ദീപിക -രണ്‍വീര്‍ ദമ്പതികള്‍ തങ്ങളുടെ പുതിയ സന്തോഷത്തിനായുള്ള കാത്തിരിപ്പിലാണെന്ന് അറിഞ്ഞത് മുതല്‍ ബോളീവുഡ് ആകെ ആ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ദീപികയ്ക്കൊപ്പം രണ്‍വീറും അവധിയെടുത്തിരിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.
പക്ഷെ ദീപിക യഥാര്‍ത്ഥത്തില്‍ വാടക ഗര്‍ഭം ആണോ സ്വീകരിച്ചതെന്ന സംശയങ്ങള്‍ ചിലര്‍ നടത്തിയിരുന്നു. ദീപിക പൊതു ഇടങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാതിരുന്നതും കാണുമ്പോഴെല്ലാം വയര്‍ ഇല്ലെന്നതും എല്ലാം സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ നിറവയര്‍ കാണിച്ചുള്ള നടിയുടെ വീഡിയോസ് വന്നതോടെ അതിലും വ്യക്തത വന്നു.
എന്നാലിപ്പോള്‍ വീണ്ടും ദീപികയെ വിമര്‍ശിച്ച് കൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദീപിക ഗര്‍ഭിണിയല്ലെന്നും ഷോ കാണിക്കുന്നതാണെന്നും തുടങ്ങി നൂറുക്കണക്കിന് കമന്റാണ് വരുന്നത്. കല്‍ക്കി എന്ന സിനിമയുടെ പ്രൊമോഷന് എത്തിയത് മുതലാണ് താരം വീണ്ടും വിവാദത്തില്‍ ആവുന്നത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗര്‍ഭിണിയായ ദീപികയുടെ വീഡിയോയാണ് വൈറലാവുന്നത്.
സ്റ്റേജില്‍ നിന്നും താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന നടിയെ പ്രഭാസ് അടക്കമുള്ള താരങ്ങള്‍ കൈയ്യില്‍ പിടിച്ച് സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന യാതൊരു കൂസലുമില്ലാതെ അനായാസം നടക്കുകയാണ് ദീപിക. മാത്രമല്ല നിറവയര്‍ വ്യക്തമാക്കുന്ന തരം വേഷവും പെന്‍സില്‍ പോലെയുള്ള ഹൈഹീല്‍ ചെരുപ്പുമാണ് നടി ധരിച്ചിരുന്നത്. ഇതോടെയാണ് ദീപിക ഗര്‍ഭിണിയല്ലെന്നും അവളുടെ അഭിനയമാണ് ഇതിനൊക്കെ പിന്നിലെന്നും ആരാധകര്‍ ആരോപിച്ചത്. ഗര്‍ഭിണിയായ ഒരാള്‍ ഇതുപോലൊരു ഹീല്‍സ് ഇട്ട് നടക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. എന്തുകൊണ്ടാണ് ദീപികയുടേത് ഒരു വ്യാജ ഗര്‍ഭമാണെന്ന് പറയുന്നതെന്നുള്ള കാരണം സഹിതം ബോധ്യപ്പെടുത്തി കൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
വയര്‍ കാണുന്നുണ്ട് എന്നല്ലാതെ ഗര്‍ഭിണിയായതിന്റെ യാതൊരു മാറ്റവും ദീപികയില്‍ ഇല്ല. ശരീരത്തിലെ ഭാവങ്ങള്‍, നടത്തം, എന്നിങ്ങനെ സാധാരണ ഗര്‍ഭിണികളിലുണ്ടാവുന്ന മാറ്റമൊന്നുമില്ല. ഗര്‍ഭിണിയായിട്ടുള്ള സ്ത്രീകള്‍ ഒരിക്കലും ഇത്രയും പെന്‍സില്‍ പോലുള്ള ഹീല്‍സ് ധരിക്കില്ല. അവളുടെ മുഖത്തും കൈകളിലും മസിലുകള്‍ വര്‍ധിച്ചിട്ടില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുറച്ചുകൂടി വണ്ണം കൂടുന്നത് സ്വഭാവികമാണ്. എന്നാല്‍ അങ്ങനെയുള്ള യാതൊരു മാറ്റവും ഇവിടെ കാണുന്നില്ല. അവള്‍ക്ക് വാടകഗര്‍ഭപാത്രത്തിലൂടെ ഒരു കുട്ടി ജനിക്കാന്‍ പോവുകയാണ്. ഇതെല്ലാം ഒരു തട്ടിപ്പാണെന്ന് പറയാന്‍ കാരണം ഇതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.