18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം >>> ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി >>> കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും >>> 'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ് >>> സ്‌പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍ >>>
Home >> CINEMA
'അമര്‍ അക്ബര്‍ ആന്റണി'യില്‍ നിന്നും രാജുവേട്ടന്‍ എന്നെ മാറ്റി എന്നാണ് സോഷ്യല്‍ മീഡിയയില്‍ അന്ന് വന്ന വാര്‍ത്ത, പക്ഷെ രാജുവേട്ടന്‍ പറഞ്ഞ കാര്യം ഇതായിരുന്നു': തുറന്ന് പറഞ്ഞ് ആസിഫ് അലി

സ്വന്തം ലേഖകൻ

Story Dated: 2024-06-03

2015ല്‍ നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് അമര്‍ അക്ബര്‍ ആന്റണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ മുഴുനീളെ ചിരിപ്പിച്ച ചിത്രം ആയിരുന്നു അമര്‍ അക്ബര്‍ ആന്റണി. ചിത്രത്തില്‍ വേറെയും നിരവധി താരങ്ങള്‍ വേഷമിട്ടിരുന്നു. ആസിഫ് അലിയും അതില്‍ ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ ആ സിനിമയ്ക്ക് ശേഷം പുറത്ത് വന്ന ഒരു പ്രചരണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആസിഫ് അലി.  

അമര്‍ അക്ബര്‍ ആന്റണിക്ക് ശേഷം താനും പൃഥ്വിരാജും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വന്നിരുന്നു ഇതേകുറിച്ച് ഒരു അഭിമുഖത്തില്‍ ആണ് ആസിഫ് മറുപടി പറയുന്നത്. ആസിഫ് അലി ചെയ്യാനിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം സംവിധായകനായ നാദിര്‍ഷ മറ്റൊരാള്‍ക്ക് കൊടുത്തെന്നായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ആസിഫ് പറയുന്നത്. 

ആസിഫ് അലി അതിഥി വേഷത്തിലാണ് ഈ സിനിമയിലെത്തിയത്. ഒരു പ്രധാന വേഷത്തില്‍ ആസിഫിനെ കാസ്റ്റ് ചെയ്യാനിരുന്നതായിരുന്നുവെന്നും പൃഥ്വിരാജിന്റെ പ്രേരണയാല്‍ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും സംവിധായകനായ നാദിര്‍ഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ വന്ന് തുടങ്ങിയത്. 

തലവന്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇതേ കുറിച്ച് ആസിഫ് പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ലെന്നും തങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്നങ്ങളുണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറയണമെന്ന് തോന്നിയതിനാലാണ് ചെയ്യുന്നതെന്നുമാണ് ആസിഫ് അലി പറയുന്നത്. 

ആസിഫിന്റെ വാക്കുകള്‍ ഇങ്ങനെ:
'അമര്‍ അക്ബര്‍ ആന്റണിയില്‍ രാജുവേട്ടന്‍ എന്നെ മാറ്റി എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാടു പേര്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടു. അതെല്ലാം വാസ്തവത്തിന് നിരക്കുന്നതല്ല. ഒരിക്കലും രാജുവേട്ടന്‍ അങ്ങനെ പറഞ്ഞിട്ടില്ല. രാജുവേട്ടന്‍ പറഞ്ഞതിന്റെ അര്‍ഥം അതല്ല. കുറച്ചുകൂടി പ്രായമുള്ള ആളാണ് വേണ്ടതെന്നാണ് രാജുവേട്ടന്‍ പറഞ്ഞത്. അവരുടെ ഇടയില്‍ ഞാന്‍ പോയി നിന്നാല്‍ ഒരു അനിയനെ പോലെ തോന്നിയേക്കാം. അല്ലാതെ എന്നെ ആ സിനിമയില്‍ നിന്നും മാറ്റണം എന്ന് പറഞ്ഞിട്ടേയില്ല.

