18
MAR 2021
THURSDAY
1 GBP =105.83 INR
1 USD =83.30 INR
1 EUR =90.59 INR
breaking news : കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം >>> അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത് >>> മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത് >>> ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍  >>> രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ >>>
Home >> NEWS
ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-07

യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ സെര്‍വറുകള്‍ ചൈന ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. സൈനികരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ സര്‍വറുകളാണ് പ്രധാനമായും ഹാക്കിങ്ങിന് ഇരയായത് എന്നാണ് പുറത്തു വരുന്ന വിവരം. നിലവില്‍ സായുധ സേനയില്‍ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ഉള്‍പ്പെടെയുള്ള പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പ്രതിരോധ മന്ത്രാലയം ഉപയോഗിക്കുന്ന പെറോള്‍ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രാഥമിക അന്വേഷണത്തില്‍ ഡാറ്റ നീക്കം ചെയ്തതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ബിബിസിയും സ്‌കൈയും പറയുന്നു.

ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ഇതിന് ഇരയായി എന്ന് വിശ്വസിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയും വിദഗ്ധ ഉപദേശം നല്‍കുകയും ചെയ്യും. അവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നുണ്ടോ അതോ ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ക്ക് ഒരു വ്യക്തിഗത ഡാറ്റ സംരക്ഷണ സേവനം ഉപയോഗിക്കാനാകും.

രണ്ടോ മൂന്നോ ഹാക്കിങ്ങ് ശ്രമങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നിലവില്‍ ഒരു ബാഹ്യ കരാറുകാരനാണ് വിവരങ്ങള്‍ അടങ്ങിയ സെര്‍വര്‍ കൈകാര്യം ചെയ്തിരുന്നത്. കടന്നുകയറ്റം നടന്നതായി സൂചന ലഭിച്ച ഉടനെ സെര്‍വറുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഓഫ് ലൈന്‍ മോഡിലേക്ക് മാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് ഇന്ന് കോമണ്‍സില്‍ എംപിമാരെ അറിയിക്കും. ബാങ്ക് വിശദാംശങ്ങളും ശമ്പളപ്പട്ടികയിലുള്ള ജീവനക്കാരുടെ പേരുകളും പുറത്തായതായി റിപ്പോര്‍ട്ടുണ്ട്. എന്നിരുന്നാലും, ശമ്പള വിതരണത്തിനെ ഇത് ബാധിക്കില്ല.

സമീപ നാളുകളായി നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കാണ് യുകെ വിധേയമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം സൈബര്‍ ഹണി ട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരും കുടുങ്ങിയ സംഭവം വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് യുകെയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചിരുന്നു . ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശത്രു ശക്തികള്‍ വന്‍ തോതില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുര്‍ബലമായ പാസ്സ്വേര്‍ഡുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതി ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം 'അഡ്മിന്‍' അല്ലെങ്കില്‍ '12345' പോലെയുള്ള ദുര്‍ബലമായ പാസ് വേഡുകളുമായി വരുന്ന ഇന്റര്‍നെറ്റ് അധിഷ്ടിത ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഉപകരണങ്ങളും മിനിമം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലങ്കില്‍ അവ നിരോധിക്കുകയോ അത് വിതരണം ചെയ്ത കമ്പനികള്‍ക്ക് വന്‍ പിഴ അടക്കമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തും. 

More Latest News

കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന അനുഷ്‌ക ശര്‍മ്മ, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടി താരങ്ങളുടെ സന്തോഷ പ്രകടനം

ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരം ആവേശമുണര്‍ത്തുന്നതായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പ്ലെ ഓഫ് യോഗ്യത നിര്‍ണയിക്കുന്ന മത്സരമായികുന്നു ഇത്. ഫൈനലിനോട് സമാന പ്രതീതി സൃഷ്ടിച്ച മത്സരത്തില്‍ 27 റണ്‍സിനാണ് കോഹ്ലിയും സംഘവും വിജയിച്ചത്. ഇപ്പോഴിതാ വിജയത്തില്‍ കോഹ്ലിയുടെയും അനുഷ്‌കയുടെയും സന്തോഷ പ്രകടനം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.യോഗ്യതാ മത്സരത്തില്‍ ടീം വിജയിച്ചപ്പോള്‍ വിരാട് കോഹ്ലിയും വികാരാധീനനായി. കോഹ്ലിയുടെ വിജയത്തില്‍ കണ്ണ് നിറയുന്ന നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ ദൃശ്യങ്ങള്‍ അതിവേഗമാണ് പരന്നത്. വിജയത്തില്‍ ആഹ്ലാദിക്കുന്നതും, നിറ കണ്ണുകളോടെ കോഹ്ലിയെ അനുഷ്‌ക നോക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ തോല്‍വികളിലൂടെ പൊയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന ബെംഗളൂരു, തുടര്‍ച്ചയായ ആറു വിജയങ്ങളിലൂടെയാണ് പ്ലേ ഓഫില്‍ കടന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്നുള്ള വിജയക്കുതിപ്പില്‍, ടീമിന്റെ നെടുംതൂണായി കരുത്തേകിയത് വിരാട് കോഹ്ലി തന്നെയാണ്.  പ്ലേ ഓഫില്‍ കടന്ന ബെംഗളൂരുവിനെ സംബന്ധിച്ച്, കന്നി ഐപിഎല്‍ കിരീടം എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നുമുണ്ടാവില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളും പ്ലേ ഓഫ് യോഗ്യത നേടി.

അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നു വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു, ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇത്

ചെന്നൈ : കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു വെറും ഏഴ് മാസം പ്രായമായ കുഞ്ഞിനെ അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ വീണ കുഞ്ഞിനെ അയല്‍പക്കത്തുള്ളവര്‍ അതി സാഹസീകമായാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. പെണ്‍കുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യെയാണു വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 28 ന് തിരുമുല്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യില്‍നിന്നു കുഞ്ഞു താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ, യുവതിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. ബന്ധുക്കളും കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളര്‍ന്നു. തുടര്‍ന്നു ചികിത്സയിലായിരുന്നു. രമ്യയും 2 മക്കളും രണ്ടാഴ്ച മുന്‍പാണു മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചുവന്നപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. ദമ്പതികള്‍ക്കു പെണ്‍കുഞ്ഞു കൂടാതെ 5 വയസ്സുള്ള മകനുമുണ്ട്.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിറന്നാളിന് അതിഥിയായി എത്തിയത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്!!!പിറന്നാളാഘോഷ ചിത്രങ്ങള്‍ പുറത്ത്

മെയ് 14ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു. പിറന്നാളാഘോഷമാക്കിയ താരത്തിനും കുടുംബത്തിനുമൊപ്പം പിറന്നാളിനെത്തിയ അതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വരുന്നത്. 130.4 ബില്യണ്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആയിരുന്നു ആ വിശിഷ്ട അതിഥി. പിറന്നാള്‍ ആഘോഷത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച സക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറം ലോകമറിയുന്നത്. തന്റെ ഭാര്യ പ്രിസില്ല താന്‍ ആദ്യകാലങ്ങളില്‍ താമസിച്ചിരുന്ന ഒരു കൂട്ടം സ്ഥലങ്ങള്‍ എങ്ങനെയാണ് പുനഃസൃഷ്ടിച്ചതെന്നും സുക്കര്ബര്ഗ്ഗ് വെളിപ്പെടുത്തി. താന്‍ കോഡിംഗ് പഠിച്ച കുട്ടിക്കാലത്തെ കിടപ്പുമുറി, ഫേസ്ബുക്ക് ആരംഭിച്ച ഹാര്‍വാര്‍ഡ് ഡോം, തറയില്‍ ഒരു മെത്തയുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പാര്‍ട്ട്മെന്റ്, മുമ്പത്തെ ഓഫീസ് സ്ഥലങ്ങളില്‍ ഒന്ന് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ല ചാനും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.'' സാധാരണ മാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മതിക്കാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ 40 ആം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ആഘോഷമാക്കാന്‍ സമ്മതം തന്നു. ഞങ്ങള്‍ ആഘോഷമാക്കി.'' പ്രിസില്ല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇനി മെസേജ് കണ്ടതായി അറിയിക്കാതെ ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാം, ഇതാ പുതിയ അപ്‌ഡേഷന്‍ 

