18
MAR 2021
THURSDAY
1 GBP =105.67 INR
1 USD =83.56 INR
1 EUR =89.37 INR
breaking news : അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ >>> യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ)യില്‍ അടുത്തമാസം 21-ന് >>> 'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്‌കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര >>> മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്‌ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച >>> 'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന്‍ പങ്കിട്ട വീഡിയോ >>>
Home >> CINEMA
അന്ന് ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ നെടുമുടി വേണു ചേട്ടന്‍ പറഞ്ഞു അമ്പിളി നീ ഇപ്പോള്‍ പോകേണ്ട എന്ന്, ചേട്ടന്‍ പക്ഷെ അത് കേട്ടില്ല, പിറ്റേ ദിവസം ഞങ്ങളെഴുന്നേറ്റത് ആ അപകട വാര്‍ത്ത കേട്ടുകൊണ്ടാണ്': എം. പദ്മകുമാര്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-13

മലയാളത്തിന് ഇന്നും തീരാ വേദനയാണ് ജഗതി ശ്രീകുമാര്‍. അഭിനയജീവിതം കാര്‍ആക്‌സിഡന്റിലൂടെ കിടക്കയിലും പിന്നീട് വീല്‍ചെയറിലും ആയത് മലയാളിക്ക് ഇന്നും വിശ്വസിക്കാനാവാത്ത ഒന്നാണ്. എണ്ണിയാലും എണ്ണിയാലും തീരാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ആരാധകരിലേക്ക് എത്തിച്ച താരത്തിന്റെ ഇന്നീ അവസ്ഥയിലേക്ക് എത്തിച്ച അപകടം നടക്കുന്നത് 2012 ആണ്.

മലയാള സിനിമയെ സ്‌നേഹിക്കുന്ന ജഗതിയുടെ കോമഡിയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കു പോലും ആ അപകട വാര്‍ത്ത ഞെട്ടലുണ്ടാക്കി. ആ വീല്‍ചെയറില്‍ നിന്നും എന്നെങ്കിലും താരം തിരിച്ചു അഭിനയത്തിലേക്ക് വരുമെന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വാസം.

ഇപ്പോഴിതാ ജഗതി ശ്രീകുമാറിന് വാഹനാപകടം സംഭവിക്കുന്നതിന്റെ തലേ ദിവസത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ എം. പദ്മകുമാര്‍. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയില്‍ ഷൂട്ടിങ്ങുണ്ടായിരുന്നെന്നും പിറ്റേ ദിവസം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടതെന്നുമാണ് സംവിധായകന്‍ പറയുന്നത്. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത 'തിരുവമ്പാടി തമ്പാന്‍' എന്ന് സിനിമയുടെ ചിത്രീകരണത്തിനിടെ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയ്ക്കാണ് നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടം സംഭവിച്ചത്.

'തീര്‍ത്തും ഞെട്ടിക്കുന്ന അപകടവാര്‍ത്തയായിരുന്നു അത്. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയില്‍ ഷൂട്ടിങ്ങുണ്ടായിരുന്നു. അത് കഴിഞ്ഞ് പോകുമ്പോള്‍ നെടുമുടി വേണു ചേട്ടന്‍ പറഞ്ഞു അമ്പിളി നീ ഇപ്പോള്‍ പോകേണ്ട, രാവിലെ പോകാമെന്ന്. നമ്മള്‍ എത്ര സൂക്ഷിച്ചാലും വേറെ ആരെങ്കിലും അശ്രദ്ധമായാല്‍ പോരെ എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ സ്ഥിരമായി യാത്ര ചെയ്യുന്നതല്ലേ എന്നായിരുന്നു ജഗതി ചേട്ടന്റെ മറുപടി.

അടുത്ത ദിവസം ഞങ്ങള്‍ എഴുന്നേറ്റത് ആ ദു:ഖ വാര്‍ത്ത കേട്ടാണ്. അന്ന് പോലും ഇത്രത്തോളം പോകുമെന്ന് ആരും കരുതിയില്ല. പിന്നീട് അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ മറ്റൊരാളെവെച്ചാണ് ഡബ്ബ് ചെയ്തത്. അദ്ദേഹത്തെവെച്ച് ഒരു ഗാനരംഗവും ചില സീനുകളും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അതും ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്.'- എം. പദ്മകുമാര്‍ പറഞ്ഞു.