പറയുന്ന കാര്യങ്ങള്‍ ആളുകള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലെ വ്യത്യാസമാണ് പ്രശ്നം. ഞാനായിരുന്നെങ്കില്‍ ഈ ഒരു സ്വീകാര്യത ഒരിക്കലും ആ സിനിമയ്ക്ക് കിട്ടിയെന്നു വരില്ല. ആ മൂന്നു പേരെ കണ്ടുകൊണ്ട് തന്നെയാണ്, ആദ്യദിനം തന്നെ സിനിമ കാണാന്‍ എല്ലാവരും തയാറായത്. അല്ലെങ്കില്‍ ഞാന്‍ ഉള്ള സീനുകള്‍ ആളുകളെ കൂടുതല്‍ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. എല്ലാവരുടെയും മനസ്സില്‍ പതിഞ്ഞ ഒരു ടീമാണ് അത്. സ്‌ക്രീന്‍ ഏജ് വച്ചു നോക്കിയാല്‍ ഞാന്‍ അവരെക്കാള്‍ വളരെ ചെറുതായി തോന്നിയേക്കാം.

ഷൂട്ടിങ്ങിനിടെ എനിക്ക് ഒരിക്കല്‍ അപകടം പറ്റിയിരുന്നു. ആ അപകടം ഉണ്ടായ അന്ന് തൊട്ട് എല്ലാദിവസവും എന്നെ വിളിച്ച് ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ് രാജുവേട്ടനും സുപ്രിയചേച്ചിയും. രാജുവേട്ടന്‍ വിളിച്ചിട്ട് കിട്ടാതെ ഒടുവില്‍ സുപ്രിയ ചേച്ചി സമയുടെ (ആസിഫ് അലിയുടെ ഭാര്യ) ഫോണില്‍ വിളിച്ചു. രാജുവേട്ടനെ ചികിത്സിച്ച അതേ ഹോസ്പിറ്റലില്‍ അതേ ഡോക്ടറുടെ അടുത്ത് തന്നെ പോകണം എന്ന് പറഞ്ഞ് അതിന്റെ എല്ലാ കാര്യങ്ങളും ഫോളോ അപ്പ് ചെയ്തു. 

സര്‍ജറി കഴിഞ്ഞപ്പോള്‍ ഇതുകൊണ്ട് എല്ലാം തീര്‍ന്നു എന്ന് കരുതരുത്, മൂന്നുമാസം വീട്ടില്‍ വിശ്രമിക്കണം, ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് എന്റെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നവരാണ് അവര്‍. ഞങ്ങള്‍ക്കിടയില്‍ ഒരു വലിയ പ്രശ്നമുണ്ട് എന്ന് പറഞ്ഞുണ്ടാക്കുന്നത് വലിയ വിഷമമാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒന്നിനോടും ഞാന്‍ പ്രതികരിക്കാത്തതാണ്. പക്ഷേ ഇതില്‍ ഒരു വ്യക്തത കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.''- ആസിഫ് അലി പറഞ്ഞു.

More Latest News

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്‍കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ നടത്തി. ബോധം വന്നപ്പോള്‍, ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.

കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും

മറ്റ് പരമ്പരകളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി പുറത്ത് വന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര ആദ്യ സീസണ്‍ ഒന്നിന് ശേഷം രണ്ടും വന്നിരുന്നു. എന്നാല്‍ സീസണ്‍ രണ്ടും നിറുത്തലാക്കിയതോടെ ഇനിയുള്ള അടുത്ത സീസണിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആ കാത്തിരിപ്പ് ഇതാ സഫലമാകുകയാണ്. ഉപ്പും മുളകും സീസണ്‍ മൂന്ന് എത്തുകയാണ്. സീസണ്‍ രണ്ടിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റിരുന്നു. ഒന്നാം സീസണില്‍ ഉണ്ടായിരുന്ന മുടിയന്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയത് ആരാധകര്‍ക്ക് വലിയ വിഷമം ആയിരുന്നു. എന്നിരുന്നാലും ആര്‍പി റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ ആയിരുന്നു സീസണ്‍ രണ്ടും മൂന്നും ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരമ്പരയില്‍ രണ്ട് പുതിയ താരങ്ങള്‍ കൂടി ചേരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ നന്ദൂട്ടിയും ഇസ്ദാനും ആണ് പരമ്പരയില്‍ എത്തുന്നത്. മാത്രമല്ല സീസണ്‍ ഒന്നിലുണ്ടായിരുന്ന കുട്ടിമാമന്‍ എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സീസണ്‍ മൂന്നിനുണ്ട്. അളകനന്ദ എന്നാണ് നന്ദൂട്ടിയുടെ പേര്. ഇസ്ദാനു പ്രായം രണ്ടുവയസ്സും. രണ്ടുപേരും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആണ്. ഓഡിഷന്‍ വഴിയാണ് ഇരുവര്‍ക്കും സീരിയല്‍ എന്‍ട്രി ലഭിച്ചത്. ഒരുപാട് താരങ്ങള്‍ ഒക്കെയായി വലിയൊരു സര്‍പ്രൈസോടെ ഇത്തവണത്തെ മൂന്നാം സീസണ്‍ ആരംഭിക്കും എന്നാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ സിനിമ റിലീസ് ആകുമ്പോള്‍ കാത്തിരിക്കുന്ന ആവേശത്തോടെയാണ് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി പലപ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് എന്നും ഇപ്പോള്‍ ഉപ്പും മുളകും വീണ്ടും എത്തുമ്പോള്‍ ആ സന്തോഷം ആളുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്നും ഒക്കെയാണ് ന്യൂസ് ലൈവിനിടെ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ്

