കഴിഞ്ഞ കുറച്ചു നാളുകളായി നമ്മള്‍ മലയാളികള്‍ക്ക് വലിയ പരിചയം ഇല്ലാത്ത അല്ലെങ്കില്‍ പോകാന്‍ മടിക്കുന്നൊരിടത്ത് പ്രാക്ടീസ് ചെയ്തു വരുകയാണ്. ഇതെഴുതാന്‍ കാരണമുണ്ട്. ഞാന്‍ പ്രാക്ടീസ് ചെയ്യുന്നത് സെക്ഷ്വല്‍ ഹെല്‍ത്തില്‍ ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ കൂട്ടുകാരികളായ നഴ്സുമാര്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ വായ്‌പൊത്തി.. ഡീ നീയോ എന്ന് ചോദിച്ചു. അതാണ്.....നമുക്ക് തീരെ പരിചയം ഇല്ലെന്ന് പറഞ്ഞത്. സെക്‌സ് എന്ന വാക്ക് കേള്‍ക്കുമ്പോളേ ചിലര്‍ക്കുള്ളില്‍ എന്തോ ഉരുണ്ടു കയറ്റവും മറ്റുചിലര്‍ക്ക് കൂടുതലറിയാനുള്ള ലഡു പൊട്ടുകയും ചെയ്യുമെങ്കിലും ആരും ഒരക്ഷരം മിണ്ടിയില്ല.
പക്ഷെ നമ്മളൊക്കെ ഈ sexual health എന്താണെന്ന് അറിഞ്ഞിരിക്കണം. അറിയാവുന്നവര്‍ ഉണ്ടാകാം. പക്ഷെ അറിയാത്തവര്‍ക്കായി ചില കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നു.
ലൈംഗിക ആരോഗ്യ ക്ലിനിക്കുകളില്‍ കൂടുതലായും വരുന്നത് നമ്മള്‍ മെന്റല്‍ ഹെല്‍ത്തിനായി മെഡിറ്റേഷന്‍ ചെയ്യുന്നതു പോലെ ഫിസിക്കല്‍ ഹെല്‍ത്തിനായി ജിമ്മില്‍ പോകുന്നതു പോലെ sexual ഹെല്‍ത്തിനായി മൂന്ന് മാസം കൂടുമ്പോള്‍ നമ്മളെല്ലാം പ്രായഭേദമന്യേ ചെക്കപ്പ് ചെയ്യേണ്ടത് ആവശ്യമാണ്. ഈ ചെക്കപ്പില്‍ കൂടെ നമുക്കെന്തെങ്കിലും ലൈംഗികപരമായ അസുഖങ്ങള്‍, അസാധാരണ മുഴകള്‍ അല്ലെങ്കില്‍ HIV എന്നിവയൊക്കെ കണ്ടുപിടിക്കുന്നതിനും നേരത്തെ തന്നെ ചികിത്സ നേടുന്നതിനും ഇത് സഹായിക്കും.
ലൈംഗികപരമായ അസുഖങ്ങള്‍ എന്ന് പറയുമ്പോള്‍ നമ്മള്‍ വിചാരിക്കും ഞാന്‍ എന്റെ കെട്ടിയോള്‍/കെട്ടിയോന്‍ മാത്രമായല്ലേ ബന്ധമുള്ളു അതിനാല്‍ എനിക്കത് വരാന്‍ ഒരു സാധ്യതയുമില്ലല്ലോ എന്ന്. പക്ഷെ ഇന്ന് മാര്‍ക്കറ്റുകളില്‍ കണ്ടുവരുന്ന പല വാഷിംഗ് ഉല്‍പന്നങ്ങളും നമ്മളുടെ ഗുഹ്യഭാഗത്തെ PH ലെവലില്‍ മാറ്റമുണ്ടാക്കുകയും അതുമൂലം പഴുപ്പ് കോശങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യാം. അത് മിക്കവാറും പേരില്‍ ടെസ്റ്റ് ചെയ്യാതെ കണ്ടുപിടിക്കുക സാധ്യമല്ല താനും.
