മലയാള സിനിമയുടെ ക്ലാസിക്ക് ഹിറ്റില്‍ പെടുത്താന്‍ സാധിക്കുന്ന ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും വാര്യരും ശേഖരനും എല്ലാം ഇന്നും സിനിമയെ സ്നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. മുണ്ടയ്ക്കലെ ക്ഷേത്രവും ഉത്സവവും എല്ലാം ഇന്നും മലയാളികള്‍ക്ക് മറക്കാനാവാത്ത ഒന്നാണ്.
അത്തരം ചിത്രങ്ങള്‍ ഇന്നും മലയാളിയുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ ആ ചിത്രം ഷൂട്ട് ചെയ്തപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ച് പറയുകയാണ് സംവിധായകന് എം.പത്മകുമാര്‍.് ഐ.വി. ശശി-രഞ്ജിത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ദേവാസുരം. ദേവാസുരം എന്ന സിനിമ മോഹന്‍ലാലിന്റെ മാത്രമല്ല ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും മറക്കാനാവാത്ത അനുഭവവും പ്രശസ്തിയുമാണ് സമ്മാനിച്ചത്.
ദേവാസുരം സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടായി എം.പത്മകുമാറുമുണ്ടായിരുന്നു. ആ സിനിമയിലെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തത് ഇന്നും മനസ്സില്‍ നില്‍ക്കുന്നുവെന്നാണ് പത്മകുമാര്‍ പറയുന്നത്. ''ദേവാസുരം സിനിമയുടെ തുടക്കവും ക്ലൈമാക്സും ഉത്സവത്തിന്റെ സീനുകളായിരുന്നല്ലോ. ഷൂട്ട് നടന്നത് പരിയാനാംപെറ്റ എന്ന ക്ഷേത്രത്തില്‍ വച്ചായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്ബ് തന്നെ പോസ്റ്ററുകളും അനൗണ്‍സ്മെന്റുമൊക്കെ നടത്തിയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റും വേണമല്ലോ. അങ്ങനെ ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങള്‍ പോയി. അവിയാണെങ്കില്‍ വലിയ ജനക്കൂട്ടമാണ്. ഒരു ആര്‍ട്ടിസ്റ്റിന് ചെന്നിറങ്ങാന്‍ പറ്റില്ല. ലാലേട്ടനൊന്നും കാറില്‍ നിന്ന് ഇറങ്ങാനേ പറ്റുന്നില്ല, അത്രയ്ക്കും ആളുകള്‍ വന്ന് പൊതിയുകയാണ്. ഷൂട്ടിന് വന്നിട്ട് ലാലേട്ടന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല, അത്രയായിരുന്നു തിരക്ക്. അവരെയൊന്ന് മാറ്റിയെടുക്കണമെങ്കില്‍ തന്നെ ആയിരത്തിലധികം പോലീസുകാര്‍ വേണം. അതിനിടയില്‍ നിന്നാണ് ശശിയേട്ടന് ദേവാസുരം ക്ലൈമാക്സ് ഷൂട്ട് ചെയ്തത്...'' എം.പത്മകുമാര്‍ പറയുന്നു.