ഒരു മികച്ച നടിയാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ബിഗ്‌ബോസ് താരം ധന്യ മേരി വര്‍ഗ്ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം തന്റെ അഭിനയം കാഴ്ചവെച്ചു. പക്ഷെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരം പ്രിയങ്കരി ആകുന്നത് ബിഗ്‌ബോസിലൂടെയാണ്. തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.  സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4ലേക്ക് എത്തിയ ധന്യ മേരി വര്‍ഗീസ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയതാരമാണ്. അന്ന് അഞ്ചാം സ്ഥാനം ധന്യ മേരി വര്‍ഗീസിനായിരുന്നു.  ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി നടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെക്കുകയാണ് താരം. ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ ദിവസങ്ങള്‍ ഓര്‍മ വന്നുവെന്ന് പറയുകയാണ് ധന്യ. 'വീണ്ടും ബിഗ്ബോസ് സെറ്റില്‍ വെച്ച് ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', എന്നായിരുന്നു ധന്യയുടെ വാക്കുകള്‍. പിന്നാലെ സൂരജ് തേലക്കാട്ട്, റനീഷ റഹിമന്‍, ജിത്തു വേണുഗോപാല്‍, നാദിറ തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്.

സ്‌പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍

ആപത്തില്‍ പെടുന്ന വ്യക്തികളെ ഓടിവന്ന് രക്ഷിക്കുന്നവരായാണ് സ്‌പൈഡര്‍മാനെ എല്ലാവരും കാണുന്നത്. എന്നാല്‍ സ്‌പൈഡര്‍മാന് എന്തെങ്കിലും ആവശ്യം വന്നാല്‍ എന്ത് ചെയ്യും? ഇതാ അത്തരത്തില്‍ ഒരു സംഭവത്തിന്റെ വീഡിയോ ആണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. സ്‌പൈഡര്‍മാന് വിശപ്പ് വന്നാല്‍ എന്ത് ചെയ്യും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാ ഇതുപോലെ സ്വന്തമായി ഭക്ഷണം പാകം ചെയ്യുമെന്നാണ് വീഡിയോയില്‍ പറയുന്നത്.  കട്ട വെയിലത്ത് വീടിന് മുകളിലെ ടെറസ്സിലിരുന്ന് സ്പൈഡല്‍മാന്‍ ചപ്പാത്തി ചുടുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുന്നത്. ഗ്രീന്‍ ഗോബ്ലിന്‍, ഡോ. ഓക്ടോപസ്, അലീല്‍ വെനം തുടങ്ങി വമ്പന്‍ വില്ലന്മാരെ കീഴ്പ്പെടുത്തിയ സ്പൈഡര്‍മാനാണോ ഈ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നതെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ സംശയം. എക്സിലൂടെ പങ്കുവെച്ച വിഡിയോ ചുരുക്കിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയെ വലയിലാക്കി. ഡ്രോണ്‍ ഉപയോഗിച്ചെടുത്ത ദൃശ്യങ്ങളില്‍ സ്പൈഡര്‍മാന്റെ വസ്ത്രം ധരിച്ച് വീടിന്റെ ടെറസ്സിലിരുന്ന് ഒരാള്‍ ചപ്പാത്തി പരത്തുന്നതും ചുടുന്നതും കാണാം. കനത്ത വെയിലില്‍ നിന്നും രക്ഷപെടാന്‍ ധരിച്ചതാകാം ഈ കുപ്പായമെന്നും ചിലര്‍ കമന്റില്‍ അഭിപ്രായപ്പെട്ടു. വിഡിയോ ജയ്പൂരില്‍ നിന്നാണെന്നാണ് കമന്റില്‍ പലരും അവകാശപ്പെടുന്നത്. എന്നാല്‍ വിഡിയോയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 'ലോകത്തെ രക്ഷിക്കുന്നത് കൊണ്ട് വയറു നിറയ്ക്കാനാകില്ലെന്ന ക്യാപ്ഷനോടെയാണ് രസകരമായ ഈ വിഡിയോ എക്സില്‍ പങ്കുവെച്ചിരിക്കുന്നത്.  

