18
MAR 2021
THURSDAY
1 GBP =105.43 INR
1 USD =83.36 INR
1 EUR =89.31 INR
breaking news : സെല്ലില്‍ തടവുകാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വനിതാ ജയില്‍ ഓഫീസര്‍; പ്രോത്സാഹിപ്പിച്ചും വീഡിയോ പകര്‍ത്തിയും മറ്റ് തടവുപുള്ളികള്‍, സോഷ്യല്‍ മീഡിയയില്‍, അറസ്റ്റ് >>> 'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ് >>> ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ >>> ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക് >>> അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു >>>
Home >> CINEMA
'സിനിമ ഉപേക്ഷിച്ച് വിദേശത്ത് പോയ എന്നെ സിനിമയിലേക്ക് തിരികെ വിളിച്ചത് ബ്ലെസ്സിയായിരുന്നു, അന്ന് അദ്ദേഹം പറഞ്ഞ ആ ഒറ്റ മറുപടിയില്‍ ആണ് ഞാന്‍ സിനിമയിലേക്ക് തിരികെ എത്തിയത്' ബ്ലെസ്സിയെ കുറിച്ച് മുരളി ഗോപി

സ്വന്തം ലേഖകൻ

Story Dated: 2024-06-27

മലയാള സിനിമയ്ക്ക് ജീവിതത്തിന്റെ മറ്റൊരു തലം കാണിച്ചുകൊടുത്ത കഥയുമായി എത്തിയ ചിത്രമാണ് ബ്ലെസ്സിയുടെ ഭ്രമരം. സിനിമ പിറന്നിട്ട് 15 വര്‍ഷം ആയപ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്ത മുരളി ഗോപി സംവിധായന്‍ ബ്ലെസ്സിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.

സംവിധായകന്‍ ബ്ലെസിയെ കുറിച്ച് വൈകാരികമായ കുറിപ്പുമായി ആണ് ഭരത് ഗോപിയുടെ മകനും നടനും, തിരക്കഥാകൃത്തുമായ മുരളി ഗോപി എത്തിയത്. സിനിമ ഉപേക്ഷിച്ച് വിദേശത്ത് പോയ തന്നെ സിനിമയിലേക്ക് തിരികെ വിളിച്ചത് ബ്ലെസ്സി ആയിരുന്നെന്നാണ് മുരളി ഗോപി പറയുന്നത്. അദ്ദേഹത്തിന്റെ ഒറ്റ വാക്കില്‍ തന്നെ താന്‍ തിരികെ എത്താനുള്ള തീരുമാനത്തിലേക്ക് എത്തി എന്നാണ് താരം പറയുന്നത്. ഒപ്പം അദ്ദേഹത്തെ താന്‍ കാണുന്നത് ഗുരു സ്ഥാനത്താണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളി ഗോപി പറയുന്നു.

'ഭ്രമരം' തിയേറ്ററുകളില്‍ എത്തിയിട്ട് ഇന്ന് പതിനഞ്ചു വര്‍ഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകള്‍ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടന്‍ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്‌ക്കോട്ട് ഹോട്ടലില്‍ എന്നെ ഇരുത്തി, അദ്ദേഹം, ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. 

'ഭ്രമരത്തില്‍' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സില്‍ കണ്ടതെന്നും അത് ഞാന്‍ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. ''ഞാന്‍ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?'' എന്ന ചോദ്യത്തിന് ''വേണം'' എന്ന ഒറ്റ വാക്കില്‍ മറുപടി. ആ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിറഞ്ഞു നിന്ന സര്‍ഗാത്മകതയുടെയും സ്‌നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നില്‍ ''എന്നാല്‍ ശരി'' എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും, നടിക്കുന്ന ഓരോ ഷോട്ടിന്

 മുന്‍പും എഴുതുന്ന ഓരോ വാക്കിന് മുന്‍പും, മനസ്സില്‍ താനേ കുമ്പിടുന്ന ഓര്‍മ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. ''ഞാന്‍ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍, അത്രേയുള്ളൂ...'' എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ'എന്നാണ് മുരളി ഗോപി കുറിച്ചത്.

