വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇതുവരെ 44 ശതമാനം പേര് മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അവസാന ദിനങ്ങളില്‍ ഏഴ് സ്വിങ് സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും പ്രചാരണം നടത്തുന്നത്.
ഷിഗണ്‍, പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ ക്യാമ്പയിന്. കമല മിഷിഗണ്‍, ജോര്‍ജിയ, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനിറങ്ങും. 270 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇലക്ടറല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വൈറ്റ്ഹൗസില്‍ എത്തുക.
നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രംപിന് 219ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാണ്. വിജയം ഉറപ്പിക്കാന്‍ കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും സമാഹരിക്കണം. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ഗര്‍ഭഛിദ്രവുമാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍.