പലവിധത്തിലുള്ള അത്ഭതപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നവര്‍ ഉണ്ട്. പലരെയും ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു വ്യത്യസ്തമായ കാര്യത്തിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പുത്തന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുഎസ് പൗരനും 46 കാരനുമായ ഗാരി ക്രിസ്റ്റെന്സന് ആണ്. സ്വന്തം കൈകൊണ്ട് നിര്‍മിച്ച മത്തങ്ങയുടെ രൂപത്തിലും ആകൃതിയിലുമുള്ള ബോട്ട് തുഴഞ്ഞാണ് ഗാരി, ദീര്‍ഘനേരം ബോട്ട് തുഴഞ്ഞ വ്യക്തി എന്ന ലോക റെക്കോര്‍ഡ് തിരുത്തി കുറിച്ചത്. 1,224 പൗണ്ട് ഭാരമുള്ള മത്തങ്ങാ ബോട്ട് 26 മണിക്കൂറാണ് ഗാരി തുഴഞ്ഞത്.
കൊളംബിയയില്‍ നിന്ന് ഒക്ടോബര്‍ 12ന് ആരംഭിച്ച യാത്ര ഒക്ടോബര്‍ 13ന് അവസാനിപ്പിക്കുമ്പോള്‍ 73.50 കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നതായി ഗാരി പറഞ്ഞു. ഗാരിയുടെയും മത്തങ്ങാ ബോട്ടിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി ജെയ്ന്റ് പംകിന് റെഗട്ട മത്സരങ്ങളിലെ വിജയിയാണ് ഇദ്ദേഹം. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. എന്നാല്‍ എല്ലാം അതിജീവിക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇതാണ് വിജയത്തിലെത്തിച്ചതെന്നും ഗാരി വ്യക്തമാക്കി.