മലയാളിക്കേറ്റവും കൗതുകകരവും അറിയാന്‍ ആഗ്രഹവുമുള്ള ഒരു ഏരിയ ആണ് സെക്‌സ്.
സെക്ഷ്വല്‍ ഹെല്‍ത്തില്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടിയ ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ ഷെയര്‍ ചെയ്യട്ടെ....
വളരെച്ചെറുപ്പം മുതല്‍ തന്നെ സെക്‌സ് എന്ന പഥം കേള്‍ക്കുന്നതില്‍ നിന്നും ഉച്ചരിക്കുന്നതില്‍ നിന്നുമൊക്കെ നല്ല വിലക്ക് നേരിട്ടുള്ളവരാണ് നമ്മളെയൊക്കെ.
സെക്‌സ് എന്ന് കേള്‍ക്കുമ്പോളേ സ്വര്‍ഗം നഷ്ടപെടുമല്ലോ എന്ന് ആലോചിക്കുന്നവര്‍ മുതല്‍ സമൂഹത്തിലെ സല്‍പ്പേര് കാത്തു സൂക്ഷിക്കണമെന്ന കടുത്ത ആഗ്രഹം മൂലം ഇരുട്ടില്‍ മാത്രം ഏന്തുമാകാമെന്ന് കരുതുന്നവര്‍ വരെയുണ്ട് നമ്മില്‍.
ഈ ഇടെ എന്റെ അയല്‍പക്കക്കാരനൊരു ചെക്കന്‍ 14 വയസ്സുള്ള കുട്ടിയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതിന് പോലീസ് പിടിച്ചു. അവനെ യുകെയിലിട്ട് അടപടലം ചോദ്യം ചെയ്തു നാണം കെടുത്തിയത് നാടുമുഴുവനറിഞ്ഞത് നിങ്ങളും അറിഞ്ഞു കാണുമല്ലോ? കഷ്ടമുണ്ട്, അത്രക്കുണ്ട് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന A plus സ്‌ക്വര്‍ = ഡാഷ്‌ന്... വല്യ ട്യൂഷന്‍ ഫീസ് കൊടുത്തു പഠിപ്പിക്കുകയാണ് എന്തിനോക്കെയോ വേണ്ടി.
ചില മനുഷ്യര്‍ മെസ്സഞ്ചെറുകളില്‍ വാരിവിതറുന്ന മെസ്സേജുകള്‍, വര്‍ത്തമാനങ്ങളോക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമുക്ക് കാര്യം മനസിലാകും...ചില സാധാ മനുഷ്യര്‍...
പാവങ്ങള്‍ അവരെല്ലാം സാമ്പത്തികമായി വളര്‍ന്നുവെന്നല്ലാതെ ബുദ്ധിപരമായി ഒന്നും വികസിച്ചിട്ടില്ലല്ലോ എന്നോര്‍ത്തു വല്ലാതെ വിഷമം വരും. എന്ത് ചെയ്യാം...!
ഒരുകാര്യമറിഞ്ഞോളൂ...ബ്രിട്ടന്‍ വളരെ മനോഹരമായൊരു രാജ്യമാണ്. നയനമനോഹാരിത മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്. രാജ്യ മതവര്‍ണ വ്യത്യാസമില്ലാതെ മനുഷ്യരെ മനുഷ്യരായി കണ്ടു അവര്‍ക്ക് എല്ലാവിധ സ്വതന്ത്രവും വിലയും അവകാശങ്ങളും കൊടുക്കുന്നൊരു രാജ്യമാണിത്. ഇവിടെ പണമോ സ്വാധീനമോ സ്ഥാനമാനങ്ങളോ ഒന്നുമല്ല.
ലണ്ടന്‍ സിറ്റിയില്‍ മാത്രം ഏകദേശം 300 ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. അപ്പോള്‍ ഏതെല്ലാം കാറ്റഗറി ആള്‍ക്കാര്‍ ആയിരിക്കും ഇവിടുള്ളത്. അവരൊക്കെ പച്ച മനുഷ്യര്‍ ആണെന്നും പണം ഭക്ഷണം ജോലി മാത്രമല്ല അവരുടെയൊക്കെ ജീവിതമെന്നും ഇവിടുത്തെ ഗവണ്‍മെന്റിന് നന്നായി അറിയാം. അതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ ഇരിക്കിന്നതിനും പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെയും അപലരെയും സംരക്ഷിക്കുന്നതിന് വേണ്ടിയും നമ്മള്‍ വളരെ സീക്രെട് ആക്കി വൃത്തികേട് കാണിക്കുന്ന കാര്യങ്ങള്‍ ലണ്ടനില്‍ വളരെ ക്രിസ്റ്റല്‍ ക്ലിയര്‍ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്.
