![](https://britishpathram.com/malayalamNews/97255-uni.jpg)
കല്‍ക്കി 2898 എഡിയുടെ ട്രെയ്ലര് വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. വലിയൊരു താരനിര ചിത്രത്തിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്.
മികച്ചതും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ ദൃശ്യഭംഗിയാണ് ട്രെയ്ലറില് പ്രകടമായിരിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചന്, ദീപിക പദുക്കോണ്‍, കമല്‍ ഹാസന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കല്‍ക്കിയുടെ ട്രെയ്ലറിനെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന് രാജമൗലി.
'പവര്‍ പാക്കഡ് ട്രെയ്ലറാണിത്. അമിതാഭ് ജി, ഡാര്‍ലിംഗ് (പ്രഭാസ്), ദീപിക എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് വളരെയധികം ആഴമുണ്ടെന്ന് തോന്നുന്നു, അത് ശരിക്കും കൗതുകകരമാണ്. കമല്‍ സാറിന്റെ ലുക്കിലും അദ്ദേഹം എപ്പോഴത്തെയും പോലെ അത്ഭുതപ്പെടുത്തുന്ന രീതിയിലും ഞാന്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. നാഗി... നിന്റെ ലോകം കാണാനായി 27 വരെ കാത്തിരിക്കാനാകില്ല'- എന്നാണ് രാജമൗലി കുറിച്ചിരിക്കുന്നത്.
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഫിക്ഷനായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസ് ട്രെയ്ലര് പുറത്തുവന്നതോടെ കമല്‍ ഹാസന്റെ ലുക്കിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ മുഴുവന്‍. വില്ലനായാണ് കമല്‍ ചിത്രത്തിലെത്തുന്നത്.
ഭൈരവയെന്ന കഥാപാത്രമായി പ്രഭാസെത്തുമ്പോള്‍ പത്മയായി ദീപികയുമെത്തുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസാണ്. 600 കോടി ബജറ്റിലാണ് കല്‍ക്കിയൊരുക്കിയിരിക്കുന്നത്.
More Latest News
തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ്
![](https://britishpathram.com/malayalamNews/thumb/97373-uni.jpg)
മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
![](https://britishpathram.com/malayalamNews/thumb/97372-uni.jpg)
മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല
![](https://britishpathram.com/malayalamNews/thumb/97371-uni.jpg)
പണിമുടക്കി വാട്സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്സില്‍
![](https://britishpathram.com/malayalamNews/thumb/97370-uni.jpg)
മണവാട്ടിയാവാന്‍ ഒരുങ്ങി നടി മീര നന്ദന്, മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍, ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97369-uni.jpg)