18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>> ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും >>> മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ >>> പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല >>> ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>>
Home >> NURSES DESK
യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2023-08-14

യുകെയിലേയ്ക്ക് മലയാളി നേഴ്‌സുമാർക്ക് നിരവധി അവസരങ്ങളാണ് ഉള്ളത്. എങ്കിലും കുടിയേറുന്ന നേഴ്‌സുമാരിൽ ഭൂരിഭാഗവും കുടുംബവുമായി സെറ്റിൽ ചെയ്യൂവാൻ സാധിക്കുന്ന സ്ഥലത്തിനാണ് മുൻഗണന കൊടുക്കുന്നത്. ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകർഷണമാണ്. ഈ വസ്തുത കണക്കിലെടുത്താണ് നിരവധി നേഴ്‌സുമാർ നോട്ടിങ്ങ്ഹാമിന് സമീപമുള്ള മാൻസ്ഫീൽഡ് തിരഞ്ഞെടുക്കുന്നത്.

ജീവിക്കാൻ ഏറെ സൗകര്യവും സുഖപ്രദവുമായ സ്ഥലമാണ് മാൻസ്ഫീൽഡ്. ജോലിയും പൗരത്വവും ലഭിച്ചുകഴിഞ്ഞാൽ, ഇവിടെയൊരു വീട് സ്വന്തമായി വാങ്ങുകയെന്നതും മറ്റിടങ്ങളെ സംബന്ധിച്ച് എളുപ്പമാകും. കുട്ടികൾക്ക് പഠിക്കാനുള്ള സ്‌കൂളുകളും ആരാധനാലയങ്ങളും എല്ലാം കൈയകലത്തിലുള്ള ശാന്തവും  പ്രകൃതിസുന്ദരവുമായ ഒരു ഭൂപ്രദേശമാണിത്.

ബ്രിട്ടീഷ്  ആരോഗ്യമേഖലയുടെ നട്ടെല്ലായ  എൻഎച്ച്എസിലെ തന്നെ പ്രശസ്‌തമായ മാന്‍സ്ഫീല്‍ഡിലുള്ള ഷെര്‍വുഡ് ഫോറസ്റ്റ് ഹോസ്പിറ്റലില്‍ ഇപ്പോള്‍ ഒഴിവുകളുണ്ട്, എല്ലാ പ്രധാന സ്‌പേഷ്യാലിറ്റിയിലേയ്ക്കൂം എന്‍ എച്ച് എസ് നേരിട്ട് അഭിമുഖം നടത്തുന്നൂ. പൂര്‍ണ്ണമായും സൗജന്യമായ നടത്തുന്ന റിക്രൂട്ട്‌മെന്റില്‍ ഇംഗ്ലീഷ് യോഗ്യത നേടിയ നേഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം.

നോട്ടിങ്ങ്ഹാമിലെ മാന്‍സ്ഫീല്‍ഡ് ഒരേസമയം പ്രകൃതി മനോഹരവും അതേസമയം കുടിയേറ്റക്കാർ കുറവുമുള്ള ഒരുസ്ഥലമാണ്. അതുകൊണ്ടുതന്നെ നഴ്‌സിംഗ് ജോലിയും ജീവിതവും മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് വളരെ സുഖകരമാണെന്ന് ഇവിടെ ജോലി ലഭിച്ചിട്ടുള്ള മലയാളികൾ പറയുന്നു.

യുകെയിലെ നഴ്‌സിങ്ങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ (എൻഎംസി) നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം  തെളിയിക്കുന്ന, ഐ.ഇ.എല്‍.ടി.എസ് അല്ലെങ്കില്‍ ഒ.ഇ.ടി  ടെസ്റ്റിൽ യോഗ്യതാ സ്‌കോര്‍ നേടിയിട്ടുള്ള നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം. പത്തുമാസമെങ്കിലും പ്രവർത്തന പരിചയമുള്ള നഴ്സുമാർക്കാണ് അവസരം. ഒഴിവുകളിലേയ്ക്ക് റിക്രൂട്ടർമാരായി നിയമിതരായിട്ടുള്ള യുകെ ആസ്ഥാനമായുള്ള ONT Global കണ്‍സല്റ്റന്‍സിക്കാണ് റിക്രൂട്ട്‌മെന്റ് ചുമതല.


അപേക്ഷകർ ഇംഗ്ഗീഷ് യോഗ്യത നേടിക്കഴിഞ്ഞാൽ,  സി.ബി.ടി കോച്ചിങ്ങും ഇന്റര്‍വ്യു കോച്ചിങ്ങും ഒ.എന്‍.ടി ഗ്ലോബൽ നല്‍കും. കൂടാതെ എന്‍എച്ച്എസ് നല്‍കുന്ന എല്ലാ സൗജന്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭ്യമാണ്. 

