ഒരു സ്മാര്‍ട്ട്ഫോണിന് പകരക്കാരനാകാന്‍ ഗ്ലാസ്സിന് സാധിക്കുമോ? സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് മെറ്റ. ഈ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസിന്റെ പ്രോട്ടോ ടൈപ്പ് മെറ്റ പുറത്തിറക്കിക്കഴിഞ്ഞു.
ഓറിയോണ്‍ എന്നാണ് മെറ്റ ഇതിന് പേരിട്ടിരിക്കുന്നത്. എ.ഐ വോയ്സ് അസിസ്റ്റ്, ഐ ട്രാക്കിങ്, ഹാന്‍ഡ് ട്രാക്കിങ്, റിസ്റ്റ് ബേസ്ഡ് ഇന്റര്‍ഫെയ്സ് എന്നിവയെല്ലാം ഈ എ.ആര് ഗ്ലാസില്‍ അടങ്ങിയിരിക്കുന്നു.
സ്മാര്‍ട്ഫോണുകള്‍ക്ക് പകരം എ.ആര് ഗ്ലാസുകള്‍ ആളുകള്‍ ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് സക്കര്‍ബര്‍ഗ് പ്രോട്ടോടൈപ്പ് ലോഞ്ചിങ്ങിനിടെ പ്രഖ്യാപിക്കുകയും ചെയ്തു. സിലിക്കണ്‍-കാര്‍ബൈഡ് ആര്‍ക്കിടെക്ചര്‍ ഡിസ്പ്ലേ സാങ്കേതിക വിദ്യയിലാണ് കണ്ണടയുടെ നിര്‍മാണം. നിലവില്‍ മെറ്റയുടെ റേയ്ബാന്‍ സ്മാര്‍ട് ഗ്ലാസുകളില്‍ നിന്ന് വ്യത്യസ്തമായി ചുറ്റുപാടുമായി ചേരുന്നവിധത്തിലുള്ള ഓഗ്മെന്റഡ് റിയാലിറ്റി ദൃശ്യങ്ങളായിരിക്കും ഓറിയോണ്‍ ഗ്ലാസിലൂടെ ക്രമീകരിക്കുക.
ഇതിന് മൂന്ന് ഭാഗങ്ങളുണ്ടാകും. ഒന്നാമത്തത് ഗ്ലാസ്, രണ്ടാമതായി ഈ ഗ്ലാസ് നിയന്ത്രിക്കാനായി തയാറാക്കിയിരിക്കുന്ന റിസ്റ്റ് ബാന്‍ഡ് .വയര്‍ലസ് സംവിധാനമാണ് അടുത്തത്. വീഡിയോകോള്‍, ചാറ്റിങ് തുടങ്ങിയവയെല്ലാം ഈ ഗ്ലാസ് വഴി സാധ്യമാണ്.കണ്ടാല്‍ സാധാരണ കണ്ണടപോലെതന്നെയാകും ഇത്. ഗ്ലാസില്‍ പുറത്തെ കാര്യങ്ങള്‍ കാണുന്നതിനൊപ്പം ഡിജിറ്റല്‍ സ്ക്രീനിലും കാഴ്ച ലഭ്യമാവും.