
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കോവിഡ് മഹാമാരിയില്‍ നഴ്‌സുമാര്‍ക്ക് എജുക്കേഷന്‍ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തില്‍ പിറവിയെടുത്ത കേരള നഴ്‌സസ് യുകെ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷനും കോണ്‍ഫറന്‍സും മെയ് 18ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ Wythenshauwe Forum Centreല്‍ വച്ച് നടത്തുന്നതാണ്. പ്രസ്തുത സമ്മേളനത്തില്‍ മുഖ്യാതിഥിയായി NMC Executive Director of professional practice Sam Poster പങ്കെടുത്ത് സംസാരിക്കും.
NMC എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പങ്കെടുക്കുന്ന വഴി യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും എന്‍ എം സി ഡയറക്ടറെ നേരില്‍ കാണുവാനും അവരോട് സംസാരിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. ഇന്‍വിറ്റേഷന്‍ കമ്മിറ്റിയുടെ ഭാഗമായ ഡോക്ടര്‍ അജിമോള്‍ പ്രദീപും, സിജി സലിം കുട്ടിയുടെയും പരിശ്രമത്തിന്റെ ഫലമാണ് Sam Poster കോണ്‍ഫ്രന്‍സ് വേദിയിലേക്ക് എത്തുന്നത്. സാമിനെ കൂടാതെ വെയില്‍സിന്റെ ചീഫ് നേഴ്‌സിങ് ഓഫീസര്‍ Sue Trankന് ഒപ്പം വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗും MRI ഹോസ്പിറ്റലിന്റെ chief executiveവുമായി ജോലി ചെയ്യുന്ന Dawn Pike എന്നിവരും ഉച്ച കഴിഞ്ഞു നടക്കുന്ന ഉദ്ഘാടനത്തില്‍ സംബന്ധിച്ച് സംസാരിക്കും.
മുന്‍പ് അറിയിച്ചിരുന്ന പോലെ മാര്‍ച്ച് 15ന് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 500ലധികം നഴ്‌സുമാര്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു എന്നുള്ളത് ഏറ്റവും ആവേശം ഉളവാക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 750 പേര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുക അതിനുശേഷം രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യുന്നതായിരിക്കും. ഓരോ രജിസ്‌ട്രേഷനും £10 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസായി നമ്മള്‍ മേടിക്കുന്നത്. രജിസ്‌ട്രേഷനോടൊപ്പം ഫ്രീ ലഞ്ചും ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ കൃത്യസമയത്ത് തന്നെ ആരംഭിച്ചത് രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ നിതാന്ത കഠിനാധ്വാനത്തിന്റെ ഫലമാണ്. ജിനി അരുണ്‍ ലീഡായി പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷപന്‍ കമ്മിറ്റിയില്‍, അന്ന ഫിലിപ്പോസ് (ലീന )അലക്‌സ് ചാലയില്‍, ബീനാസ് വര്‍ഗീസ്, ശ്രീജ മുരളി, ദീപ്തി തങ്കച്ചന്‍ എന്നിവര്‍ പ്രവൃത്തിക്കുന്നു. ഏറ്റവും സുരക്ഷമായ fineta പ്ലാറ്റഫോമിലാണ് ടിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
നഴ്‌സുമാര്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ അവരുടെ കരിവെള്ളൂര്‍ ഏറ്റവും അവരുടെ കരിയറിലെ ഏറ്റവും ഉപകരിക്കുന്ന സെക്ഷനുകള്‍ ആണ് അന്നേദിവസം പ്ലാന്‍ ചെയ്തിരിക്കുന്നത്. മിനിജ ജോസഫും, നിസ്സാ ഫ്രാന്‍സീസും, കണ്ണന്‍ രാമചന്ദ്രനും അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയാണ് സെക്ഷനുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഫറന്‍സില്‍ സ്പീക്കര്‍സായി മുന്നോട്ട് എത്തിയിരിക്കുന്നത് The princes Grace Hospital ലണ്ടനില്‍ Lead Urology CNS യായി ജോലിചെയ്യുന്ന ദീപ ലീലാമണി, Airdale NHS foundation ട്രസ്റ്റ് ലില്‍Deputy chief നേഴ്‌സായി ജോലിചെയ്യുന്ന സാജന്‍ സത്യന്‍ ,Buckinghamshire NHS ട്രസ്റ്റില്‍ Advanced Nurse practitioner and Haematology ലീഡായി ജോലിചെയ്യുന്ന ആശ മാത്യു, Coventry & Warwickshire Partnership ട്രസ്റ്റില്‍ Mental Health & Dementia Pathway Lead ആയി ജോലിചെയ്യുന്ന ലോമി പൗലോസ്, University hospital Milton കെയ്ന്‍സില്‍ Asosciate Chief Nurse ആയി ജോലിചെയ്യുന്ന ദീപ ഓസ്റ്റിന്‍, University Hospital, Dorset ല്‍ EDI Lead ആയ ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്‌സിംഗ് രംഗത്ത് വിവിധ വിഷയങ്ങള്‍ മുന്‍ നിറുത്തി ക്ലാസുകള്‍ എടുക്കുന്നത്. നഴ്‌സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം കോണ്‍ഫെറന്‍സിളുടെ ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍ കുട്ടാകുമെന്ന് ഉറപ്പാണ്. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്.
നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സെക്ഷനിലൂടെ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ്
പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. Chesterfield Royal hospital NHS trust മേട്രനായി ജോലി ചെയ്യുന്ന പാന്‍സി ജോസ്, kings college London ലക്ചര്‍ ആയി ജോലിചെയ്യുന്ന ഡോക്ടര്‍ ഡില്ല ഡേവിസ്, university college London hospital NHS trust ലില്‍ ക്രിട്ടിക്കല്‍ കെയറല്‍ സീനിയര്‍ നേഴ്‌സ് ആയി ജോലിചെയ്യുന്ന ബിജോയ് സെബാസ്റ്റ്യന്‍, Barts health NHS trust London ലില്‍ സീനിയര്‍ ക്ലിനിക്കല്‍ സൈറ്റ് മാനേജരായി ജോലിചെയ്യുന്ന ആന്‍സി തോമസ് എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്ലീനറി സെഷന്‍ നയിക്കുന്നവര്‍.
ഉച്ചകഴിഞ്ഞ് നടക്കുന്ന നേഴ്‌സ് ഡേ സെലിബ്രേഷന്റെ ഭാഗമായി നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ കോഡിനേറ്റ് ചെയ്തിരിക്കുന്നത് സീമ സൈമണ്‍, ആനി പാലിയത്ത്, അനീഷ് മത്തായി, ബെന്‍സി സാജു എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അന്നേദിവസം നയന മനോഹരമായി കലാപരിപാടികള്‍ അവതരിപ്പിക്കും. ചാള്‍സ് എടാട്ട്കാരന്‍, റീഗന്‍ പുതുശ്ശേരി, നവീന്‍ ഹരി എന്നിവര്‍ അടങ്ങുന്ന ടെക്‌നിക്കല്‍ ടീം മെയ് 18നുള്ള ടെക്‌നിക്കല്‍ വിഭാഗം കൈകാര്യം ചെയ്യും.
അനിറ്റാ ഫിലിപ്പും ജോയ്‌സി ജോര്‍ജിന്റെയും നേതൃത്വത്തില്‍ stephy Harshal, ജിജോമോള്‍ ഫിനില്‍, പ്രീജ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നഴ്‌സിംഗ് കരിയര്‍ സ്റ്റേഷനുകള്‍ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോ നഴ്‌സിനും തങ്ങളുടെ കരിയര്‍പ്രോഗ്രേഷന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അല്ലെങ്കില്‍ അവരുടെ വിവിധ സംശയങ്ങള്‍ അന്നേ ദിവസം ഈ നഴ്‌സിംഗ് സ്‌റേഷനുകളിലൂടെ ദൂരീകരിക്കാന്‍ സഹായിക്കും. അതുകൊണ്ട് യുകെയിലെ എല്ലാ നഴ്‌സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.
കേരളത്തില്‍ നഴ്‌സായി എന്നാല്‍ ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ യുകെയില്‍ നഴ്‌സ് ആയി തുടരാത്തവര്‍ക്കും മെയ് 18ന് നടക്കുന്ന കോണ്‍ഫറന്‍സില്‍ സംബന്ധിക്കാം. കാരണം അവര്‍ക്കും കുടി പ്രയോജനങ്ങള്‍ കിട്ടുന്ന തരത്തിലാണ് കോണ്‍ഫറന്‍സ് ഓര്‍ഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവര്‍ക്ക് വേണ്ട ഗൈഡന്‍സ് കൊടുക്കുവാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കേരളത്തില്‍ നേഴ്‌സ് ആയി യുകെയിലെ കെയര്‍മാരായി ജോലി ചെയ്യുന്ന നഴ്‌സമാര്‍ക്ക് യുകെയില്‍ നേഴ്‌സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ മുന്നോട്ടിറങ്ങി അതില്‍ 100% വിജയം കൈവരിച്ച ഡോക്ടര്‍ അജിമോളും പ്രദീപും ഡോക്ടര്‍ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്തു അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയില്‍ നഴ്‌സ് ആകാത്തവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അവര്‍ അന്നേ ദിവസം നല്‍കുന്നതാണ്. അതോടൊപ്പം ഈ സിഫെ pathwayയില്‍ നഴ്‌സ് ആയി മാറിയ എല്‍ദോ എബ്രഹവും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 ന് മാഞ്ചസ്റ്ററില്‍ ഉണ്ടാവും.
കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവര്‍ക്ക് റീവാലിഡേഷന് വേണ്ട CPD hours ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നഴ്‌സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളനം മാറുമെന്നതില്‍ സംശയമില്ല. അതോടൊപ്പം യുകെയിലുള്ള ഏറ്റവും സീനിയറായ മലയാളി നഴ്‌സിനെ അന്നേദിവസം ആദരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തില്‍ ( 07956616508), സ്‌പോണ്‍സര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903) ,രജിസ്‌ട്രേഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ജിനി അരുണ്‍ (07841677115), venue സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സന്ധ്യ പോള്‍ (07442522871) കള്‍ച്ചറല്‍ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങള്‍ക്ക് എന്നീ നമ്പറുകളില്‍ ദയവായി കോണ്‍ടാക്ട് ചെയ്യുക.
Registration Link
https://fienta.com/kerala-nurses-uk-conference-2024
More Latest News
സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച്, ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി

ആലപ്പുഴ ജിംഖാന' ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ, ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി

പൃഥ്വിരാജിനാണ് മുഴുവൻ പ്രശ്നവും, അവസരവാദം കളിച്ച മല്ലിക, ആ നീക്കം ക്ലച്ച് പിടിച്ചില്ല'; ശാന്തിവിള ദിനേശ്

എമ്പുരാൻ ഇങ്ങനെ എടുത്തതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യം, മനപ്പൂർവ്വം കേരള രാഷ്ട്രീയ വിശ്വാസികളെ തെറ്റിധരിപ്പിക്കാൻ വേണ്ടി; മുൻ ഡിജിപി ആർ ശ്രീലേഖ

യുക്മ ചാരിറ്റി ഫൗണ്ടേഷന് പുതിയ നേതൃത്വം, അലക്സ് വർഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ, ഷാജി തോമസ് സെക്രട്ടറി
