![](https://britishpathram.com/malayalamNews/97074-uni.jpg)
വില്ലനും നായകനും കഥാപാത്രങ്ങള്‍ വിജയ് സേതുപതിയുടെ കൈകളില്‍ എപ്പോഴും സുരക്ഷിതമാണ്. സ്വന്തം പ്രയത്നംകൊണ്ട് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ വിജയ് സേതുപതിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം താന്‍ അഭിനേതാവാന്‍ മോഹിച്ച് നടന്ന കാലത്ത് നേരിട്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ്.
കോളേജില്‍ പഠിക്കുന്ന സമയത്തെ ഓഡിഷനില്‍ പങ്കെടുത്ത അനുഭവമാണ് വിജയ് പങ്കുവയ്ക്കുന്നത്. കമല്‍ ഹാസന് നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് പങ്കെടുത്തിരുന്നെന്നും, എന്നാല്‍ കാഴ്ചയില്‍ പക്വത ഇല്ലെന്ന് പറഞ്ഞ് തനിക്ക് സെലക്ഷന് കിട്ടിയില്ലെന്നും ആണ് വിജയ് സേതുപതി പറയുന്നത്.
'കമല്‍ സാര്‍ എനിക്ക് ഉമ്മ തന്നപ്പോള്‍ എന്റെ മനസ് പോയത് 28 വര്‍ഷം പിറകിലേക്കാണ്. കോളേജില്‍ പഠിക്കുന്ന് സമയത്ത് കമല്‍ സാര്‍ നായകനായ നമ്മവര്‍ എന്ന സിനിമയുടെ ഓഡിഷന് ഞാനും എന്റെ ഫ്രണ്ട്സും പോയി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കുറച്ച് പിള്ളേരെ വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ആ സിനിമയുടെ സെറ്റിലേക്ക് പോയത്. എന്റെ കൂടെ വന്ന എല്ലാവര്ക്കും അന്ന് അവസരം കിട്ടി. പക്ഷേ എന്നെ കണ്ടാല്‍ കോളേജ് പയ്യനായി തോന്നുന്നില്ല, മെചുരിറ്റി പോരാ എന്നു പറഞ്ഞ് തിരിച്ചയച്ചു. ആ സമയത്ത് ഞാന്‍ ഒട്ടും വിചാരിച്ചിരുന്നില്ല, ഭാവിയില്‍ കമല്‍ സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിക്കുമെന്നും പുള്ളിയുടെ കൈയില്‍ നിന്ന് ശമ്പളം വാങ്ങുമെന്നും. സാധാരണ ഞാനാണ് എല്ലാവര്ക്കും ഉമ്മ കൊടുക്കുന്നത്. പക്ഷേ കമല്‍ സാറിന്റെ കൂടെ ഫോട്ടോ എടുത്തപ്പോള്‍ അദ്ദേഹം എന്നെ ഉമ്മ വെക്കുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ല,' വിജയ് സേതുപതി പറഞ്ഞു. താരത്തിന്റെ 50-ാം ചിത്രമായ മഹാരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച നടനാണ് വിജയ് സേതുപതി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സ എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി നായകനായത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം സിനിമകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
More Latest News
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)
ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്തേഷ്യ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
![](https://britishpathram.com/malayalamNews/thumb/97208-uni.jpg)
കാത്തിരുന്ന ഉപ്പും മുളകും സീസണ് മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും
![](https://britishpathram.com/malayalamNews/thumb/97207-uni.jpg)