![](https://britishpathram.com/malayalamNews/97036-uni.jpg)
തമിഴകത്തെ പ്രിയപ്പെട്ട താരമാണ് തപ്സി പന്നു. ആരാധകരും പാപ്പരാസികളും എന്നും നടി തപ്സി പന്നുവിന് പിന്നാലെയാണ്. ഇപ്പോഴിതാ താരം ആരാധകരോട് ദേഷ്യപ്പെടുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സെല്‍ഫി എടുക്കാനായി പിന്നാലെ കൂടിയ ആരാധകനോട് ദേഷ്യപ്പെടുകയായിരുന്നു തപ്സി. ആരാധകനോട് ദേഷ്യപ്പെടുന്ന തപ്സിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സിനിമയുടെ സ്ക്രീനിങ് കഴിഞ്ഞ് കാറിലേക്ക് മടങ്ങവെയാണ് സംഭവം.
കാറിന് അടുത്ത നടക്കുന്നതിനിടെ സെല്‍ഫി ആവശ്യപ്പെട്ട് ആരാധകര്‍ പിന്നാലെ കൂടുകയായിരുന്നു. ആരാധകനെയും പാപ്പരാസികളെയും ഒഴിവാക്കി കൊണ്ടായിരുന്നു നടി കാറിനടുത്തേക്ക് പോയത്. ആരാധകന് പിന്നാലെ എത്തിയപ്പോള്‍ 'പ്ലീസ് ഒന്ന് മാറി നില്‍ക്കണം' എന്ന് പറഞ്ഞ് കാറിലേക്ക് കയറുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഫിര്‍ ആയി ഹസീന് ദില്‍റുബ' എന്ന ചിത്രമാണ് തപ്സിയുടെതായി ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. അതേസമയം, വിവാഹത്തിന്റെ പേരില്‍ തപ്സി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രഹസ്യ വിവാഹമായിരുന്നു തപ്സിയുടെത്. ഡെന്മാര്ക്ക് വംശജനായ ബാഡ്മിന്റണ്‍ പരിശീലകന് മത്തിയാസ് ബോയ് ആണ് തപ്സിയുടെ ഭര്‍ത്താവ്.
വളരെ രഹസ്യമായി നടത്തിയ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പോലും തപ്സിയോ മത്തിയാസോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താല്പര്യമില്ല എന്നായിരുന്നു ഇതിന്റെ കാരണമായി തപ്സി പറഞ്ഞത്.
More Latest News
യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന് (സൈമ)യില്‍ അടുത്തമാസം 21-ന്
![](https://britishpathram.com/malayalamNews/thumb/97238-uni.jpg)
'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര
![](https://britishpathram.com/malayalamNews/thumb/97237-uni.jpg)
മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
![](https://britishpathram.com/malayalamNews/thumb/97236-uni.jpg)
'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന് പങ്കിട്ട വീഡിയോ
![](https://britishpathram.com/malayalamNews/thumb/97235-uni.jpg)
എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് മഞ്ജു പിള്ള, അവധി ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള
![](https://britishpathram.com/malayalamNews/thumb/97234-uni.jpg)