18
MAR 2021
THURSDAY
1 GBP =108.58 INR
1 USD =84.28 INR
1 EUR =90.43 INR
breaking news : കിട്ടിയതൊന്നും പോര! വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതിനാല്‍ പിടിച്ചു നില്‍ക്കാന്‍ ട്യൂഷന്‍ ഫീസ് ഇനിയും കൂട്ടണമെന്ന് യൂണിവേഴ്സിറ്റി മേധാവികള്‍ >>> കുടിയേറ്റക്കാരുമായെത്തിയ ചെറുബോട്ട് മുങ്ങി; 50-ലധികം പേരെ ഇംഗ്ലീഷ് ചാനലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഫ്രഞ്ച് കോസ്റ്റ്ഗാര്‍ഡ്, നിരവധി മൃതദേഹങ്ങള്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ >>> 'അഭിനന്ദനങ്ങള്‍ സുഹൃത്തേ, ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം', അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി >>> എഞ്ചിന്‍ തകരാര്‍: കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നു >>> അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം ഒന്‍പതിന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍, ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും >>>
Home >> CINEMA
'ഞാന്‍ ഒരു ദിവസം 100 സിഗരറ്റ് വരെ വലിക്കുമായിരുന്നു, ഈ ദിനം മുതല്‍ ഞാന്‍ ആ ശീലം ഉപേക്ഷിക്കുന്നു', ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് ഷാരൂഖ് ഖാന്‍

സ്വന്തം ലേഖകൻ

Story Dated: 2024-11-03

തന്റെ ഈ പിറന്നാള്‍ ദിനത്തില്‍ ഏറെ മികച്ച ഒരു തീരുമാനവുമായി കിങ് ഖാന്‍. കഴിഞ്ഞ ദിവസം നവംബര്‍ രണ്ടിനായിരുന്നു കിങ് ഖാന്റെ പിറന്നാള്‍. ഈ ദിവസം തന്നെയാണ് ജീവിതത്തിലെ ആ ശീലത്തെ ഉപേക്ഷിക്കുന്ന കാര്യം താരം അറിയിച്ചത്.

താന്‍ ഒരു ദിവസം 100 സിഗരറ്റ് വലിക്കുമായിരുന്നു എന്നും. പുകവലി പൂര്‍ണമായി ഉപേക്ഷിക്കുന്നു എന്നുമാണ് താരം അറിയിച്ചത്. താരത്തിന്റെ 59-ാം ജന്മദിനം ആഘോഷിക്കുന്നതിനായി ബാന്ദ്രയില്‍ സംഘടിപ്പിച്ച മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിക്കിടെയാണ് കിംഗ് ഖാന്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് പുകവലി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ഈ ശീലം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞായിരുന്നു തന്റെ ജീവിതശൈലിയിലെ മാറ്റത്തോടുള്ള പുതിയ ക്രമീകരണം താരം പങ്കുവെച്ചത്.

പുകവലി ശീലങ്ങളെക്കുറിച്ച് പണ്ടേ തുറന്നു പറഞ്ഞിരുന്ന നടന്‍, ഇതാദ്യമായാണ് പുകവലി ഉപേക്ഷിച്ച കാര്യം ആരാധകരോട് വെളിപ്പെടുത്തുന്നത്. ''ഒരു നല്ല കാര്യമുണ്ട് - ഞാന്‍ ഇനി പുകവലിക്കില്ല, സുഹൃത്തുക്കളേ,'' എന്ന് പറഞ്ഞായിരുന്നു ആരാധകരെ താരം തന്റെ തീരുമാനം അറിയിച്ചത്. താരത്തിന്റെ പ്രഖ്യാപനം കേട്ട് ആരാധകര്‍ക്കും സന്തോഷമായി.

