![](https://britishpathram.com/malayalamNews/97073-uni.jpg)
വില്ലന്‍ കഥാപാത്രത്തില്‍ നിന്ന് കൊമേഡിയനിലേക്കും പിന്നീട് വേറെയും മികച്ച കഥാപാത്രത്തിലേക്കും മാറിയ താരമാണ് ബാബുരാജ്. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നും ബാബുരാജിന് മാറ്റം കൊണ്ടുവന്ന ചിത്രം സോള്‍ട്ട് ആണ് പെപ്പര്‍ ആയിരുന്നു. ബാബുരാജിനെ പിന്തുടര്ന്ന് പിന്നാലെ മറ്റ് ചില താരങ്ങളും സ്ഥിരം വേഷങ്ങളില്‍ നിന്നും മാറി അഭിനയിച്ചു തുടങ്ങി.
ബാബുരാജിന്റെ വ്യത്യസ്തമായ അഭിനയം കണ്ട ചിത്രമായിരുന്നു ഫഹദ് നായകനായ ജോജു. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ആ കഥാപാത്രം. ഇപ്പോഴിതാ ആ കഥാപാത്രം ചെയ്തപ്പോള്‍ താന്‍ മനസ്സിലാക്കിയ കുറെ കാര്യങ്ങളെ കുറിച്ചാണ് ബാബുരാജ് പറയുന്നത്.
ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ:
'ഞാന്‍ അതുവരെ വിചാരിച്ചത് എന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക് എന്നാണ്. ആദ്യത്തെ മൂന്നു ടേക്ക് കഴിഞ്ഞാല്‍ കൊള്ളില്ല എന്ന് കരുതിയിരുന്ന ഞാന്‍ അവിടെ ചെന്നപ്പോള്‍ ഇരുപത്തിരണ്ടാമത്തെ ടേക്ക് ഒക്കെയാണ് ബെസ്റ്റ് ആയിട്ട് ചെയ്യുന്നത്. അതാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. കാരണം നമ്മുടെ കുഴപ്പമല്ല. പുതിയ അഭിനേതാക്കള്‍ ഒരുപാട് പേരുണ്ടായിരുന്നു അതിനകത്ത്. ആദ്യം ഒരു മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഇത് സെറ്റ് ആവില്ലെന്ന്. പോയേക്കാം വേണ്ട എന്നൊക്കെ തോന്നി. പടം മതിയാക്കാം എന്നൊക്കെ ഞാന്‍ ഉണ്ണിമായയോട് പറഞ്ഞു..
എന്നാല്‍ ആ നേരം ഫഹദ് വന്നു. ഫഹദ് കാണിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു.15-16 ടേക്ക് ഒക്കെ എടുത്ത് കഴിഞ്ഞ് കൂളായി ഇരുന്ന് നെക്സ്റ്റ് എന്ന് പറയുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ സ്കൂള്‍ ഇങ്ങനെയാണ്. നമ്മള് അവിടെയും പഠിക്കണമല്ലോ. ഞാന്‍ ആദ്യമായിട്ടായിരുന്നു അവിടെ. ഇപ്പോള്‍ അതൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണ്. എല്ലാം പഠിച്ചു കൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍',- ബാബുരാജ് പറഞ്ഞു
ദിലീഷ് പോത്തന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണിമായ, ഷമ്മി തിലകന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.
More Latest News
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)
ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്തേഷ്യ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
![](https://britishpathram.com/malayalamNews/thumb/97208-uni.jpg)
കാത്തിരുന്ന ഉപ്പും മുളകും സീസണ് മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും
![](https://britishpathram.com/malayalamNews/thumb/97207-uni.jpg)
'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ് 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ്
![](https://britishpathram.com/malayalamNews/thumb/97206-uni.jpg)
സ്പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍
![](https://britishpathram.com/malayalamNews/thumb/97205-uni.jpg)