 

More Latest News

യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ)യില്‍ അടുത്തമാസം 21-ന്

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമയില്‍ ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും. അടുത്ത മാസം ജൂലൈ 21ന് യുകെ നിവാസികളെ ആവേശഭരിതരാക്കാന്‍ വമ്പന്‍ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് സൈമ ഭാരവാഹികള്‍. സൈമ യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വിവിധ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, സൈമ അതിന്റെ അംഗങ്ങള്‍ക്കിടയില്‍ കമ്മ്യൂണിറ്റി, പിന്തുണ, സാംസ്‌കാരിക അഭിമാനം എന്നിവ വളര്‍ത്തുന്നു. ജൂലായ് രാവിലെ 10 :30 മുതല്‍ Moor Park Ave, Preston PR1 6AS വച്ചു നടത്തപ്പെടും. പ്രവേശന ഫീസ്: ഒരു ടീമിന് 150 പൗണ്ട്. ഒന്നാം സമ്മാനം: 1000 പൗണ്ട് + ഒരു പൂവന്‍ കോഴി, രണ്ടാം സമ്മാനം: 500 പൗണ്ട്, മൂന്നാം സമ്മാനം: ഒരു പഴക്കുല. ഈ ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കുമായി മത്സരിക്കുന്നതിനും യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും വടംവലി മത്സരത്തിനായി നിങ്ങളുടെ ടീമിനെ രജിസ്റ്റര്‍ ചെയ്യുന്നതിനും ദയവായി സൈമ പ്രസിഡന്റ് സന്തോഷ് ചാക്കോ 07540999313 സൈമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഖില്‍ ജോയ് 07767183616, മുരളി നാരായണ്ണന്‍ -07400185670 എന്നിവരെ ബന്ധപ്പെടുക. യുകെയില്‍ ഉടനീളമുള്ള മലയാളി കമ്മ്യൂണിറ്റികളെ ആവേശഭരിതരാക്കാനും, പരമ്പരാഗത കായിക വിനോദങ്ങള്‍, സാംസ്‌കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ യുകെയില്‍ ജനിച്ചു വളരുന്ന വരും തലമുറയില്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യം വളര്‍ത്താനും, അവരുടെ അറിവും അഭിനിവേശവം സമൂഹത്തോടുള്ള പ്രതിബദ്ധതക്കായി തിരിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടന്നതായി സൈമ പ്രസിഡന്റ് സന്തോഷ് ചാക്കോ അഭിപ്രായപെട്ടു. സൈമ ഓണം ആഘോഷങ്ങളിലേക്കും സ്പോര്‍ട്സ് ഫെസ്റ്റിലേക്കും യുകെയിലെ എല്ലാ മലയാളികള്‍ക്കും സൗജന്യ പ്രവേശനമാണ്. സെപ്റ്റംബര്‍ 14, 2024 സമയം: രാവിലെ 10 മണി മുതല്‍ സ്ഥലം: Grimsargh Village Hall,  Preston PR2 5JS 24 ഇനങ്ങളുള്ള പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, മറ്റ് സാംസ്‌കാരിക കലാ കായിക മത്സരങ്ങള്‍, ഊഷ്മളമായ ഓണാഘോഷങ്ങളും എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഓണം കായിക വിനോദങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരവും സൗഹൃദവും സാംസ്‌കാരിക ആഘോഷവും നിറഞ്ഞ ഒരു ദിവസം ആസ്വദിക്കാം. 'ഈ പ്രത്യേക അവസരത്തിനായി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. മനോഹരമായ നിറങ്ങളും സ്വാദിഷ്ടമായ വിരുന്നുകളും ഓണത്തിന്റെ ആഹ്ലാദകരമായ ആഘോഷങ്ങളും ആളുകളെ ഒന്നിപ്പിക്കാനും നമ്മുടെ ബന്ധങ്ങളുടെ ഊഷ്മളത  പങ്കിടാനുമുള്ള ഒരു മികച്ച മാര്‍ഗമാണ് എന്ന് ശ്രീ സന്തോഷ് ചാക്കോ പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക പൈതൃകം ഐക്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിനോദത്തിനും ആഘോഷങ്ങള്‍ക്കും സൈമയോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു എന്നും, ഏവരുടെയും പങ്കാളിത്തവും പിന്തുണയും ഈ ഉദ്യമത്തിന്റെ വിജയത്തിനായി ആവശ്യമാണെന്നും സൈമ പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പറഞ്ഞു.

