സെപ്തംബറില്‍ അവസാനിച്ച ഈ സാമ്പത്തിക വര്‍ഷത്തിന്റെ പാദത്തില്‍ ആപ്പിളിന് വന്‍ വരുമാനം. ഐഫോണ്‍ വില്‍പനയിലുണ്ടായ വര്‍ധനവാണ് ആപ്പിളിന് ഗുണകരമായത്.
അതേസമയം ഇന്ത്യയിലെ ഐഫോണ്‍ വില്‍പനയും റെക്കോഡ് ഉയരത്തിലെത്തിയെന്ന് കമ്പനി സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.
സെപ്തംബറില്‍ ആപ്പിളിന് നേടാനായത് റെക്കോഡ് വരുമാനം ആണ്. ഇന്ത്യയില്‍ ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ കാണിക്കുന്ന താല്‍പര്യത്തില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്നും ടിം കുക്ക് പറഞ്ഞു. നിക്ഷേപകരുടെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ആപ്പിള്‍ സി.ഇ.ഒയുടെ പരാമര്‍ശം.
ഐഫോണിന് പുറമേ ഐപാഡ് വില്‍പനയിലും ഇന്ത്യയില്‍ പുരോഗതിയുണ്ടാക്കാന്‍ ആപ്പിളിന് കഴിഞ്ഞിട്ടുണ്ടെന്നും ടിം കുക്ക് വ്യക്തമാക്കി. ഇന്ത്യയിലെ റീടെയില്‍ സേവനം വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് പുതിയ സ്റ്റോറുകള്‍ കൂടി ഇന്ത്യയില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു, പൂണെ, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാവും പുതിയ സ്റ്റോറുകള്‍ തുടങ്ങുക. നിലവില്‍ ഇന്ത്യയില്‍ ആപ്പിളിന് മുംബൈയിലും ഡല്‍ഹിയിലും മാത്രമാണ് സ്റ്റോറുകള്‍ ഉള്ളത്.
സെപ്തംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ പാദത്തില്‍ 6.1 ശതമാനം വില്‍പന വര്‍ധനവ് ആപ്പിളിന് ഉണ്ടായിട്ടുണ്ട്. ആപ്പിളിന്റെ വില്‍പന ഇതോടെ 94.9 ഡോളറായാണ് ഉയര്‍ന്നത്. അതേസമയം, ആപ്പിളിന്റെ ചൈനയിലെ വരുമാനത്തില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. പ്രാദേശിക ബ്രാന്‍ഡുകളില്‍ നിന്നും കടുത്ത മത്സരം നേരിട്ടതിനാല്‍ വരുമാനം 15 ബില്യണ്‍ഡോളറായി ഇടിയുകയായിരുന്നു.