ഇക്കുറി പതിവിന് വിപരീതമായി ആരാധകരെ കാണാന്‍ താരം മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തിയിരുന്നില്ല. പകരം ഫാന്‍സ് ക്ലബ്ബുകള്‍ ബാന്ദ്രയില്‍ സംഘടിപ്പിച്ച പ്രത്യേക ജന്മദിന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍, ഷാരൂഖ് ഖാന്‍ ഒരു ആചാരം പോലെ വീടിനോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ ബാല്‍ക്കണിയിലെത്തി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുമായിരുന്നു. ഈദ്, ജന്മദിനം തുടങ്ങിയ വിശേഷാവസരങ്ങളെ താരം ഈ ബാല്‍ക്കണിയിലെത്തിയാണ് ആരാധകരോടൊപ്പം ആഘോഷമാക്കിയിരുന്നത്.


More Latest News

'അഭിനന്ദനങ്ങള്‍ സുഹൃത്തേ, ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം', അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി എക്‌സില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു. 'ചരിത്ര വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ... മുന്‍ കാലയളവിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം'- നരേന്ദ്ര മോദി കുറിച്ചു. ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയത്. ഡിസംബറിലാകും ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കുക. ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമെന്ന് പറയാവുന്ന നിലയിലായിരുന്നു ട്രംപിന്റെ മുന്നേറ്റം. വേട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ സ്വിങ്ങ് സ്റ്റേറ്റുകളില്‍ അടക്കം അപ്രതീക്ഷിത മുന്നേറ്റമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്.

എഞ്ചിന്‍ തകരാര്‍: കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി, കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നു

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. എയര്‍ ഇന്ത്യ ഐ.എക്സ് 351 വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്. കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് യാത്ര മുടങ്ങിയത്. എ.സി പ്രവര്‍ത്തന സജ്ജം അല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ രണ്ട് മണിക്കൂറിലധികം സമയം ദുരിതം അനുഭവിച്ചു. കനത്ത ചൂടില്‍ പലര്‍ക്കും അടിയന്തര വൈദ്യസഹായം വരെ ആവശ്യമായി വന്നു. യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, ഡല്‍ഹിക്കും ന്യൂയോര്‍ക്കിനുമിടയില്‍ എയര്‍ ഇന്ത്യയുടെ ഫ്‌ലാഗ്ഷിപ് വിമാനമായ 'എയര്‍ബസ് 350-900' (എ350-900) നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് പുതിയ എ350-900 വിമാനങ്ങള്‍ ഉപയോഗിക്കാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. ഡല്‍ഹി-ന്യൂയോര്‍ക്ക് (ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സര്‍വീസിനു പിന്നാലെ 2025 ജനുവരി 2 മുതല്‍ ആഴ്ചയില്‍ 5 തവണ ഡല്‍ഹി-നെവാര്‍ക് (ലിബര്‍ട്ടി വിമാനത്താവളം) റൂട്ടിലും എ350-900 വിമാനം സര്‍വീസ് നടത്തും. നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 6 എയര്‍ബസ് എ350-900 വിമാനങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇവ എയര്‍ ഇന്ത്യയുടെ ഭാഗമായത്. ആദ്യം ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തിയ ഇവ ലണ്ടന്‍-ഡല്‍ഹി (ഹീത്രോ) റൂട്ടിലുമുണ്ട്.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം ഒന്‍പതിന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍, ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈമാസം ഒന്‍പതിന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അഞ്ചു വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഷാജി ജോര്‍ജ് 07878 149670 ജോണ്‍സണ്‍ +44 7506 810177 അനീഷ് 07760 254700 ബിജുമോന്‍ മാത്യു 07515 368239 നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍; ജോസ് കുര്യാക്കോസ് 07414 747573 ബിജുമോന്‍ മാത്യു 07515 368239 സ്ഥലത്തിന്റെ വിലാസം Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW കണ്‍വെന്‍ഷന്‍ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിന്‍ സ്റ്റേഷന്‍ Sandwell &Dudley, West Bromwich, B70 7JD

സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങള്‍, സമ്മാനം നേടുന്ന ലോഗോ നാഷണല്‍ സമ്മേളനത്തിന്റെ ലോഗോ ആയി അംഗീകരിക്കും

യുകെയിലെ പുരോഗമന കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി, ലോഗോ ഡിസൈനിങ്ങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സമീക്ഷയുടെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ലോഗോയാണ് നിര്‍മ്മിക്കേണ്ടത്. സമ്മാനം നേടുന്ന ലോഗോ നാഷണല്‍ സമ്മേളനത്തിന്റെ ലോഗോ ആയി അംഗീകരിക്കും. കൂടാതെ ആകര്‍ഷകമായ സമ്മാനവും ഉണ്ടായിരിക്കും. ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുണ്ട് അവസരം. നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്തുന്ന യുകെയിലെ ശരത്കാലത്തിന്റെ പ്രകൃതിഭംഗി മത്സരത്തിനായി അയച്ചു തരാവുന്നതാണ്. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളാണ് പരിഗണിക്കുന്നത്. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന ചിത്രത്തിന് ആകര്‍ഷകമായ സമ്മാനം ലഭിക്കുന്നതാണ്. നിങ്ങളുടെ എന്‍ട്രികള്‍ ഇമെയില്‍ അഡ്രസ്സിലോ വാട്‌സാപ്പ് നമ്പറിലോ അയച്ചു തരിക. Email: uksameeksha2020@gmail.com WhatsApp: +447442665240 , +447587 877981 കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Mob: +447587 877981,  +447442665240

ഇനി കാര്‍ഡ് ഇല്ലെങ്കിലും എടിഎമ്മില്‍ നിന്നും പണം എടുക്കാന്‍ സാധിക്കും, ഗൂഗിള്‍ പേ അതിന് നിങ്ങളെ സഹായിക്കും, ഗൂഗിള്‍ പേ ഉപയോഗിച്ച് പണമെടുക്കേണ്ടത് ഇങ്ങനെ!!!

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരാണ് ഇന്ന് പലരും. അതിനാല്‍ തന്നെ പലപ്പോഴും പണം കൈയ്യില്‍ കരുതാതെ ആകും എല്ലാവരും നടക്കുക. പക്ഷെ ചില ഘട്ടങ്ങളില്‍ പണം എടുക്കേണ്ടതായും വരും. അപ്പോഴായിരിക്കും മനസ്സിലാക്കുക കൈയ്യില്‍ എടിഎം കര്‍ഡ് ഇല്ലെന്ന്. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യും? അതിന് പോംവഴി പറയുകയാണ് ഗൂഗില്‍ പേ. ഇനി കാര്‍ഡ് എടുക്കാന്‍ മറന്നു പോയി എങ്കില്‍ പോലും നമുക്ക് പണം എടുക്കാന്‍ സാധിക്കും എടിഎമ്മില്‍ നിന്നും. അതും ഗൂഗിള്‍ പേ ഉപയോഗിച്ച് തന്നെ. ആദ്യം തന്നെ നമ്മള്‍ ഒരു എസ്ബിടിയുടെ എടിഎം കൗണ്ടറില്‍ എത്തുക എന്നുള്ളതാണ് അവിടെ ഒരു ക്യു ആര്‍ കോഡ് കാണിച്ചിട്ടുണ്ട് ഈ ക്യു ആര്‍ കോഡ് നമ്മുടെ ഗൂഗിള്‍ പേര് ക്യു ആര്‍ കോഡുമായി സ്‌കാന്‍ ചെയ്യാവുന്നതാണ് ആ സമയത്ത് നമുക്ക് എത്ര രൂപയാണ് ആവശ്യം എന്ന് വെച്ചാല്‍ ആ എമൗണ്ട് അടിച്ചു കൊടുത്തതിനുശേഷം സാധാരണ നമ്മള്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത് പോലെ നമ്മുടെ പിന്‍ നമ്ബര്‍ കൂടി കൊടുക്കുകയാണ് വേണ്ടത് അപ്പോള്‍ ആ പണം നമുക്ക് എടിഎമ്മില്‍ നിന്നും വിഡ്രോ ചെയ്യാന്‍ സാധിക്കും പെട്ടെന്ന് ഒരു സാഹചര്യത്തില്‍ നമ്മള്‍ പണം എടുക്കാന്‍ മറന്നു പോയി എന്നുണ്ടെങ്കില്‍ നമുക്ക് ഏറ്റവും കാര്‍ഡ് ഇല്ലാതെയും ഇത്തരത്തില്‍ നിന്നും പണം എടുക്കാന്‍ സാധിക്കും. പലര്‍ക്കും ഈയൊരു രീതിയെ വലിയൊരു ധാരണ ഇല്ല.