'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്‌കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര

ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളും വെന്തുരുകുകയാണ്. ചൂട് അസഹനീയമായതോടെ അതിനെ പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളാണ് ആണ് ആളുകള്‍ കണ്ടെത്തുന്നത്. സണ്‍സ്‌ക്രീനുകളും മറ്റ് സണ്‍ പ്രൊട്ടക്ഷന്‍ ക്രീമുകള്‍ എല്ലാം ചൂടപ്പം പോലെ വിറ്റു പോകുകയാണ്. തണുത്ത വെള്ളത്തിനും ഏറെ ഡിമാന്റ് ആണ് ഇവിടെ. ഇപ്പോഴിതാ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു യുവാവിന്റെ ഐഡിയ ആണ് വൈറലാകുന്നത്. 'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീീീ..', എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ശരീരം തണുപ്പിക്കാന്‍ കുളിമുറിയിലെ ഷവര്‍ തന്റെ സ്‌കൂട്ടറിര്‍ ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനില്‍ വെള്ളം നിറച്ച് അതിലാണ് മിനി ഷവര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്‌കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറില്‍ നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം.  സണ്‍സ്‌ക്രീം പുരട്ടിയിട്ടോ, കുട ചൂടിയിട്ടോ രക്ഷയില്ല ഇതെല്ലാമാണ് നൈസ് ഐഡിയ എന്നാണ് പലരും കമന്റായി പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 25 ദശലക്ഷം ആളുകളുടെ ശ്രദ്ധനേടി. വിഡിയോ വൈറലായതോടെ യുവാവിന്റെ കണ്ടുപിടിത്തിന് കയ്യടിച്ച് നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. ഈ ചൂടിന് ഇതല്ല ഇതിനപ്പുറം ചെയ്യേണ്ടി വരുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്‌ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

മരിച്ചെന്ന് കരുതി ഡോക്ടറുടെ അനുമതിയോടെ ശവസംസ്‌ക്കാരത്തിന് എടുത്ത ശേഷം ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പലരുടെയും അനുഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവം ആണ് ഇപ്പോള്‍ യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സ് എന്ന പെഷണറായ 74 -കാരിയെ മരിച്ചെന്ന് കരുതി അടക്കാനായി സെമിത്തേരിയിലേക്ക് എടുത്തതായിരുന്നു. എന്നാല്‍, ഈ സമയം ശവപ്പെട്ടിക്കുള്ളില്‍ നിന്നും ശ്വസം മുട്ടുന്നത് പോലെ അസ്വസ്ഥകരമായ ശബ്ദം കേട്ട് ശ്മശാന ജീവനക്കാര്‍ ഭയന്നു. പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ ഇവര്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലാവുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.  ജൂണ്‍ 3-ന് രാവിലെ 9.44-നാണ് കോണ്‍സ്റ്റന്‍സ് മരിച്ചതായി ബുതെറസ്-മസറും ലവ് ഫ്യൂണറല്‍ ഹോമില്‍ നിന്നും അറിയിപ്പുണ്ടായത്.  പിന്നാലെ ഇവരുടെ മൃതദേഹം അടക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടെയാണ് ശവപ്പെട്ടിയില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് ജീവനക്കാര്‍ പെട്ടി തുറന്നത്. ശവപ്പെട്ടിക്കുള്ളില്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്ന കോണ്‍സ്റ്റന്‍സിനെ കണ്ട ശ്മശാന ജീവനക്കാര്‍ ഉടന്‍ തന്നെ അവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. മാത്രമല്ല, പോലീസിനെയും അത്യാഹിത വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. തന്റെ 31 വര്‍ഷത്തെ സര്‍വ്വീസിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്ന് പോലീസ് ഉദ്യോഗസ്ഥനായ ബെന്‍ ഹൗച്ചിന്‍ പറഞ്ഞു.  രാവിലെ 11.44 നോടെയാണ് പോലീസ് സ്റ്റേഷനിലേക്ക്  ശവസംസ്‌കാര കേന്ദ്രത്തില്‍ നിന്നും ഫോണെത്തുന്നത്. അവര്‍ സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച അസാധാരണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശവസംസ്‌കാരത്തിന് തൊട്ട് മുമ്പാണ് കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സിന് ശ്വാസമുണ്ടെന്ന് ജീവനക്കാര്‍ കണ്ടെത്തുന്നത്. ഉടനെ തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ചു. എന്നാല്‍, മരണത്തിന് മുമ്പ് അവരെ അടക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും നടന്നില്ലെന്നും സംഭവത്തെ കുറിച്ച് കോണ്‍സ്റ്റന്‍സ് ഗ്ലാന്‍സിന്റെ കുടുംബത്തെ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന്‍ പങ്കിട്ട വീഡിയോ

