![](https://britishpathram.com/malayalamNews/97367-uni.jpg)
നടന് സിദ്ദിഖിന്റെ മകന്റെ മരണം സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരനായ റാഷിന് ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്. സിനിമാ മേഖലയില്‍ ഉള്ള നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ആണ് വായിക്കുന്നവരെ വേദനിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ റാഷിന്റെ ഫോട്ടോയ്ക്കൊപ്പമാണ് താരം ഹൃദയത്തില്‍ത്തൊടുന്ന വാക്കുകള്‍ കുറിച്ചത്. 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ'- എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
സിനിമ രംഗത്തെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിദ്ദിഖിന്റെ വീട്ടിലേക്ക് എത്തിയത്. ദിലീപ്, റഹ്മാന്, ഫഹദ് ഫാസില്‍, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ഷാഫി, ജയന് ചേര്‍ത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
സിദ്ദീഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. 37 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)