ഫാസില്‍ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് കുഞ്ചാക്കോ ബോബന്. 27 വര്‍ഷം സിനിമാ മേഖലയില്‍ തിളങ്ങി നിന്നിട്ടും ഇന്നുവരെ ഒരു മോശം അഭിപ്രായത്തിനും ഇടകൊടുക്കാത്ത താരം എന്ന പേരും കുഞ്ചാക്കോ ബോബന് സ്വന്തമാണ്.
തുടക്കം മുതല്‍ ഇപ്പോഴും നിരവധി ആരാധികമാരുള്ള താരം ആണ് കുഞ്ചാക്കോ. ചാക്കോച്ചന് എന്ന പേരില്‍ താരം സിനിമാ മേഖലയില്‍ എല്ലാവര്ക്കും പ്രിയപ്പെട്ട വ്യക്തിയായി അറിയപ്പെടുന്നു. ഇ90ല്‍ കൂടുതല്‍ ചിത്രങ്ങളാണ് ഈ കാലയളവില്‍ ചെയ്തു തീര്‍ത്തത്. അന്നും ഇന്നും ഒരു ചോക്ലേറ്റ് നായകന്റെ ഇമേജും താരത്തിന് ഉണ്ട്.
ട്രാഫിക് എന്ന ചിത്രം മുതലാണ് കുഞ്ചാക്കോ ബോബന് ചോക്ലേറ്റ് കഥാപാത്രങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുത്തു തുടങ്ങുന്നത് ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ തനിക്ക് തന്നെ ആവര്‍ത്തനവിരസത ഉണ്ടാക്കി എന്നായിരുന്നു ഇതിന് മറുപടിയായി പറഞ്ഞത്. ഇപ്പോള്‍ ചാക്കോച്ചന് അഭിനയിച്ച ജലോത്സവം എന്ന ചിത്രം കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഈ ചിത്രത്തിലെ റിയാസ്ഖാന്റെ ഒരു പഞ്ച് ഡയലോഗ് ആണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.
'അടിച്ചു കയറി വാ' എന്ന റിയാസ്ഖാന്റെ ഈ ഒരു ഡയലോഗ് ആണ് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ ഒരു ഡയലോഗിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഈ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ചിത്രം റിലീസ് ആയി ഇന്ന് ഒരുപാട് നാളുകള്‍ കഴിഞ്ഞപ്പോള്‍ ഈ ഡയലോഗ് ഇപ്പോള്‍ ശ്രദ്ധ നേടുന്നു ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പോലും ആ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നത് സിനിമയുടെ ഒരു മാജിക് ആണെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'ആ ഡയലോഗ് ആണ് ഇപ്പോള്‍ ഹിറ്റ് എന്ന താന്‍ അറിഞ്ഞു. എന്നാല്‍ തന്റെ സിനിമയില്‍ തന്നെക്കാള്‍ കൂടുതല്‍ കയ്യടി മറ്റൊരു നടന് കിട്ടുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് താനാ വീഡിയോ ഇതുവരെയും കണ്ടിട്ടില്ല' എന്നാണ് ഒരു കുസൃതി പോലെ കുഞ്ചാക്കോ ബോബന് പറയുന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോഴായിരുന്നു ഇക്കാര്യം കുഞ്ചാക്കോ ബോബന് പറഞ്ഞിരുന്നത്.
കാരണം എന്റെ സിനിമയില്‍ എന്നെക്കാള്‍ കയ്യടി മറ്റൊരു നടനെ കിട്ടുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ് അദ്ദേഹം ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുഞ്ചാക്കോ ബോബന് അത് തമാശയായി പറഞ്ഞതാണെന്ന് എല്ലാവര്ക്കും അറിയാം കാരണം സിനിമ രംഗത്തുള്ളവര്‍ തന്നെ പറഞ്ഞിട്ടുള്ളത് കുഞ്ചാക്കോ ബോബന് ഒരു നല്ല ജെന്റില്‍മാനാണ്.