ബിഗ്‌ബോസ് സീസണ്‍ ആറിന്റെ വിജയി ജിന്റോ ആണെങ്കിലും ആ സീസണ്‍ മുന്നോട്ട് കൊണ്ടുപോയത് ജാസ്മിന്‍ ആയിരുന്നു. നിരവധി തിരിച്ചടികള്‍ ലഭിച്ചിട്ടും പതറാതെ പിന്നെയും പിന്നെയും മുന്നോട്ട് വന്ന ഏക മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. പക്ഷെ പുറത്ത് ജാസ്മിന് നിരവധി വിമര്‍ശകര്‍ ഉണ്ടായിരുന്നു.  പുറത്ത് വന്ന ശേഷം ജാസ്മിന്റെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒന്നും അത്ര ആക്ടീവ് ആയിരുന്നില്ല. നിരാശ്ശയാണോ അതിനെല്ലാം കാരണം എന്നാണ് പലരും ചോദിച്ചിരുന്നത്. എന്നാല്‍ അതിനുള്ള ഉത്തരവുമായി എത്തിയരിക്കുകയാണഅ ജാസ്മിന്‍. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് പങ്കിട്ട വീഡിയോയിലാണ് ജാസ്മിന്‍ ചില കാര്യങ്ങള്‍ പങ്കുവെച്ചത്. തന്റെ അക്കൗണ്ട് താന്‍ തിരിച്ചുപിടിച്ചെന്നും ഇതുപോലെ പലതും തിരിച്ചുപിടിക്കുമെന്നും ജാസ്മിന്‍ വീഡിയോയില്‍ പറഞ്ഞു. ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഫിനാലെ കഴിഞ്ഞു, എനിക്കൊരു സ്റ്റോറി പോലും ഇടാന്‍ പറ്റിയിരുന്നില്ല. കാരണം എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു. ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ. എല്ലാം തിരിച്ചുപിടിക്കും. ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടുമുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. അത് പറയാന്‍ പറ്റാത്തതിന്റെ ഒരു വിഷമം എനിക്കുണ്ടായിരുന്നു. എല്ലാ അപ്‌ഡേറ്റുകളുമായി ഞാന്‍ വരാം. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഞാന്‍ വരുന്നതായിരിക്കും. ബാക്കി നമ്മുക്ക് കണ്ടറിയാം', ജാസ്മിന്‍ വീഡിയോയില്‍ പറഞ്ഞു. അതേസമയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ടുള്ള വീഡിയോ ആയതിനാല്‍ തന്നെ എന്താണ് സംഭവിച്ചത് എന്ന ചോദ്യം ഉയര്‍ത്തുകയാണ് ആരാധകര്‍.    

എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് മഞ്ജു പിള്ള, അവധി ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടതാരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടി മുതല്‍ ഒരു ചിരി ഒരുചിരി ബംബര്‍ ചിരി വരെ എല്ലാം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറ്റി. നാല്പത് വയസ്സിന് ശേഷം ജീവിതം ആഘോഷമാണെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങളിലൂടെ ജീവിതം ആഘോഷമാക്കുന്ന മഞ്ജുവിനെയാണ് കാണുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് നടി. എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗോവ ബീച്ചില്‍ നിന്നുമുള്ളതാണ് ചിത്രങ്ങള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെ മഞ്ജു പിള്ള സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. അതിനൊപ്പം സിനിമിലും നല്ല വേഷങ്ങളാണ് ഇപ്പോള്‍ മഞ്ജുവിനെ തേടിയെത്തുന്നത്. ഏത് ഗെറ്റപ്പിലും അത്ഭുതപ്പെടുന്ന അഭിനയം കാഴ്ചവയ്ക്കുന്ന മഞ്ജു പിള്ള നിരൂപക പ്രശംസകളും നേടുന്നു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗര്‍ര്‍ര്‍ ആണ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയത്. അടുത്തിടെയാണ് മഞ്ജുവും ഭര്‍ത്താവ് സുജിത്തും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. ഒരു അഭിമുഖത്തിലാണ് ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനായ സുജിത്ത് വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്.  

Other News in this category

  • 'എന്റെ അച്ഛന്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട് അകത്തേക്ക് കടത്തി വിടോ എന്ന് ചോദിച്ച് ഒരാള്‍ വന്നിട്ടുണ്ടെന്ന് സെക്യൂരിറ്റി, ചെന്നു നോക്കിയപ്പോള്‍ അത് ലാലേട്ടനെ കാണാനെത്തിയ പ്രണവ് ആയിരുന്നു' അനീഷ് ഉപാസന പറയുന്നു
  • കെട്ടിപിട്ച്ച ഉമ്മവെച്ച് സന്തോഷം പങ്കുവെച്ച് ജോജജു ജോര്‍ജ്ജുവും വിജയ് സേതുപതിയും, വിജയ് സേതുപതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയതാരം ജോജു ജോര്‍ജ്
  • ഇളയ ദളപതി വിജയ്ക്ക് ഇന്ന് ജന്മദിനം, തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തെ തുര്‍ന്ന് ജന്മദിനാഘോഷ പരിപാടികള്‍ റദ്ദാക്കി താരം
  • 'ഇനി നിന്നെ മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കും' എന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനോട് സംവിധായകന്‍ ബാലചന്ദര്‍ സര്‍, ഷൂട്ടിങ് സെറ്റില്‍ മദ്യപാനം നിറുത്തിയ സംഭവം വെളിപ്പെടുത്തി താരം
  • ഷെഫ് പിള്ളയുടെ പുതിയ കലവറയില്‍ സ്‌നേഹത്തോടെ എത്തി മോഹന്‍ലാല്‍, ഷെഫ് പിള്ളയ്‌ക്കൊപ്പം പാചകം ചെയ്യുന്ന ലാലേട്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
  • കടല്‍തീരത്ത് ആര്‍ത്തുല്ലസിച്ച് താരപുത്രി, 'കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീ ആയിരുന്നോ, മാധ്യമങ്ങളെ കാണുമ്പോള്‍ മാത്രമാണോ ഗൗരവ ഭാവം എന്ന് കമന്റുകള്‍
  • 'വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്, പക്ഷെ പ്ലാന്‍ മാറ്റിയത് അച്ഛന് വയ്യാതായതോടെയാണ്' ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു
  • 'എന്തു ചോദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിനു മുന്‍പെ അവതാരക ചോദിച്ചിരുന്നു, പക്ഷേ, ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല', അവതാരക മോശമായി പെരുമാറിയ സംഭവത്തില്‍ നടി ഹന്ന റെജി
  • അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തന്നെ, പ്രസിഡന്റ് പദവിയില്‍ നടന്‍ മോഹന്‍ലാല്‍ എതിരില്ലാതെ മൂന്നാം തവണയും തുടരുമെന്ന് സംഘടന
  • 'ഇതുപോലെ വെറും പത്ത് വരിയില്‍ ആട്ജീവിതത്തിന്റെ കഥ എഴുതാന്‍ സാധിക്കുമോ സക്കീര്‍ ഭായ്ക്ക്?' സ്‌കൂള്‍ വിദ്യാര്‍ത്ഥി നോട്ടുബുക്കില്‍ എഴുതിയ ചിത്രം അടക്കം പങ്കുവെച്ച് ബെന്യാമിന്‍ 
  • Most Read

    British Pathram Recommends