Other News in this category

  • 'എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി' പീഡന കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് നിവിന്‍ പോളി
  • 'അമ്മ സോങ്ങുമായി 'ആനന്ദ് ശ്രീബാല'; 'മന്ദാര മലരില്‍' പുറത്തിറങ്ങി, രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്ന ഗാനം മൃദുല വാര്യരാണ് ആലപിച്ചിരിക്കുന്നത്
  • 'കാലം തെളിഞ്ഞു..' വന്‍താര നിര അണിനിരക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം'ത്തിലെ പഞ്ചാബി ഗാനവും പുറത്തിറങ്ങി, ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്
  • 'നിഖിലേച്ചി ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല, കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്ട്രൈറ്റ് ആയാണ് പറയുന്നത്, അതൊരു നല്ല ക്വാളിറ്റി ആണ്' നടന്‍ നസ്ലിന്‍
  • അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്! 'ആനന്ദ് ശ്രീബാല' വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രം, എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ സ്വപ്നം സിനിമ
  • ഡബ്സിയുടെ ആലാപനത്തില്‍ 'റെഡിയാ മാരന്‍'!!! ഫാന്റസി കോമഡി ചിത്രമായ 'ഹലോ മമ്മി'യിലെ ആദ്യ ഗാനം പുറത്ത്, സംഗീതം ജേക്‌സ് ബിജോയ്, ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
  • 'കുഞ്ഞിന് പ്രാര്‍ഥന എന്ന് പേരിടാമായിരുന്നു, എന്തിനാണ് മുസ്ലിം പേര് നല്‍കിയത്, 'ദുആ ഫാത്തിമ പദുക്കോണ്‍ സിങ്' ആയിരുന്നു ഇതിലും ഭേദം' ദീപിക-രണ്‍വീര്‍ ദമ്പതികളുടെ കുഞ്ഞിന്റെ പേരിനെ ചൊല്ലി ചില കമന്റുകള്‍
  • 'ചാമിങായ നടനാണ് ദുല്‍ഖര്‍, ഈ യുവാവിനൊപ്പം എനിക്ക് വര്‍ക്ക് ചെയ്യണം എന്ന് തോന്നിയത് ആ ചിത്രം കണ്ടപ്പോള്‍, പക്ഷെ മമ്മൂട്ടി സാറിന്റെ മകനാണെന്ന് അറിഞ്ഞില്ല' ലക്കി ഭാസ്‌കറിന്റെ സംവിധായകന്‍
  • 'ചുരുളി നല്ലതാണെന്നും മാളികപ്പുറത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കണമായിരുന്നുവെന്ന് പറഞ്ഞ് പോസ്റ്റിട്ടയാളാണ് ആദര്‍ശ്' പണി സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവര്‍ ആദര്‍ശിനെ കുറിച്ച് അഖില്‍ മാരാര്‍
  • ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ' തെലുങ്കിലേക്കും, ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ ഇന്ന് പുറത്തിറങ്ങും, ടീസര്‍ റിലീസ് ചെയ്യുന്നത് തെന്നിന്ത്യന്‍ താരസുന്ദരി, അറിയിച്ച് ഉണ്ണി മുകുന്ദന്‍
  • Most Read

    British Pathram Recommends