സാമൂഹിക മാധ്യമ ഭീമനായ മെറ്റക്ക് ഇന്ത്യയില്‍ ലാഭം കുതിച്ചുയരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 'മെറ്റ ഇന്ത്യ' (ഫെയ്സ്ബുക്ക് ഇന്ത്യ ഓണ്‍ലൈന്‍ സര്‍വീസസ്)യുടെ വരുമാനത്തില്‍ 24 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2023-24 വര്‍ഷത്തില്‍ 22,730 കോടിരൂപയാണ് മെറ്റ ഇന്ത്യയുടെ പരസ്യവരുമാനം. 2022 -23ല്‍ ഇത് 18,308 കോടിരൂപയായിരുന്നു.
മെറ്റ ഇന്ത്യയുടെ പ്രവര്‍ത്തനവരുമാനത്തില്‍ 9.3 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 3034 കോടി രൂപയാണ് മെറ്റ ഇന്ത്യയുടെ പ്രവര്‍ത്തന വരുമാനം. അറ്റാദായമാകട്ടെ, 505 കോടി രൂപയിലെത്തി. 43 ശതമാനത്തിന്റെ വര്‍ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയാണ് മെറ്റ. ഇന്ത്യയിലെ പ്രവര്‍ത്തനലാഭത്തെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. 2024-ല്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ പരസ്യവിപണി 13 ശതമാനം വര്‍ധിച്ച് 88,502 കോടി രൂപയാകുമെന്ന് പരസ്യ ഏജന്‍സിയായ ഗ്രൂപ്പ് എമ്മിന്റെ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. മെറ്റയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ വരുമാനവളര്‍ച്ചയാണ്.