![](https://britishpathram.com/malayalamNews/96635-uni.jpg)
സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് പ്രിയങ്ക ചോപ്ര. താരം ഇക്കുറി വാര്‍ത്തകളില്‍ നിറയുന്നത് തന്റെ പുതിയ ലുക്കിലൂടെയാണ്. മുടി മുറിച്ച് പുത്തന്‍ ലുക്കിലെത്തിയ താരത്തെ ഭര്‍ത്താവ് നിക്ക് ജൊനാസ് ഉള്‍പ്പടെ നിരവധി പേര് പ്രശംസിച്ചു.
ഇപ്പോഴിതാ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത് താരം അണിഞ്ഞ നെക്ലെസിലാണ്. ബള്‍ഗറിയുടെ 140ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. അപ്പോഴാണ് ആ നെക്ലസ് എല്ലാവരുടെയും കണ്ണിലുടക്കിയത്.
ഹോളിവുഡി നടി ആന്‍ ഹാതവേ ഉള്‍പ്പടെയുള്ളവരും പങ്കെടുത്ത ചടങ്ങില്‍ വച്ച് ലക്ഷ്വറി ബ്രാന്‍ഡിന്റെ പുതിയ ഹൈ എന്‍ഡ് ജ്വല്ലറി കളക്ഷനും അവതരിപ്പിച്ചു. ബള്‍ഗറിയുടെ പുതിയ കളക്ഷനില്‍ ഉള്‍പ്പെട്ട സര്‍പെന്റി നെക്ലെസാണ് പ്രിയങ്ക അണിഞ്ഞിരുന്നത്.
ബള്‍ഗറിയുടെ 140 വര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നതിനായി 140 കാരറ്റിന്റെ ഡയമണ്ട്സാണ് നെക്ലെസില്‍ ഉള്ളത്. ബ്രാന്‍ഡിന്റെ കളക്ഷനിലുള്ള ഏറ്റവും വിലമതിപ്പുള്ള കളക്ഷനാണ് ഇത്. ത്രീ ഡയമെന്‍ഷണല്‍ വേവ് സ്ട്രക്ചറില്‍ പിയര്‍ ഷേപ്പിലുള്ള തുള്ളികള്‍ തൂങ്ങിക്കിടക്കുന്നതുപോലെയാണ് ഡയമണ്ട് നെക്ലെസ് ഒരുക്കിയിരിക്കുന്നത്. വേവ് സ്ട്രക്ചര്‍ ഒരുക്കാന്‍ 698 ഡയമണ്ട്സാണ് ഉപയോഗിച്ചിരിക്കുന്നത്. 2800 മണിക്കൂര്‍ സമയമെടുത്താന്‍ ഈ മാസ്റ്റര്‍ പീസ് പൂര്‍ത്തിയാക്കിയത്. 43 മില്യണ്‍ ഡോളര്‍(ഏകദേശം 357 കോടി രൂപ)ആണ് ഡയമണ്ടിന് വിലവരുന്നത്.
More Latest News
യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന് (സൈമ)യില്‍ അടുത്തമാസം 21-ന്
![](https://britishpathram.com/malayalamNews/thumb/97238-uni.jpg)
'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര
![](https://britishpathram.com/malayalamNews/thumb/97237-uni.jpg)
മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
![](https://britishpathram.com/malayalamNews/thumb/97236-uni.jpg)
'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന് പങ്കിട്ട വീഡിയോ
![](https://britishpathram.com/malayalamNews/thumb/97235-uni.jpg)
എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് മഞ്ജു പിള്ള, അവധി ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള
![](https://britishpathram.com/malayalamNews/thumb/97234-uni.jpg)