![](https://britishpathram.com/malayalamNews/97037-uni.jpg)
ആവേശം സിനിമ ഹിറ്റായ കൂട്ടത്തില്‍ എല്ലാവരും ശ്രദ്ധിച്ച ഒന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍. സുഷിന് ശ്യാം ആണ് ഗാനങ്ങള്‍ ഒരുക്കിയത്. ചിത്രത്തില്‍ ജാഡ എന്ന ഗാനം അലപിച്ചത് ശ്രീനാഥ് ഭാസി ആയിരുന്നു. വളരെ മികച്ച പ്രതികരണം ലഭിച്ച ഗാനം കൂടിയാണ് 'ജാഡ'.
ഇപ്പോഴിതാ ആ ഗാനം വീണ്ടും പൊതു വേദിയില്‍ ആലപിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ശ്രീനാഥ് ഭാസി. പാട്ട് സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിച്ചതിനാണ് നടന് ശ്രീനാഥ് ഭാസിക്കെതിരെ വിമര്‍ശനങ്ങള്‍ വരുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന് ശ്യാം സംഗീതമൊരുക്കി ശ്രീനാഥ് ഭാസിയാണ് സിനിമയില്‍ ഗാനമാലപിച്ചിരിക്കുന്നത്. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാട്ടിനിടയില്‍ ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ശ്രീനാഥ് ഭാസി പരിപാടി അവതരിപ്പിച്ച വേദിയേതാണെന്ന വിവരം വ്യക്തമല്ല. ട്രോള്‍ പേജുകളിലടക്കം വീഡിയോ വൈറലാണിപ്പോള്‍.
അതേസമയം ശ്രീനാഥ് ഭാസി സംഭവത്തില്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി അവതാരകരേയും അസഭ്യം പറഞ്ഞിരുന്നു.
അന്ന് താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ജിത്തു മാധവന് സംവിധാനം ചെയ്ത ആവേശം പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോഴും തരംഗമാണ്. മോനേ ജാഡ എന്ന പാട്ട് ട്രെന്‍ഡിങ്ങില്‍ എത്തുകയും ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് ആണ് ശ്രീനാഥ് ഭാസിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
More Latest News
യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന് (സൈമ)യില്‍ അടുത്തമാസം 21-ന്
![](https://britishpathram.com/malayalamNews/thumb/97238-uni.jpg)
'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര
![](https://britishpathram.com/malayalamNews/thumb/97237-uni.jpg)
മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
![](https://britishpathram.com/malayalamNews/thumb/97236-uni.jpg)
'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന് പങ്കിട്ട വീഡിയോ
![](https://britishpathram.com/malayalamNews/thumb/97235-uni.jpg)
എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് മഞ്ജു പിള്ള, അവധി ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള
![](https://britishpathram.com/malayalamNews/thumb/97234-uni.jpg)