അതിനാല്‍ ഈ സെക്‌സ് എന്ന് പറയുന്നത് നമ്മള്‍ ഇത്ര കോംപ്ലിക്കേറ്റഡ് ആക്കി വയ്ക്കുന്നത്ര വല്യ വിഷയമൊന്നുമല്ല. ഇതൊക്കെ മനുഷ്യന് ആവശ്യമുള്ള ഒരു ഘടകം തന്നെ ആയിട്ടാണിവിടെ നോക്കികാണുന്നത്. അതിനാല്‍ തന്നെ ഇവിടെ സെക്ഷ്വല്‍ ഹെല്‍ത്തില്‍ റെഗുലര്‍ ചെക്കപ്പിന് വരുന്ന ആളുകളോട് ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനവര്‍ മറയില്ലാതെ തുറന്നു പറയുന്ന ചില ഉത്തരങ്ങളും താഴെ മെന്‍ഷന്‍ ചെയ്യാം.
1. Last time you had sex ?
ആന്‍സര്‍ : ഒരു മണിക്കൂര്‍ മുമ്പേ ആണെങ്കില്‍ കൂടെ അവര്‍ പറയാന്‍ മടിക്കാറില്ല. ശരിയായ പരോശോധനകള്‍ക്കും ട്രീട്‌മെന്റുകള്‍ക്കും അങ്ങനുള്ള തുറന്ന് പറച്ചിലുകള്‍ ആവശ്യവുമാണ്
2. Regular or casual partner? ആന്‍സര്‍:. വൈഫുമുണ്ട് അല്ലാതെ വേറെയുമുണ്ട്. അതില്‍ ഒരേ ജന്‍ഡറും ഉള്‍പെടും.
3. Male or Female ? അന്‍സ്ര്‍: പെണ്ണുമുണ്ട് അണുമുണ്ട് ...
4. How long you been together? അന്‍സ്ര്‍:വൈഫുമായി വര്‍ഷങ്ങളായി പക്ഷെ ക്യാഷുല്‍ പാര്‍ട്‌ണേഴ്സുകളുമായി ഒരു മണിക്കൂര്‍ മാത്രമേ ബന്ധമുള്ളൂ.
5. Vaginal / anal or oral sex? അന്‍സ്ര്‍: വ്യത്യസ്ത ഉത്തരങ്ങള്‍ ആയിരിക്കും
6. Last time when you had sex, is it oral or unprotected sex? അന്‍സ്ര്‍: ഒരൊരുത്തരും തരുന്ന ഉത്തരം വ്യത്യസ്തമായിരിരിക്കും.
7. Are you aware of HIV status of your partners? അന്‍സ്ര്‍: ചിലര്‍ പരസ്പരം പറഞ്ഞിട്ടുണ്ടാകാം ചിലര്‍ പറഞ്ഞിട്ടില്ലാകാം. എങ്കിലും അറിഞ്ഞുകൊള്ളുക HIV ഇന്ന് പരിഹരിക്കപ്പെടാവുന്ന വിഷയമാണ്. ഇത് ബ്ലഡ് പ്രേഷറിനെ നേരിടുന്നതിനേക്കാള്‍ എളുപ്പമാണ്. അതിനാല്‍ തുറന്നു തന്നെ പറയുക...
8. Where is she/ he from? അന്‍സ്ര്‍: സ്ഥലം ലണ്ടന്‍ ആയതിനാല്‍ ഒത്തിരി ഉത്തരങ്ങള്‍ കിട്ടും.
9. Is she / he contactable? അന്‍സ്ര്‍: ചിലര്‍ എസ് പറയും ചിലര്‍ നോ പറയും. പിന്നെയും കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്നവരാണെങ്കില്‍ അവരോടു നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കില്‍ ചികിത്സ നേടാന്‍ ഉപദേശിക്കാം അല്ലങ്കില്‍ അവരെ മറ്റു പലതരത്തിലും സഹായിക്കാനാകും.
10. Do you receive or give sex? അന്‍സ്ര്‍: ഇതും ഇച്ചിരി വിശദീകരണം വേണ്ട ചോദ്യമാണ്. സ്വാബ്, ബ്ലഡ് സാമ്പ്ള്‍സ് അങ്ങനങ്ങനെ പല പ്രോസസ് ഇതില്‍ ഉള്‍പ്പെടുന്നു എന്ന് സാരം.