മെസേജ് കണ്ടെന്നറിയിക്കാതെ തന്നെ ഇനി ഇന്‍സ്റ്റഗ്രാമിലെ മെസേജ് വായിക്കാം. ഇന്‍സ്റ്റാഗ്രാമില്‍ ഡയറക്റ്റ് മെസ്സേജുകള്‍ വായിക്കാന്‍ ആണ് വഴിയുള്ളത്. ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കില്‍ സ്‌കാമര്‍മാരാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ ഈ സംവിധാനം ഉപയോഗിക്കാനാകും.  ഇന്‍സ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്‌സില്‍ പോയി മൊബൈല്‍ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാല്‍. തുറക്കുന്ന ആ സമയം 'സീന്‍' കാണില്ല. പക്ഷേ വീണ്ടും ഇന്റര്‍നെറ്റ് ഓണാക്കി, ആപ് തുറക്കുമ്പോള്‍ സീന്‍ പോപ് അപ് ചെയ്യും. ചാറ്റ് തുറന്ന് മുകളിലുള്ള പ്രൊഫൈലില്‍ ടാപ് ചെയ്യണം. പ്രൈവസി ആന്‍ഡ് സെക്യുരിറ്റി എന്ന ഓപ്ഷനിസ് ടാപ് ചെയ്ത് റീഡ് റെസീപ്റ്റ് ഓഫാക്കുക എന്ന ഓപ്ഷന്‍ ഓണാക്കുക. കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്‍സ്റ്റാഗ്രം ഈ ഓപ്ഷന്‍ അവതരിപ്പിച്ചത്. കൂടാതെ 2019 ല്‍ പുറത്തിറക്കിയ റെസ്ട്രിക്റ്റ് എന്നറിയപ്പെടുന്ന ഒരു ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ ഡിഎം വായിക്കാന്‍ സഹായിക്കും. 'സീന്‍' ഐക്കണ്‍ ട്രിഗര്‍ ചെയ്യാതെ തന്നെ ഡിഎം വായിക്കാന്‍ റെസ്ട്രിക്റ്റ് ഫീച്ചര്‍ സഹായിക്കും. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈല്‍ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക.ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോള്‍ഡറിലേക്കു മാറ്റപ്പെടും. ഇത് ഓണ്‍ലൈന്‍ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകായും ഡിഎം വായിക്കുകയും ചെയ്യാനാകും.

രാമായണത്തില്‍ രാവണനായി എത്തുന്ന യഷിന്റെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്!!! ചിത്രത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ എത്തുമ്പോള്‍ രാവണനായി എത്തുന്നത് യഷ് ആണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും ആണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ഏറെ ഞെട്ടിക്കുകയാണ്. ചിത്രത്തില്‍ യഷിനായി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'സ്വര്‍ണം കൊണ്ടുള്ള വസ്ത്രങ്ങളാണ് യഷിനായി നിര്‍മ്മിച്ചിരിക്കുന്നത്. രാവണന്‍ ലങ്കയുടെ രാജാവായിരുന്നതിനാലും അക്കാലത്ത് അവിടം സുവര്‍ണ നഗരമായിരുന്നതു കൊണ്ടുമാണ് സ്വര്‍ണം തന്നെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത്. ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം സ്വര്‍ണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്'- ചിത്രത്തിന്റെ അടുത്തവൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. രാമായണം പരമ്പരയില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലാണ് ചിത്രത്തില്‍ ദശരഥനായെത്തുന്നത്. 2020 ലാണ് നിര്‍മ്മാതാവ് മധു മണ്ഡേന ചിത്രം പ്രഖ്യാപിച്ചത്. ബോബി ഡിയോളാണ് കുംഭകര്‍ണനായി എത്തുന്നത്. കൈകേയിയായി ലാറ ദത്തയുമെത്തുന്നു. മൂന്ന് ഭാഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2025 ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മാവത്, ഹൗസ്ഫുള്‍ 4, ഹീരമണ്ഡി: ദ് ഡയമണ്ട് ബസാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ ഡിസൈനര്‍മാരായ റിംപിളും ഹര്‍പ്രീതും കൂടിച്ചേര്‍ന്നാണ് രാമായണയ്ക്കായി വസ്ത്രങ്ങള്‍ ഒരുക്കുന്നത്.  