ചില പൂപ്പല്‍ പോലുള്ള അസുഖങ്ങള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ (infertiltiy) കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിനും അല്ലെങ്കില്‍ ചിലപ്പോള്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളിലെ ബ്ലൈന്‍ഡ്നെസ്സിനും കാരണമാകാം. ഇങ്ങനെയുള്ള റെഗുലര്‍ ചെക്കപ്പുകള്‍ മിക്കവാറും സ്ത്രീകളിലെ ഗര്‍ഭാശയ കാന്‍സറുകളും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാന്‍സറുകളും നേരത്തെ കണ്ടുപിടിക്കാനും ചികില്‍സിക്കാനും സാധിക്കുന്നു.
കൂടാതെ bisexual / straight /Gay ബന്ധപെടുന്നവര്‍ക്ക് കൂടുതലായും HIV കണ്ടുവരുന്നു. അവര്‍ക്കും അവരില്‍ HIV പോസിറ്റീവ് ആയിട്ടുള്ളവരില്‍ അവരുടെ വൈറസിനെ കണ്‍ട്രോളില്‍ കൊണ്ടുവരുവാനും കൂടാതെ നമ്മള്‍ ബന്ധപ്പെടുന്ന ഒരാള്‍ HIV ഉള്ളവര്‍ ആണെങ്കില്‍ പോലും നമുക്ക് വരാതെ സൂക്ഷിക്കാനുമുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അവ അറിയാനും ഉപയോഗപ്പെടുത്താനും ഇത്തരം ക്ലിനിക്കുകള്‍ സഹായിക്കുന്നു.
ഇനി ഏതെങ്കിലുമൊരുത്തരം chemsex ഉപയോഗിക്കുന്നവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ഇങ്ങനത്തെ ക്ലിനിക്കുകള്‍ പലവിധേന ഉപയോഗപ്പെടുത്തുകയും ആരോഗ്യമോടെ ജീവിക്കാനും നമുക്കാകും. ഒന്നില്‍ കൂടുതല്‍ പാര്‍ട്ണര്‍സ് ഉള്ളവര്‍ അവരുടെ അസുഖങ്ങള്‍ കൂടുതല്‍ പേരിലേക്ക് സ്പ്രെഡ് ചെയ്യാതിരിക്കാന്‍ ബന്ധപ്പെട്ട ആള്‍ക്കാരിലേക്ക് ബന്ധപെട്ടവരുടെ പേരോ ഫോണ്‍ നമ്പറോ പറയാതെ തന്നെ അജ്ഞാത സന്ദേശങ്ങള്‍ അയച്ചു അവരെയും ചികിത്സയിലേക്ക് പോകാന്‍ സഹായിക്കുന്ന സൗകര്യങ്ങളും ഇന്ന് നിലവിലുണ്ട്.
Sexual health ക്ലിനിക്കിന്റെ മുദ്രാവാക്യമനുസരിച്ചു ആരെയും ഞങ്ങള്‍ ലൈംഗികത തെറ്റാണെന്നോ പിന്തിരിയണമെന്നോ പറഞ്ഞു പന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. മറിച്ചു എല്ലാവരും ആരോഗ്യപ്രഥമായി ജീവിക്കുന്നതിനായി അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ ഇവിടെ ഇങ്ങനത്തെ ക്ലിനിക്കുകളില്‍ നിന്നും സഹായം നേടാന്‍ വിസയോ, സ്വന്തം പേരോ, ചികിത്സാ ഫീസോ ചോദിക്കാറില്ല. അതിനാല്‍ എല്ലാവരും എല്ലാ മൂന്നുമാസങ്ങളിലും അടുത്തുള്ള ലൈംഗിക ആരോഗ്യ ക്ലിനിക് വിസിറ്റ് ചെയ്യുക. ആരോഗ്യത്തോടെ ജീവിക്കുക..
(ആരാ എഴുതിയത് എന്ന് നോക്കണ്ട, മുഖം നോക്കാതെ ഷെയര്‍ ചെയ്‌തോളു, അറിയില്ലാത്തവര്‍ അറിയട്ടെ??)
ജോസ്ന സാബു സെബാസ്റ്റ്യന്‍