11. How many sexual partners for last three or six months? അന്‍സ്ര്‍ : ഇതും തുറന്നു തന്നെ സമ്മതിക്കുന്നവരാണ് കൂടുതലും. ചിലരുടെ നമ്പര്‍ 30 ഓ 40 ഒക്കെയാവും. ഇതറിയുന്നത് ഇന്‍ഫെക്ഷന്‍ കൂടുതല്‍ സ്‌പ്രെഡ് ആകാതെയിരിക്കാന്‍ അവരെക്കൂടി സഹായിക്കാനാകും.
ഇതൊക്കെ ഇവിടെ ഇത്ര തുറന്നു പറയാന്‍ കാരണം, യുകെയില്‍ സെക്‌സ് ഇത്രമാത്രം ഓപ്പണ്‍ ആയി ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങളും കൂടാതെ ഒട്ടേറെ സെക്‌സ് വര്‍ക്കേഴ്സുമൊക്കെ ഉള്ളൊരു രാജ്യമാണിത്. ഇതൊക്കെ ഇവിടെ നിയമ പരമായി അംഗീകരിക്കുന്നതും അവരുടെ ഹെല്‍ത്തിനെ ഫ്രീ ആയി പ്രൊട്ടെക്റ്റ് ചെയ്യുന്നതുമൊക്കെ ഓരോ പ്രജയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അതുവഴി ദുര്‍ബലരായ മറ്റുപലരെയും പ്രത്യേകിച്ച് 18 വയസില്‍ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിന് കൂടി വേണ്ടിയാണ് എന്നത് മറന്നുകൂടാ. അതിനാല്‍ ഇവിടെ കുട്ടികളെ തൊട്ടാല്‍ പണി പല വഴിയേ വരുമെന്നതും മറക്കണ്ടാ...
ഇതൊന്നും കൂടാതെ മുംബൈയിലും ഡല്‍ഹിയിലുമൊക്കെ ഉള്ളതിലേറെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ലണ്ടനില്‍ മാത്രമുണ്ട്. മാത്രവുമല്ല ഇന്ന് യുകെയുടെ ഹോം ഓഫീസുകളിലും നീയമപരമായുമൊക്കെയുള്ള കാര്യങ്ങള്‍ നോക്കി നടത്തുന്നതിലുമൊക്കെ നല്ലൊരു പങ്ക് മനഃപൂര്‍വ്വമോ അല്ലാതെയോ ആയി ഇന്ന് ഇന്ത്യക്കാര്‍ക്കും കൊടുത്തിട്ടുണ്ട്. ഇത് കൂടുതല്‍ കാര്യങ്ങള്‍ വഷളാക്കും. കാരണം നമ്മുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അറിയാവുന്നവരേ തന്നെ നിയമം പാലിക്കാന്‍ കാവല്‍ ഏല്‍പ്പിക്കുന്നത് കുറ്റവാളികളെ വേഗം പിടിക്കാനും അവരെ കേറ്റിവിടാനും പറ്റുന്നതിലൂടെ അവരുടെ ജോലി എളുപ്പമാക്കും.
ഈ ഇടെ നമ്മുടെ നാട്ടില്‍നിന്നും ഒട്ടേറെ ചെറുപ്പക്കാര്‍ പഠനത്തിനായും ജോലിക്കായുമൊക്കെ വണ്ടി കേറിയിട്ടുണ്ട്. നമ്മുടെ ഇന്ത്യയിലുള്ള ലൈംഗിക ദാരിദ്രവും കുട്ടികളോടുള്ള ചൂഷണങ്ങളും, കൊലകളുമൊക്കെ BBC അവര്‍ക്കാകുന്ന വിധത്തില്‍ കൂട്ടിയും കുറച്ചുമൊക്കെ പറഞ്ഞു നമ്മള്‍ ഇന്ത്യക്കാര്‍ നല്ല പേരിനുടമകളായതിനാല്‍, ഇവിടേയ്ക്ക് വന്നിറങ്ങുന്ന പുതിയ പറ്റം ചെറുപ്പക്കാരുടെ നീക്കങ്ങളറിയാന്‍ പലതരം സംവിധാനങ്ങളുമിന്ന് യുകെയില്‍ സ്ഥാപിതമാണ്. അതിനാല്‍ ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ ചെന്ന് ആളും തരവുമറിയാതെ പണി ചോദിച്ചു വാങ്ങാതിരിക്കുക...
ജോസ്ന സാബു സെബാസ്റ്റ്യന്‍