മലയാളത്തില്‍ വളരെ ബോള്‍ഡും ബ്യൂട്ടിഫുളുമായ നടിമാര്‍ വളരെ ചുരുക്കമാണ്. അതില്‍ ഏറ്റവും മുന്നിലാണ് മമ്ത മോഹന്‍ദാസിന്റെ സ്ഥാനം. താന്‍ നേരിട്ടിട്ടുള്ള പ്രതിസന്ധികളില്‍ നിന്നും തളരാതെ ഉയര്‍ന്ന് വന്നതിനാലാകാണം മമ്ത വളരെ ബോള്‍ഡായിട്ടാണ് എപ്പോഴും കാണാറ്.
ജീവിതത്തില്‍ നിരവധി പ്രതിസന്ധികളില്‍ നേരിട്ട കൂട്ടത്തില്‍ താരത്തിന്റെ വിവാഹ ജീവിതവും അത്തരത്തിലായിരുന്നു. താരം വിവാഹമോചിതയാണ്. മാരകമായ ക്യാന്‍സര്‍ ബാധയില്‍ നിന്നും പുറത്ത് വന്ന താരം പിന്നീട് തന്റെ അഭിനയ മേഖലയില്‍ തിളങ്ങുകയാണ്.
പലപ്പോഴായി വിവാഹ ഗോസിപ്പുകള്‍ നടിയുടെ പേരില്‍ വന്നിട്ടുണ്ടെങ്കിലും ഒന്നിനും തന്നെ താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ താന്‍ ഒരാളുമായി ഡേറ്റിംഗില്‍ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
'ലോസ് ഏഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ലോങ്ങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് വളരെ മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിംഗ് ആണ്. ഇതില്‍ ഞാന്‍ സന്തോഷവതിയാണ്. ഭാവിയില്‍ എന്താകുമെന്ന് അറിയില്ല, ഇപ്പോള്‍ സന്തോഷമാണ്' മംമ്ത പറയുന്നു.