Other News in this category

  • 'ഇനി നിന്നെ മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കും' എന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനോട് സംവിധായകന്‍ ബാലചന്ദര്‍ സര്‍, ഷൂട്ടിങ് സെറ്റില്‍ മദ്യപാനം നിറുത്തിയ സംഭവം വെളിപ്പെടുത്തി താരം
  • ഷെഫ് പിള്ളയുടെ പുതിയ കലവറയില്‍ സ്‌നേഹത്തോടെ എത്തി മോഹന്‍ലാല്‍, ഷെഫ് പിള്ളയ്‌ക്കൊപ്പം പാചകം ചെയ്യുന്ന ലാലേട്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
  • കടല്‍തീരത്ത് ആര്‍ത്തുല്ലസിച്ച് താരപുത്രി, 'കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ, മാധ്യമങ്ങളെ കാണുമ്പോള്‍ മാത്രമാണോ ഗൗരവ ഭാവം എന്ന് കമന്റുകള്‍
  • 'വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്, പക്ഷെ പ്ലാന്‍ മാറ്റിയത് അച്ഛന് വയ്യാതായതോടെയാണ്' ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു
  • 'എന്തു ചോദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിനു മുന്‍പെ അവതാരക ചോദിച്ചിരുന്നു, പക്ഷേ, ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല', അവതാരക മോശമായി പെരുമാറിയ സംഭവത്തില്‍ നടി ഹന്ന റെജി
  • അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തന്നെ, പ്രസിഡന്റ് പദവിയില്‍ നടന്‍ മോഹന്‍ലാല്‍ എതിരില്ലാതെ മൂന്നാം തവണയും തുടരുമെന്ന് സംഘടന
  • 'ഇതുപോലെ വെറും പത്ത് വരിയില്‍ ആട്ജീവിതത്തിന്റെ കഥ എഴുതാന്‍ സാധിക്കുമോ സക്കീര്‍ ഭായ്ക്ക്?' സ്‌കൂള്‍ വിദ്യാര്‍ത്ഥി നോട്ടുബുക്കില്‍ എഴുതിയ ചിത്രം അടക്കം പങ്കുവെച്ച് ബെന്യാമിന്‍ 
  • 'മലയാളത്തില്‍ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തിയ ചിത്രത്തില്‍ ഞാന്‍ സെക്കന്‍ഡ് ലീഡ് ചെയ്തു, പക്ഷെ ഞാന്‍ ലീഡ് ചെയ്യുന്ന സിനിമയില്‍ ആ നടി വരില്ലെന്നു മറുപടി പറഞ്ഞു' മംമ്ത പറഞ്ഞ നടി മഞ്ജുവാര്യര്‍ ആണോ എന്ന് സോഷ്യല്‍ മീഡിയ
  • മകള്‍ വാമികയ്‌ക്കൊപ്പം അനുഷ്‌കയുടെ ചിത്രരചന മത്സരം, ചിത്രങ്ങള്‍ പങ്കുവെച്ച് താരം, സന്തോഷം അറിയിച്ച് ആരാധകരുടെ കമന്റുകള്‍
  • മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി നടന്‍ ദിലീപ്, 'ദിലീപ് ചേട്ടന്‍, സര്‍പ്രൈസ് വിസിറ്റ്' എന്ന് പറഞ്ഞ് ചിത്രങ്ങള്‍ പങ്കുവെച്ച് മഹേഷ് കുഞ്ഞുമോന്‍
  • Most Read

    British Pathram Recommends