പൂര്‍ണ്ണമായും സൗജന്യമായിട്ടാകും റിക്രൂട്ട്‌മെന്റും  തിരഞ്ഞെടുപ്പും നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് വിമാന യാത്രാച്ചിലവും താമസസൗകര്യവും മറ്റും എൻഎച്ച്എസ് ഓഫർ ചെയ്യുന്നു.

താഴെപ്പറയുന്ന ഇമെയിലിൽ അപ്‌ഡേറ്റഡ് ആയ ബയോഡേറ്റയും ഒ ഇ റ്റി അല്ലെങ്കില്‍ ഐ ഇ എല്‍ ടി എസ് സ്‌കോര്‍ഷീറ്റും അയച്ചുനല്കിയാല്‍ അഭിമുഖത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും.

contact@ontuk.co.uk

More Latest News

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ കോണ്‍ഗ്രിഗേഷനില്‍ പെരുന്നാള്‍ ആഘോഷം ഈ മാസം നടത്തപ്പെടുന്നു. ഈ മാസം 26ന് ഞായറാഴ്ച പ്രാര്‍ത്ഥനകളോടെ പെരുന്നാള്‍ ആഘോഷം നടക്കും. വികാരി റവ. ഫാ. ജോമോന്‍ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.  ഉച്ചയ്ക്ക് 2.55ന് കൊടികയറ്റത്തോടെയാണ് പെരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം. മൂന്ന് മണിയോടെ പ്രാര്‍ത്ഥനയും ശേഷം കുര്‍ബാനയും നടത്തപ്പെടും. എല്ലാ വിശ്വാസികളും ഒന്നിക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പരിപാടികള്‍ ഇങ്ങനെ:-വചന പ്രഭാഷണം-റാസ, ആദ്യഫല ലേലം-നേര്‍ച്ച, സ്‌നേഹവിരുന്ന്-വെടിക്കെട്ട്, കൊടിയിറക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്:ബാബു മത്തായി (ട്രസ്റ്റീ) 07809686597ജെയിന്‍ കുര്യാക്കോസ് (സെക്രട്ടറി) 07886627238 സ്ഥലം:St. Augustine's Church,Bucklesham Road,Ipswich IP3 8TJഎല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മൂന്ന് മണിക്ക് ഇവിടെ മാസ കുര്‍ബാന ഉണ്ടായിരിക്കും.

മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ

ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.  ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ്  സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .

ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചിയില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പോള്‍ വഴി തെറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം.  ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഗോശ്രീ പാലത്തില്‍ കാണാന്‍ വേണ്ടിയാണ് മതില്‍ ചാടിക്കടന്നതെന്നും റഷ്യന്‍ പൗരന്‍ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള മതില്‍ ചാടിക്കടന്നാണ് 26കാരനായ റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറുകയായിരുന്നു. 2022ലാണ് റഷ്യന്‍ പൗരന്‍ ഇന്ത്യയില്‍ എത്തിയത്. ഒരു വര്‍ഷ വിസയാണ് റഷ്യന്‍ പൗരന് അനുവദിച്ചിരുന്നത്. ഗോവയില്‍ ജോലി ചെയ്തിരുന്ന റഷ്യന്‍ പൗരന്‍ വിസ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ച് വരികയായിരുന്നു. റഷ്യന്‍ പൗരന്‍ രണ്ടുദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് റഷ്യന്‍ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യന്‍ പൗരന്‍ നല്‍കിയ മൊഴി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ റഷ്യന്‍ പൗരനെതിരെ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെല്ലാം റഷ്യന്‍ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തികളില്‍ റഷ്യന്‍ പൗരന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.  ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി  ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ  (92വയസ്സ്)അന്തരിച്ചു. പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ഒന്റാറിയോയിലെ കെയര്‍ ഹോമിലാണു ആലിസ് കഴിഞ്ഞിരുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ആലിസ് ഏറെയും പറഞ്ഞിരുന്നത്. . 'കനേഡിയന്‍ ചെക്കോവ്' എന്നും ആലിസിനെ വിശേഷിപ്പിക്കാറുണ്ട്. 2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ ? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.  

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം യുകെയിലെ എന്‍ എച്ച് എസ് ആശുപത്രിയുടെ സൗജന്യ റിക്രൂട്ട്‌മെന്റ് കൊച്ചിയിലും ബാഗ്ലൂരിലും ഒ ഇ റ്റി പാസായവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
  • Most Read

    British Pathram Recommends