More Latest News

'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ്

സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് തുറന്ന് പറഞ്ഞ ഒരു താരമാണ് പൃഥ്വിരാജ്. ആ പറഞ്ഞ വാക്ക് നൂറ് ശതമാനം പാലിക്കാനും പൃഥ്വിരാജ് എന്ന നടന് സാധിച്ചിട്ടുണ്ട്. എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാന്‍ തോന്നുന്ന കഥാപാത്രങ്ങളാണ് പൃഥ്വിരാജ് എന്ന നടനിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.  അത്തരത്തില്‍ പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ട വേഷങ്ങളില്‍ ഒന്നായിരുന്നു മുംബൈ പൊലീസിലേത്. ഇതുവരെ ഒരു സംവിധായകനും എഴുത്തുകാരനും നടനും ചിന്തിച്ചിട്ടില്ലാത്ത കഥാപാത്രം. റോഷന്‍ ആന്‍ഡ്രൂസ്- ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍വസ്റ്റിഗേറ്റീവ്- ത്രില്ലര്‍ ചിത്രമായിരുന്നു മുംബൈ പൊലീസ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും ഇതിലെ കഥാപാത്രത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സിനിമയിലെ നായകന്‍ ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ ഒരു അത്ഭുതവും തോന്നില്ലായെന്നാണ് പൃഥ്വിരാജ് പറയുന്നത്.  പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ: 'മുംബൈ പൊലീസിന്റെ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ബോബി - സഞ്ജയും റോഷനും ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചുള്ള കണ്‍ഫ്യൂഷനില്‍ ആയിരുന്നു. കാരണം ഏത് ഡയറക്ഷനിലേക്ക് കഥയെ എത്തിക്കുമെന്നായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി. ക്ലൈമാക്‌സിലെ ആ ഒരു ട്വിസ്റ്റിനു വേണ്ടി ഒരുപാട് ചിന്തിച്ചു. സത്യം പറഞ്ഞാല്‍ ആ ഒരു പോയിന്റില്‍ മാത്രം ഞങ്ങള്‍ സ്റ്റക്കായി ഇരുന്നത് കുറച്ച് മാസങ്ങളായിരുന്നു. ഒരു ദിവസം അര്‍ദ്ധരാത്രി എനിക്ക് റോഷന്റെ കാള്‍ വന്നു. റോഷന്‍ എന്നോട് ചോദിച്ചത്, സിനിമ നന്നാവാന്‍ വേണ്ടി ഏത് വേഷമാണെങ്കിലും ചെയ്യുമെന്ന് ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോയെന്നായിരുന്നു. ഞാന്‍ യെസ് പറഞ്ഞപ്പോള്‍ ഇപ്പോഴും ആ വാക്കില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് റോഷന്‍ ചോദിച്ചു. ഞാന്‍ അതെയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിന്നെ കാണാന്‍ വരുന്നു എന്ന് റോഷന്‍ പറഞ്ഞു. സഞ്ജയ്യും റോഷനും എന്നെ കാണാന്‍ വന്നു. അവരെന്നോട് വളരെ സൂക്ഷ്മമായി കഥയുടെ അവസാന ട്വിസ്റ്റ് വെളിപ്പെടുത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ കൈയടിക്കുകയാണ് ചെയ്തത്. ഇത് ഗംഭീരമായിരിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞു. കാരണം അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു അത്. അതേ ട്വിസ്റ്റ് ഇന്നാണെങ്കില്‍ ഒരിക്കലും വര്‍ക്ക് ആവില്ല. ഇത് ആദ്യമായി പറയുന്നത് ഞാനാണ്. കാരണം അന്ന് ആ ട്വിസ്റ്റിന് ഒരു ഷോക്ക് വാല്യൂ ഉണ്ടായിരുന്നു. ഇന്ന് അതില്ല. കാരണം സിനിമയിലെ നായകന്‍ ഒരു ഗേ ആണെന്ന് അറിയുമ്പോള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഒരു അത്ഭുതവും തോന്നില്ല' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

വെറുമൊരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സുസ്മിത സെന്‍ ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാകുന്നത് താരം പങ്കുവയ്ക്കുന്ന വാക്കുകളിലൂടെയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുകയും ആരാധകര്‍ക്ക് പ്രചോദനം ആകാറുണ്ട്.  ഇപ്പോഴിതാ വീണ്ടും സുസ്മിത സെന്‍ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്താണ് താരം ശ്രദ്ധ നേടുന്നത്. മിസ്സ് യൂണിവേഴ്‌സ് കൂടിയായ താരം എന്തിനാണ് രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 'രണ്ടാം ഡി.ഒ.ബി: 27/02/2023.' എന്നാണ് താരാമതില്‍ കുറിച്ചിരിക്കുന്നത്. സത്യത്തില്‍ ഇത് ഒരു സുപ്രധാന സംഭവത്തെ അനുസ്മരിക്കുന്നതാണ് എന്നാണ് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 2023 ഫെബ്രുവരിയില്‍ സുസ്മിതയ്ക്ക് വെബ് സീരീസ് *ആര്യ* സീസണ്‍ 3 ചിത്രീകരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ചു. ഈ തീയതി ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. അതാണ് 'രണ്ടാം ജനനത്തീയതി' എന്ന് താരം കുറിച്ചിരിക്കുന്നത്. പതിവ് പോലെ താരത്തിന്റെ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കപെടുകയാണ്. കൗതുകവും ഒപ്പം പ്രചോദനവും ആരാധകര്‍ക്കിത് നല്‍കുന്നുണ്ട്.

ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക്

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ പുറത്തിക്കി. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ റീലീസ് ഡേറ്റും അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 ന് ചിത്രം തീയേറ്ററുകളിലെത്തും.ലയേഴ്‌സ് ഡേ ഔട്ട് എന്ന ടാഗ് ലൈനോടെ പുറത്തു വന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സരിഗമ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് 'ട്വല്‍ത്ത് മാന്‍', ' കൂമന്‍ ' എന്നീ ജീത്തു ജോസഫ് ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്. ഫാലിമി, ഗുരുവായൂര്‍ അമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും നുണക്കുഴിക്കുണ്ട്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്.ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍, എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ പരോളില്‍ ഇറക്കി മൂത്ത സഹോദരന്‍, മദ്യലഹരിയില്‍ എത്തിയ പ്രതി സഹോദരനെ തലക്കടിച്ചു കൊന്നു

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പരോളിലിറക്കിയ സഹോദരനെ തന്നെ പ്രതി തലക്കടിച്ചു കൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.  ഉലക്ക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്. സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലെത്തിച്ചത്. ഇന്ന് പുറത്ത് പോയി മദ്യപിച്ച് വന്ന മോഹനനോട് മദ്യപിച്ചു വീട്ടില്‍ വരരുതെന്ന് സതീഷ് പറഞ്ഞു. ഇതില്‍ പ്രകോപിതനായി വീട്ടിനുള്ളിലേക്ക് കയറി ഉലക്കയുമായി വന്ന മോഹനന്‍ ഉണ്ണിത്താന്‍ സതീഷിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഹോദരങ്ങള്‍ രണ്ടുപേരും അവിവാഹിതരാണ്.

'ബോംബ് ഉണ്ടോ' എന്ന് യാത്രക്കാന്‍, പരിഭ്രാന്തരായി സെക്യൂരിറ്റി ജീവനക്കാര്‍, യാത്രക്കാരന്റെ 'ഒറ്റചോദ്യത്തില്‍' കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍

