മദ്രാസ് പട്ടണം എന്ന ഒറ്റ ചിത്രം മതി എമി ജാക്സനെ എല്ലാവര്ക്കും ഓര്‍ക്കാന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ താരമാണ് എമി. ബ്രിട്ടീഷ് വംശജയായ എമി പിന്നീട് ഐ 2.0 , തങ്കമകന്, തെരി, തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗര്‍ഭധാരണ വിശേഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. വൈറ്റ് സ്ലിപ്പ് ഡ്രസില്‍ നിറവയറോടെ ഭര്‍ത്താവ് എഡ് വെസ്റ്റ്വിനൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പോസ്റ്റ് പങ്കുവെച്ച ഉടന്‍ തന്നെ നിരവധി പേര് കമന്റുകളുമായെത്തി. നല്ലൊരു ഭര്ഭകാലം നേരുന്നുവെന്നാണ് ആളുകള്‍ പറഞ്ഞത്. അതീവ സുന്ദരിയയാിരിക്കുന്നുവെന്നും കമന്റുകളുണ്ട്. മകന് ആന്‍ഡ്രിയാസ് എമിയുടെ നിറവയറില്‍ കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഹോളിവുഡ് നടനായ എഡ് വെസ്റ്റ്വിനുമായുളള എമി ജാക്സന്റെ വിവാഹം ഈ വര്‍ഷം ഓഗസ്റ്റിലാണ് നടന്നത്. ഇറ്റലിയില്‍ വെച്ച് നടന്ന വിവാഹ ചിത്രങ്ങള്‍ എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
2022 ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുളള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019 ല്‍ എമി മകന് ആന്‍ഡ്രിയാസിന് ജന്മം നല്കി.