Other News in this category

  • മാഞ്ചസ്റ്റര്‍ നിറഞ്ഞ് മാലാഖമാർ..! എന്‍എംസി ചീഫ് സാം ഫോസ്റ്റര്‍ അറിവിന്റെ മഹാസംഗമം ‘കേരള നഴ്സ് യുകെ സമ്മേളനത്തിന് തിരിതെളിച്ചു, മലയാളി നഴ്സുമാരുടെ സേവനത്തെ വാനോളം പുകഴ്ത്തി വെയില്‍സ് ചീഫ് നഴ്‌സ്, സമ്മേളനത്തിന്റെ സ്പന്ദനങ്ങൾ ഒന്നൊന്നായി അനുഭവിച്ചറിയാം
  • കാനഡയിലെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി യുവതി ഡോണയുടേത് കൊലപാതകമെന്ന സംശയത്തിൽ ഉറച്ച് പോലീസ്, ഭർത്താവ് ലാൽ കെ. പൗലോസ് ഇന്ത്യയിലെത്തി! കേരളത്തിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രവാസി ഭർത്താവ് രാഹുൽ ജർമ്മനിയിലേക്കും മുങ്ങി!
  • മാഞ്ചെസ്റ്ററിൽ മലയാളി നഴ്‌സുമാരുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങി! വിതംഷാ ഫോറം സെന്ററിൽ നാളെ രാവിലെ എട്ടുമണി മുതൽ രജിസ്‌ട്രേഷൻ, എഡ്യുക്കേഷൻ സെഷനുകളിൽ നഴ്‌സുമാരുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കും; കേരള നഴ്‌സസ് യുകെയുടെ പ്രഥമ കൺവെൻഷൻ
  • മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ
  • പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല
  • പോസ്റ്റ് സ്‌റ്റഡി വർക്ക് പെർമിറ്റും ഗ്രാഡ്വേറ്റ് റൂട്ട് വിസകളും നിർത്തലാക്കുമോ? മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി റിപ്പോർട്ട് ഇന്ന് പ്രസിദ്ധീകരിക്കും; ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിമാരുടെ അന്തിമ തീരുമാനം, നിർത്തലാക്കിയാൽ ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി
  • നമ്പർ പ്ളേറ്റുകളിൽ നമ്പർ കാണിച്ചാൽ 1000 പൗണ്ടുവരെ പിഴ! യുകെയിൽ അനധികൃതവും കേടുള്ളതുമായ നമ്പർ പ്ളേറ്റുകളുള്ള വാഹന ഉടമകൾ കുടുങ്ങും! 24 ഐഡന്റിഫയെർ നമ്പർ പ്ളേറ്റുകൾ വന്നതോടെ നിയമവും കർശനമാക്കുന്നു
  • ഇന്ന് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം: ലോകമെങ്ങും നിറയുന്ന ശക്തിയായി മലയാളി നഴ്‌സുമാർ! മഹാമാരിയും യുദ്ധവും വെല്ലുവിളിയായ കാലഘട്ടത്തിൽ നഴ്‌സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുഭവപഠനങ്ങളുടെ വെളിച്ചത്തിൽ യുകെയിലെ ബെസ്റ്റ്‌ നഴ്‌സ് മിനിജ ജോസഫ് നൽകുന്ന സന്ദേശം
  • കാനഡയിലേക്ക് കടന്നുവരൂ.. യുകെ നഴ്‌സുമാരേയും ഡോക്ടർമാരേയും വലവീശാൻ കാനഡയുടെ പരസ്യം! ഉയർന്ന വേതനവും ജീവിത സൗകര്യങ്ങളും വാഗ്‌ദാനം! വെയിൽസിലെ ബിൽബോർഡുകൾ വിവാദത്തിൽ! ലണ്ടനും മാഞ്ചെസ്റ്ററും അടക്കം മറ്റുനഗരങ്ങളിലും ഉടൻ കാമ്പെയിൻ തുടങ്ങും
  • എയർ ഇന്ത്യ സമരം: യുകെ മലയാളികളടക്കം പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടി മറ്റ് വിമാനക്കമ്പനികൾ! യുകെയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റുകളും മുടങ്ങി; സമരം ഒത്തുതീർന്നെങ്കിലും ചൊവ്വാഴ്ച്ച വരെ സർവീസുകൾ തടസ്സപ്പെടും
  • Most Read

    British Pathram Recommends