ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കവേ, ആദ്യ ഫലസൂചനകളിൽ കൺസർവേറ്റിവുകൾ കനത്ത തിരിച്ചടി നേരിടുന്നു.
സിറ്റിംഗ് സീറ്റായ ബ്ലാക്ക്പൂൾ സൗത്ത് ഉപതെരഞ്ഞെടുപ്പിലും ടോറികൾ പരാജയപ്പെട്ടു. ഇവിടെ നല്ല ഭൂരിപക്ഷത്തിന് ലേബർ സ്ഥാനാർഥി വിജയിച്ചു. 7,607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവുകളിൽ നിന്ന് 26% വലിയ മുന്നേറ്റത്തോടെയും ലേബർ പാർട്ടി ടോറികളുടെ സിറ്റിംഗ് സീറ്റ് അനായാസമായി നേടിയത്.
1997 മുതൽ 2019 വരെ ലേബർ കൈവശം വച്ചിരുന്ന മണ്ഡലത്തിൽ കൺസർവേറ്റീവ് ഡേവിഡ് ജോൺസിനെ പരാജയപ്പെടുത്താൻ ലേബർ സ്ഥാനാർത്ഥി ക്രിസ് വെബ് 3,690 ഭൂരിപക്ഷം അട്ടിമറിച്ചു.
അതിനുപുറമേ നാല് കൗൺസിലുകളുടെ നിയന്ത്രണവും ലേബറുകൾ നേടുകയും ചെയ്തു. ഇന്നലെ രാത്രിവന്ന ഫലങ്ങളിൽ, ഹാർട്ടിൽപൂൾ, തുറോക്ക്, റഷ്മൂർ, റെഡ്ഡിച്ച് എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യ കൗൺസിലുകളും ലേബർ നേടി.
ഇതിനിടെ ടോറികൾക്ക് മൂന്ന് കൗൺസിലുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ടോറികളിൽ നിന്ന് ലേബറിലേക്കുള്ള 26% വോട്ടിങ് ചേഞ്ച് 1945 ന് ശേഷമുള്ള ഒരു ഉപതെരഞ്ഞെടുപ്പിലെ മൂന്നാമത്തെ വലിയതാണ്.
16 കൗൺസിൽ സീറ്റുകൾ മാത്രം നേടിയ ലിബറൽ ഡെമോക്രാറ്റുകൾക്ക് ചെറിയ വിജയത്തിന്റെ രാത്രിയായി.
മൊത്തത്തിൽ, 100-ലധികം കൗൺസിൽ സീറ്റുകളും മൂന്ന് കൗൺസിലുകളുടെ നിയന്ത്രണവും നഷ്ടപ്പെട്ട കൺസർവേറ്റീവുകൾക്ക് മോശം രാത്രിയും. അതേസമയം ലേബർ 55 കൗൺസിൽ സീറ്റുകൾ നേടി
ഇംഗ്ലണ്ടിലെ കൗൺസിൽ തെരഞ്ഞെടുപ്പിലെ മുന്നേറ്റം, 2025 ജനുവരി അവസാനത്തോടെ നടക്കേണ്ട അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിലെ നേട്ടങ്ങളും ലേബറിന് ആവേശം പകരുന്നു.
"റിഷി സുനക്കിൻ്റെ കൺസർവേറ്റീവുകൾക്ക് നേരിട്ട് ഒരു സന്ദേശം അയക്കാൻ വോട്ടർമാർക്ക് അവസരം ലഭിച്ച ഒരു മത്സരമാണിത്, ആ സന്ദേശം മാറ്റത്തിനായുള്ള ഒരു വലിയ വോട്ടാണ്," ലേബർ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.
"ഋഷി സുനക്കിനുള്ള സന്ദേശം വ്യക്തമാണ്. ഇത് മാറ്റത്തിനുള്ള സമയമാണ്, ഇത് ഒരു പൊതു തിരഞ്ഞെടുപ്പിനുള്ള സമയമാണ്."
2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിൻ്റെ ഏഴാമത്തെ ഉപതെരഞ്ഞെടുപ്പ് പരാജയമാണിത്.
ലണ്ടൻ, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലിവർപൂൾ സിറ്റി റീജിയൺ എന്നിവയുൾപ്പെടെ മറ്റ് ഒമ്പത് മേയർ മത്സരങ്ങൾ നടക്കുന്നുണ്ട്.
ഈസ്റ്റ് മിഡ്ലാൻഡ്സ്, നോർത്ത് ഈസ്റ്റ്, യോർക്ക്, നോർത്ത് യോർക്ക്ഷയർ എന്നിവയും ആദ്യമായി മേയർമാരെ തിരഞ്ഞെടുക്കുന്നു.
മറ്റിടങ്ങളിൽ, ഇംഗ്ലണ്ടിലും വെയിൽസിലും 37 പോലീസ്, ക്രൈം കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്നു.
ഭൂരിപക്ഷം കൗൺസിലുകളിലും വോട്ടുകൾ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്, അന്തിമപ്രഖ്യാപനങ്ങൾ ഞായറാഴ്ചയോടെയേ പുറത്തുവരൂ.