മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങള്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. ജീവിതത്തില്‍ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു. ധ്വനി എന്നാണ് ഇരുവരുടെയും മകളുടെ പേര്.
ഇപ്പോഴിതാ വലിയൊരു സന്തോഷം പങ്കുവെക്കുകയാണ് താരങ്ങള്‍. മകള്‍ ധ്വനിയെ ആദ്യമായി വിദ്യാലയത്തിലേക്ക് അയച്ചതിന്റെ വീഡിയോയാണ് യുവ പങ്കുവെച്ചിരിക്കുന്നത്. ആദ്യാക്ഷരം കുറച്ച് വിദ്യാലയത്തിന്റെ പടി ചവിട്ടി ഇന്ന് അവള് അറിവിന്റെയും അക്ഷരങ്ങളുടെയും പുതുലോകത്തേക്ക് പ്രവേശിക്കുകയാണ്. പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും വെളിച്ചം അവളെ അറിവിന്റെ കൊടുമുടികള്‍ കീഴടക്കാന്‍ പ്രചോദനം ആകട്ടെയെന്ന് ആശംസിക്കുന്നു. എന്നാണ് യുവ കുറിച്ചത്. ധ്വനിയുടെ കൂടെ മൃദുലയുടെ സഹോദരി പാര്‍വതിയുടെ മകള്‍ യാമിയുമുണ്ട്.
പൂജവെയിപ്പ് ദിനത്തില്‍ മകളെ ആദ്യമായി എഴുതിച്ചതിന്റെ വിശേഷം താരങ്ങള്‍ ആരാധകരെ അറിയിച്ചിരുന്നു. പിന്നാലെയായിരുന്നു ഏവരും കാത്തിരുന്ന കുഞ്ഞിന്റെ വിദ്യാലയ പ്രവേശനം. എന്തായാലും വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.