![](https://britishpathram.com/malayalamNews/97085-uni.jpg)
ചില കണ്ടെത്തലുകള്‍ സോഷ്യല്‍ മീഡിയ നടത്തുമ്പോള്‍ അറിയാതെ പറഞ്ഞു പോകും 'ബ്രില്യന്‍സ്' എന്ന്. ഇപ്പോ സോഷ്യല്‍ മീഡിയ കണ്ടെത്തിയ ഈ കാര്യവും ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
പലപ്പോഴും ആരുടെയും കണ്ണില്‍ പെടാതെ പോകുന്ന കാര്യങ്ങളായിരിക്കും സോഷ്യല്‍ മീഡിയ പൊക്കി കൊണ്ടു വരുന്നത്. ഇക്കുറിയും സോഷ്യല്‍ മീഡിയ ആ പതിവ് തെറ്റിച്ചിട്ടില്ല.
ഒരു സിനിമയ്ക്ക് 250 കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാന് ഫ്രീയായി അഭിനയിച്ച ഒരു മലയാളചിത്രമുണ്ടെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കണ്ടെത്തിയിരിക്കുന്നത്. ഏതാണ് ചിത്രമെന്നല്ലേ? സുരേഷ് ഗോപി നായകനായ ചിത്രത്തെ കുറിച്ചാണ് പറയുന്നത്.
ഭൂപതി എന്ന ചിത്രത്തിലാണ് സോഷ്യല്‍ മീഡിയ കിങ്ഖാനെ കണ്ടെത്തിയത്. എന്നിട്ട് ഞങ്ങളാരും ഷാരൂഖിനെ കണ്ടില്ലല്ലോ എന്നു അമ്പരക്കുന്നവര്‍ക്കു മുന്നില്‍ വീഡിയോ സഹിതം തെളിവു നിരത്തുകയാണ് സോഷ്യല്‍ മീഡിയ. ഭൂപതിയില്‍, ഒരു രംഗത്തില്‍, ദേവന് തന്റെ പേഴ്സ് എടുത്തു സുരേഷ് ഗോപിയ്ക്കു നേരെ നീട്ടി പേഴ്സിനകത്തുവച്ച ഒരു കുട്ടിയുടെ ചിത്രം കാണിച്ചുകൊടുക്കുന്നുണ്ട്. 'എന്റെ ലക്ഷ്മിക്കുട്ടി. ഇപ്പോള്‍ നിന്റെ ഭാര്യ ലക്ഷ്മി. ലക്ഷ്മിക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോള്‍ ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്,' എന്നാണ് ദേവന്റെ ഡയലോഗ്.
കുട്ടിയുടെ ചിത്രം ഷാരൂഖിനെ പോലെയുണ്ടെന്നും ഇതൊരു വല്ലാത്ത കണ്ടെത്തല്‍ ആയി പോയെന്നുമാണ് പലരും പറയുന്നത്.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)