ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ ദിനോസര്‍ അസ്ഥികൂടമാണ് വള്‍കെയ്ന്‍. വലിപ്പമേറിയത് മാത്രമല്ല പൂര്‍ണ്ണമായ ദിനോസര്‍ അസ്ഥിക്കൂടം കൂടിയാണ് വള്‍കെയ്ന്‍. ഇപ്പോഴിതാ വള്‍കെയ്ന്‍ ലേലത്തില്‍ വെച്ചിരിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
150 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന അപാറ്റോസോറസിന്റെ അസ്ഥികൂടം ആണ് വള്‍കെയ്ന്‍. 2018ല്‍ യുഎസിലെ വ്യോമിങ്ങില്‍ നിന്നാണ് ഈ അസ്ഥികുടം കണ്ടെത്തിയത്.
ഫ്രഞ്ച് ലേലക്കമ്പനിയായ കോളിന്‍ ഡു ബൊക്കേജും ബാര്‍ബറോസയുമാണ് ഈ അസ്ഥികുടം ലേലത്തില്‍ വെച്ചിരിക്കുന്ന വിവരം അറിയിച്ച് എത്തിയത്.
ഇതിന്റെ ലേലത്തുക ഏറെ ഞെട്ടിക്കുന്നതാണ്. 11മുതല്‍ 22 മില്യണ്‍ യുഎസ് ഡോളറാണ് ലേലത്തുക. അതായത് 92- 185 കോടി രൂപ വരെ. എന്നാല്‍ ഈ തുക ഇതിനോടകം കടന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അസ്ഥികൂടം ലേലത്തില്‍ ലഭിക്കുന്നയാള്‍ക്ക് മറ്റൊരു അവകാശവും ഉണ്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. ലേലത്തില്‍ വാങ്ങുന്നവര്‍ക്ക് അതിന്റെ പേര് മാറ്റാനുള്ള അവകാശവും ലഭിക്കും എന്നാണ് പറയുന്നത്.
20.50 മീറ്റര്‍ നീളമുള്ള അസ്ഥികൂടം 80 ശതമാനത്തോളം പൂര്‍ണവുമാണ്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പൂര്‍ണ്ണമായ ദിനോസര്‍ അസ്ഥികൂടവും വള്‍കെയ്ന്‍ ആണ്.
ദിനോസറുകളുടെ അസ്ഥികൂടങ്ങള്‍ മുമ്പും വന്‍ തുകയ്ക്ക് വിറ്റുപോയിരുന്നു. 1997ല്‍ ടി റെക്‌സ് സ്യൂ എന്ന ദിനോസര്‍ അസ്ഥികൂടം 8.4 മില്യണ്‍ യുഎസ് ഡോളറിനും. ഈ വര്‍ഷം ആദ്യം അപെക്‌സ് സ്റ്റെ?ഗോസോറസ് അസ്ഥികൂടവും 44. മില്യണ്‍ യുഎസ് ഡോളറിനും വിറ്റുപോയിരുന്നു. ഈ തുകകളെ വള്‍കെയ്ന്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്.