![](https://britishpathram.com/malayalamNews/97368-uni.jpg)
മോഹന്‍ലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം 'തിരനോട്ട'ത്തിലൂടെ ആണെങ്കിലും 'മഞ്ഞില്‍ വീണ പൂവി'ലെ വില്ലന്‍ വേഷമാണ് മോഹന്‍ലാല്‍ എന്ന നടനെ മലയാള സിനിമയ്ക്ക് കൂടുതല്‍ സുപരിചിതനാക്കിയത്. സിനിമയില്‍ നായക വേഷത്തില്‍ എത്തിയത് ശങ്കര്‍ ആയിരുന്നു. പിന്നീട് ഇവര്‍ തമ്മിലുള്ള സൗഹൃദം വളരുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ചും സിനിമയോട് അദ്ദേഹത്തിനുള്ള ആത്മര്ത്ഥത നേരില്‍ അനുഭവിച്ച് അറിഞ്ഞതിനെ കുറിച്ചുമാണ് ശങ്കര്‍ സംസാരിക്കുന്നത്.
'കാസനോവ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ഞാനും അവസാനമായി ഒരുമിച്ച് അഭിനയിക്കുന്നത്. അതിനുമുന്‍പ് 'ഇവിടം സ്വര്‍ഗമാണ്'എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമയിലേക്ക് ഞങ്ങള്‍ ഏകദേശം ഒരേകാലത്താണ് കടന്നുവരുന്നത്. ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാനും മോഹന്‍ലാലുമായുളള സൗഹൃദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുപ്പതോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മമ്മൂക്കയോടും അതുപോലൊരു സൗഹൃദമുണ്ട്. ഒരുപാട് സിനിമകള്‍ മമ്മൂക്കയോടൊപ്പവും ചെയ്തിട്ടുണ്ട്.
ഒരു കാലഘട്ടത്തില്‍ അഭിനയം നിര്‍ത്തി കുറച്ച് കഴിഞ്ഞ് തിരികെ വരാമെന്ന് തീരുമാനിച്ചിരുന്നു. ചിലപ്പോള്‍ അത് എന്റെ തെറ്റായ തീരുമാനമായിരിക്കാം. മോഹന്‍ലാലിന്റെ സ്റ്റൈല്‍ എപ്പോഴും വേറെയാണ്. എപ്പോഴും തമാശയായിരിക്കും. ചിലപ്പോള്‍ നിശബ്ദനായും മോഹന്‍ലാലിനെ കാണാന്‍ സാധിക്കും. ലാല്‍ അഭിനയിക്കുമ്പോള്‍ നമുക്ക് തോന്നും ഇതൊക്കെ ചെയ്യുമോയെന്ന്. പക്ഷെ ക്യാമറയുടെ മുന്പില് വന്നുകഴിഞ്ഞാല്‍ ആള് മുഴുവനായി മാറും. ചെയ്യുന്നത് പെര്‍ഫക്ടായിരിക്കും. കോമഡിയായാലും റൊമാന്‍സായാലും അങ്ങനെ ഏത് കഥാപാത്രമായാലും പെര്‍ഫക്ട് ആയിരിക്കും. ആക്ഷനൊക്കെ ചെയ്യുന്നത് പ്രതീക്ഷിക്കുന്നതിലുമപ്പുറമായിരിക്കും.
ഞങ്ങള്‍ 'ഹലോ മദ്രാസ് ഗേള്‍' എന്ന സിനിമ ചെയ്യുന്ന സമയത്ത് മോഹന്‍ലാല്‍ വില്ലനായിട്ടും ഞാന്‍ നായകനായിട്ടുമാണ് അഭിനയിച്ചത്. അതില്‍ ഒരു സീനുണ്ട്. ഞങ്ങള്‍ തമ്മില്‍ സംഘട്ടനം നടക്കുന്നതാണ് സീന്‍. അടികൂടി ഒരു കെട്ടിടത്തിന്റെ മുകളില്‍ വരെയെത്തും. സീന്‍ ചെയ്യുന്നതിനിടയ്ക്ക് സംവിധായകന് വില്യംസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആറ് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടണമെന്ന് പറഞ്ഞു. എന്നെക്കൊണ്ട് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. അതുകേട്ടപ്പോഴേ എനിക്ക് പേടിയാകാന്‍ തുടങ്ങി. അപ്പോള്‍ ലാല്‍ ചാടാമെന്ന് പറഞ്ഞു. അപ്പോള്‍ ഞാനും സമ്മതിച്ചു. ലാല്‍ പാര്‍ക്കര്‍ ജെംമ്പിംഗാണ് നടത്തിയത്. ഞാന്‍ നേരെ ചാടി. അതില്‍ നിന്നുതന്നെ ലാലിന്റെ സിനിമയോടുളള ആത്മാര്‍ത്ഥത മനസിലാക്കാം'- ശങ്കര്‍ പറഞ്ഞു.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)