![](https://britishpathram.com/malayalamNews/97084-uni.jpg)
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സംവിധായകന് ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'കൂലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലോക സംഘത്തിന്റെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് കൂലി പറയുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന് കൂടി ചേരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയന് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്ഹാസന് ചിത്രം വിക്രത്തില്‍ അമീര്‍ എന്ന ശക്തമായ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. വിക്രം എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ അവസാനം ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനം. ജൂണ്‍ 6 ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനം. പക്കാ മാസ് ആക്ഷന്‍ ചിത്രമായ കൂലിയില്‍ സത്യരാജ്, ശ്രുതി ഹാസന് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും. മലയാളത്തിന്റെ പ്രിയ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന് ആണ് ക്യാമറ ചലിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. അന്‍പറിവ് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേ സമയം വേട്ടയന് ഒക്ടോബറില്‍ തിയേറ്ററില്‍ എത്തും. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്കുശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചന് സ്ക്രീന്‍ പങ്കിടുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ഭഗുബട്ടിയും സുപ്രധാന വേഷത്തിലാണ് എത്തുന്നത്. റിതിക സിംഗ്, ദുഷാര വിജയന്, കിഷോര്‍, ജി.എം. സുന്ദര്‍, രോഹിണി, അഭിരാമി, രമേഷ് തിലക്, സാബുമോന്, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
More Latest News
2036ലെ ഒളിമ്പിക്സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു
![](https://britishpathram.com/malayalamNews/thumb/97246-uni.jpg)
ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു
![](https://britishpathram.com/malayalamNews/thumb/97245-uni.jpg)
നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ
![](https://britishpathram.com/malayalamNews/thumb/97243-uni.jpg)
ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയതിന് അസഭ്യവര്‍ഷം, കൈ കഴുകാന്‍ വെള്ളം നല്‍കിയില്ലെന്ന് പറഞ്ഞ് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകന്, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
![](https://britishpathram.com/malayalamNews/thumb/97242-uni.jpg)
മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം, നാളെ രാത്രി 12 മണിമുതല്‍ സമരം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്
![](https://britishpathram.com/malayalamNews/thumb/97241-uni.jpg)