![](https://britishpathram.com/malayalamNews/97254-uni.jpg)
നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. നടന്റെ അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.
ഇന്നു രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.
തമിഴകത്തിന്റെ ദളപതി വിജയ്ക്ക് ഇന്ന് അമ്പതാം ജന്മദിനമാണ്. 1984 ല്‍ 'വെട്രി' എന്ന തമിഴ് ചിത്രത്തിലൂടെ ബാല താരമായി അഭിനയജീവിതം ആരംഭിച്ച വിജയ് ഇതിനകം തന്നെ തമിഴ് സിനിമ ലോകത്തെ ഏറ്റവും വിലയേറിയ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ താരമൂല്യവും, അഭിനയജീവിതത്തിലെ മികവും തെളിയിക്കുന്നതാണ് തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഭലമായ 500 രൂപയില്‍ നിന്നും, 250 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന തലത്തിലേക്കുയര്‍ന്ന സിനിമ ജീവിതം.
ഏറ്റവും പുതിയതായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം 'ദ ഗോട്ടിന്' വിജയ് വാങ്ങുന്ന പ്രതിഫലം ഇതിനകം തന്നെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 2015ലെ പുലി എന്ന ചിത്രത്തിന് ശേഷം ബോക്സോഫീസില്‍ പരാജയം എന്തെന്ന് അറിയാത്ത താരമാണ് വിജയ്. ദ ഗോട്ടില്‍ വിജയ് 200 കോടിയോളം രൂപ പ്രതിഫലം വാങ്ങിയതായാണ് വിവരം.
More Latest News
അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു
![](https://britishpathram.com/malayalamNews/thumb/97374-uni.jpg)
തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ്
![](https://britishpathram.com/malayalamNews/thumb/97373-uni.jpg)
മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
![](https://britishpathram.com/malayalamNews/thumb/97372-uni.jpg)
മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല
![](https://britishpathram.com/malayalamNews/thumb/97371-uni.jpg)
പണിമുടക്കി വാട്സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്സില്‍
![](https://britishpathram.com/malayalamNews/thumb/97370-uni.jpg)