![](https://britishpathram.com/malayalamNews/97015-uni.jpg)
നടന് മോഹന്‍ലാലിന്റെ ഏത് മികച്ച സ്റ്റൈലിഷ് ഫോട്ടോയ്ക്ക് പിന്നിലും എടുത്ത് കേള്‍ക്കുന്ന ഒരു പേരുണ്ട്, അനീഷ് ഉപാസന. മലയാളത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് അനീഷ് ഉപാസന. മോഹന്‍ലാലും അനീഷും തമ്മില്‍ ദീര്‍ഘനാളത്തെ അടുപ്പമാണ്. എന്നാല്‍ ആ അടുപ്പത്തിന്റെ തുടക്കത്തെ കുറിച്ച് പറയുകയാണ് അനീഷ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പേഴ്സണല്‍ ഫോട്ടോഗ്രാഫറിലേക്കുള്ള യാത്രയെപ്പറ്റി അനീഷ് തുറന്നുപറയുന്നത്.
'ലാല്‍സാറുമായി ഫസ്റ്റ് ഫോട്ടോഷൂട്ട് ചെയ്യുന്നത് പരദേശി, ചോട്ടാ മുംബൈ തുടങ്ങിയ സിനിമകള്‍ക്കിടയിലാണ്. മോഹന്‍ലാല്‍ സ്പെഷ്യല്‍ എന്ന മാഗസിന് വേണ്ടിയാണ് ആദ്യ ഫോട്ടോഷൂട്ട്. താജ് ഹോട്ടലിലാണ് ഷൂട്ട് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷേ അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു. അത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇവിടെനിന്ന് ഞാന്‍ എങ്ങനെ ഷൂട്ട് ചെയ്യുമെന്ന് ലാല്‍ സര് ചോദിച്ചു. കല്യാണം നടക്കുന്ന തിരക്കിനിടയില്‍ വച്ച് ഷൂട്ട് ചെയ്യാന്‍ കഴിയില്ല. അവസാനം ഷൂട്ട് വേണ്ട എന്ന് വച്ച് ഞാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ലാലേട്ടന് വിളിച്ചു. ഇയാള്‍ക്ക് ഷൂട്ട് ചെയ്യാന്‍ ഫ്ലോര്‍ ഉണ്ടോ എന്ന് ചോദിച്ചു. ഫ്ലോര്‍ ഇല്ല, ഒരു വീട്ടിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു''.
'ആലഞ്ചോട് എന്നുപറയുന്ന സ്ഥലത്താണ് ഞാന്‍ ഷൂട്ട് ചെയ്യുന്ന വീട്. ജനക്കൂട്ടമുള്ള സ്ഥലമാണ്, സാറിനെ അവിടെ കൊണ്ടുവരിക പ്രയാസവും. പക്ഷേ മുരളിയേട്ടന് എല്ലാം നിയന്ത്രിച്ചു കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെ ലാലേട്ടന് കാറിനു വന്ന് അവിടെയിറങ്ങി. അഞ്ചുമണിക്കൂറാണ് അവിടെ ഫോട്ടോഷൂട്ട് ചെയ്തത്. ആ ഫ്ലോറില്‍ എസി ഇല്ല, കറന്റ് പോയാല്‍ ജനറേറ്റര്‍ ഇല്ല. അവിടെവച്ച് ഫോട്ടോഷൂട്ട് നടത്തി ഫോട്ടോ മാഗസിനില്‍ ഇറങ്ങി. അന്നുമുതല്‍ സര് എന്നെ കൂടെ നിര്‍ത്താന്‍ തുടങ്ങി''.
' ലാലേട്ടനെ വീടിന്റെ അവിടെ കൊണ്ടുവന്ന് ഗേറ്റ് തുറന്ന് സ്റ്റെപ്പ് കയറി. കൂട്ടുകാരോട് ലാല്‍ സര് വീട്ടിലോട്ടു വരുന്ന കാര്യം പറയാന്‍ മറന്നിരുന്നു. വീടിന്റെ ബെല്ലടിച്ചത് ലാലേട്ടനാണ്. കതക് തുറന്നത് മുണ്ടു മാത്രം ഉടുത്തിരുന്ന ഒരുത്തന്. ലാലേട്ടനെ കണ്ടതോടെ അവന്റെ തലകറങ്ങാന്‍ തുടങ്ങി. 'പേടിക്കണ്ട, ഞാന്‍ തന്നെയാ മോനെ' എന്ന് പറഞ്ഞുകൊണ്ട് ലാല്‍ സര് അകത്തേക്കും കയറി. ഇരിക്കാന്‍ അവിടെ ഒരു പൊട്ടിയ ഫൈബര്‍ ചെയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിലാണ് ലാലേട്ടന് ഇരുന്നത്. ഒരുങ്ങാന്‍ ഉണ്ടായിരുന്നത് ചെറിയ ഒരു കണ്ണാടി. സാറിന് അതൊന്നും ഒരു വിഷയമായിരുന്നില്ല. ബാച്ചിലേഴ്സ് മാത്രം താമസിക്കുന്ന വീടായിരുന്നു. പതിമൂന്നോളം ഡ്രസ്സ് മാറി അദ്ദേഹം അവിടെ ഷൂട്ട് ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാലിന് മാത്രമേ അത് സാധിക്കൂ''- അനീഷ് ഉപാസന പറഞ്ഞു.
More Latest News
യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന് (സൈമ)യില്‍ അടുത്തമാസം 21-ന്
![](https://britishpathram.com/malayalamNews/thumb/97238-uni.jpg)
'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര
![](https://britishpathram.com/malayalamNews/thumb/97237-uni.jpg)
മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
![](https://britishpathram.com/malayalamNews/thumb/97236-uni.jpg)
'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന് പങ്കിട്ട വീഡിയോ
![](https://britishpathram.com/malayalamNews/thumb/97235-uni.jpg)
എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് മഞ്ജു പിള്ള, അവധി ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള
![](https://britishpathram.com/malayalamNews/thumb/97234-uni.jpg)