ഷെയിന്‍ നിഗം മഹിമനമ്പ്യാര്‍ മികച്ച ജോഡികളാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് അഭിനയിച്ച ആര്‍ഡിഎക്സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആര് ഡി എക്സിനു ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്സ്.' ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന് മഹിമ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ഷെയിന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ക്യാരക്റ്റര്‍ പിടിച്ചിരിക്കുമെന്ന് മനസിലാക്കാന്‍ ഞാന്‍ ഒരുപാട് വൈകിയിരുന്നു എന്നാണ് മിഹമ പറയുന്നത്. ഷെയിന്‍ റോബര്‍ട്ട് ആയി അഭിനയിക്കുമ്പോള്‍ റോബര്‍ട്ട് ആയിരിക്കും തികച്ചും.
ഞങ്ങള്‍ തമ്മിലുള്ള ആകെ കമ്മ്യുണിക്കേഷന് ഡയലോഗ് പറയുമ്പോള്‍ മാത്രമാണ്. കാണുന്നവര്‍ക്ക് തോന്നും ഞങ്ങള്‍ നല്ല ജോഡികളാണ് എന്ന് എന്നാല്‍ ഞങ്ങള്‍ ഒരു വാക്ക് പോലും മിണ്ടാറില്ല അങ്ങനെ ആയിരുന്നു ആര് ഡി എക്സില്‍ ഷെയിന്‍ അഭനയിക്കുമ്ബോള് മഹിമ പറയുന്നു
എന്നാല്‍ ലിറ്റില്‍ ഹാര്‍ട്സില്‍ അഭിനയിക്കുമ്പോള്‍ ഷെയിനെ നല്ല മാറ്റം ഉണ്ട്. ഞാന്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ഷെയിന്‍ എന്നോട് വന്നു ആ മഹിമ എന്ന് പറഞ്ഞുകൊണ്ട് കൈയൊക്കെ തന്നു, ശരിക്കും ഞാന്‍ ഞെട്ടിപോയി, കാരണം നല്ല ചേഞ്ച് ഷെയിനിന് ഉണ്ടായിരുന്നു മഹിമ പറയുന്നു.