കൊല്‍ക്കത്ത : വിമാനത്താവളത്തില്‍ ബോബുണ്ടോ എന്ന ഒറ്റ ചോദ്യത്തില്‍ ഫ്‌ലൈറ്റ് വൈകിയത് മണികൂറുകള്‍. വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനാണ് വെറുതെ ഒരു ആശങ്ക പങ്കുവെച്ചത്. പക്ഷെ ഈ ഒരു കാരണം മൂലം മാത്രം ഫ്ളൈറ്റ് വൈകിയത് മണിക്കൂറുകള്‍ ആയിരുന്നു.  കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കൊല്‍ക്കത്തില്‍ നിന്ന് പൂനെയിലേക്കുള്ള ഫ്ളൈറ്റ് ആണ് യാത്രക്കാരന്റെ ആശങ്ക മൂലം വൈകിയത്. വെള്ളിയാഴ്ച ഉച്ചയോടെ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെയാണ് യാത്രക്കാരന്‍ വിമാനത്തില്‍ ബോംബ് ഉണ്ടോ എന്ന ആശങ്ക പങ്കുവച്ചത്. ഇത് കേട്ടതോടെ സെക്യൂരിറ്റി ജീവനക്കാര്‍ പരിഭ്രാന്തരായി. യാത്രക്കാരന്റെ ചെറിയൊരു സംശയം മാത്രമായിരുന്നെങ്കിലും വ്യാപക പരിശോധനയാണ് പിന്നീട് വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാര്‍ ഉടനടി പുറത്തിറക്കി.  യാത്രക്കാരെയും അവരുടെ ബാഗുകളും അരിച്ചുപെറുക്കി പരിശോധിച്ച സുരക്ഷാ ജീവനക്കാര്‍ക്ക് ബോംബ് ഇല്ലെന്ന് ഉറപ്പ് വന്നതോടെയാണ് സമാധാനമായത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവില്‍ വൈകിട്ട് 5.30ഓടെ വിമാനം പൂനെയിലേക്ക് പറന്നു.  ഏപ്രിലില്‍ മാത്രം രണ്ട് തവണയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുണ്ടായത്. അതുകൊണ്ട് തന്നെ യാത്രക്കാരന്റെ ചോദ്യം നിസ്സാരമായി കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞതുമില്ല.

Other News in this category

  • 'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ്
  • ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
  • ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക്
  • മമ്മൂട്ടിയുടെ ബുള്‍ബള്‍ ചിത്രം ലേലത്തിന്, ചിത്രത്തിന് ഇട്ടിരിക്കുന്ന വില ഒരു ലക്ഷം, ദര്‍ബര്‍ ഹാളില്‍ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദര്‍ശനം നാളെ
  • ഗുരുവായൂരപ്പന്റെ നടയില്‍ നടി മീര നന്ദന് പ്രണയസാഫല്യം, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടി മീര നന്ദന്‍ വിവാഹിതയായി
  • 'മറ്റുള്ളവര്‍ അലക്ഷ്യമായി മറിച്ചു നോക്കി വലിച്ചിടുന്ന പുസ്തകങ്ങള്‍ തിരികെ യഥാസ്ഥാനത്ത് സാപ്പി കൊണ്ട് വെക്കും, ഏറ്റവും ഇഷ്ടമുള്ള സ്ഥലം ലൈബ്രറിയായിരുന്നു' മകന്റെ ഓര്‍മ്മയില്‍ നീറുന്ന സിദ്ദിഖിനെ കുറിച്ച് അനൂപ് സത്യന്‍
  • മണവാട്ടിയാവാന്‍ ഒരുങ്ങി നടി മീര നന്ദന്‍, മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍, ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍
  • 'ലാല്‍ ചാടാമെന്ന് പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു, ലാല്‍ ചാടുന്നത് കണ്ടപ്പോഴാണ് എനിക്ക് ലാലിന് സിനിമയോടുളള ആത്മാര്‍ത്ഥത മനസ്സിലായത്' മോഹന്‍ലാലിനോടുള്ള സൗഹൃദത്തെ കുറിച്ച് ശങ്കര്‍
  • 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ', സിദ്ദിഖിനൊപ്പമുള്ള റാഷിന്റെ ചിത്രം പങ്കുവെച്ച് മമ്മൂട്ടി, ഈ വേദന സിദ്ദിഖ് എങ്ങനെ സഹിക്കുമെന്ന് ആരാധകര്‍
  • പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി വിജയ്, ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്ന് രാഹുല്‍ ഗന്ധി
  • Most Read

    British Pathram Recommends