ത്രികോണം നമ്മൾ ഉദ്ദേശിക്കുന്നപോലെ ചുമ്മാ ഒരു മൂന്നു വര സംഭവമല്ല. സയന്റിഫിക്കലി അവക്ക് പോസിറ്റീവ് എനർജി (moving upwards) ഉല്പാദിപ്പിക്കാൻ ഉള്ള കഴിവ് ഭയങ്കരമാണ്. അത് മനസിലാക്കി കൊല്ലങ്ങൾക്കു മുമ്പേ ബ്രാഹ്മിൻസ് അതിരാവിലെ അവരുടെ വീടിനു മുമ്പിൽ വരച്ചിരുന്നു കോലങ്ങളൊക്കെയും തന്നെ ത്രികോണ സംരിശ്രമമായിരുന്നു.
അമേരിക്കയിലും യുകെയിലുമൊക്കെയുള്ള പല വീടുകളുടെയും മേൽക്കൂര നിർമിച്ചിരിക്കുന്നത് ത്രികോണ രൂപമാണ് . അതിനു രണ്ടു കാരണങ്ങൾ ഉണ്ട് . ഒന്ന് കാലാവസ്ഥ അനുയോജ്യമാണെന്നതിലുപരി കുറഞ്ഞ മെറ്റീരിയൽസ് കൊണ്ട് മാക്സിമം പവർ കൊടുക്കാൻ ത്രികോണ രൂപത്തിന് സാധിക്കുമെന്നുള്ളതുമാണ്. പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ സാധാ
രണകാരന്റെ വീടുകൾ പലതും നാലു തൂണും കഴുക്കോലും വച്ചുള്ളതായിരുന്നു. അതും ത്രികോണ രൂപമായിരുന്നു. അതിനു കാരണം ആ ഒരു ത്രികോണരൂപത്തിനു ഒരു വീട് മുഴുവൻ താങ്ങി നിർത്താനുള്ള ശക്തി അപാരമായതിനാൽ ആണ്.
അതുപോലെ തന്നെ ചില മതങ്ങളുടെ സൃഷ്ടാവിനെ നോക്കുക, ഹിന്ദു മതങ്ങളിൽ ത്രിമൂർത്തിയും ക്രിസ്ത്യൻ മതങ്ങളിൽ ത്രിത്യേക ദൈവവും അങ്ങനെ പല ഗ്രീക് ദൈവങ്ങളുമൊക്കെതന്നെ ത്രികോണവുമായി നല്ല ബന്ധമുണ്ട്. അതു കൂടാതെ നമ്മുടെ തന്നെ ശരീരത്തിലെ നാടികളാണ് എനർജി പാസ്സ് ചെയ്യാൻ സഹായിക്കുന്നത് . ആ നാടികളുടെയെല്ലാം രൂപം ത്രികോണമാണ് . എല്ലാ കെമിക്കൽ മോളിക്യുൾസിന്റെയും ഘടനകളും ത്രികോണമാണ്.
പണ്ടുള്ളവരുടെ ആശയവിനിമയത്തിന് ത്രികോണ ചിഹ്നം ഉപയോഗിച്ചിരുന്നു. മാത്രമല്ല ചില സംഗീത അൽബ കാസെറ്റുകളുടെയും ബുക്കിന്റെയുമൊക്കെ കവർ പേജിൽ ത്രികോണ ചിഹ്നം ഉണ്ടെങ്കിൽ അവ പ്രാദാന്യമുള്ളവ ആയിരിക്കും . ഈജിപ്തുകാരുടെ പിരമിഡ് എല്ലാം തന്നെ ത്രികോണ ചിഹ്നമായിരുന്നു ..
പിന്നെ നമ്മൾ യോഗ ചെയ്യുമ്പോളുള്ള നമ്മുടെ ശരീര ഘടനയും ഹൈന്ദവ ആചാരപ്രകാരമുള്ള യന്ത്രകളും ത്രീശക്രങ്ങളുമെല്ലാം തന്നെ (ലക്ഷ്മി യന്ത്രം, കാളി യന്ത്രം, സരസ്വതി യന്ത്രം,ഗണേശ യന്ത്രം താമര ദളങ്ങളുടെ രണ്ട് വൃത്തങ്ങൾക്ക് ചുറ്റും ഒൻപത് ത്രികോണങ്ങൾ അടങ്ങുന്ന ശ്രീ യന്ത്രം അതാണ് ഏറ്റവും ശക്തവും ആരാധനയുള്ളതുമായ യന്ത്രം) ത്രികോണങ്ങളുടെ ഒരു സമ്മേളനമാണ്. ഇവയൊക്കെ തന്നെ പോസിറ്റീവ് എനർജി ഉല്പാദിപ്പിക്കാൻ കഴിയുമെന്നുള്ളതിന് തർക്കം വേണ്ട ....
Maslow's hierarchy of needs അനുസരിച്ചും മുകളിക്കു പോവുന്തോറും നമ്മുടെ ബേസിക് നീഡ്‌സ് കുറയുകയും ദൈവവുമായി അലിഞ്ഞു ചേരുകയും ചെയ്യുന്നു ( self actualisation ).
ഇനിയുമുണ്ട് നമ്മുടെ ജീവിതത്തിൽ ഉടനീളം ഇഴചേർന്നിരിക്കുന്ന എഴുതിയാൽ തീരാത്തത്ര ത്രികോണ രഹസ്യങ്ങൾ ....
ജോസ്‌ന സാബു