![](https://britishpathram.com/malayalamNews/97369-uni.jpg)
നടി മീരാ നന്ദന് വിവാഹിതയാവുകയാണ്. വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാള സിനിമയിലെ താര സുന്ദരിമാരും എത്തിയിരുന്നു.
മീരയുടെ അടുത്ത കൂട്ടുകാരായ ആന്‍ അഗസ്റ്റിന്, നസ്രിയ നസിം, സൃന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളില്‍ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും എത്തിയിരുന്നു. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
മെഹന്ദി ആഘോഷത്തിന് പിന്നാലെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മീര നന്ദനും ഭാവി വരന് ശ്രീജുവും ഹല്‍ദി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. മജന്ത കളറിലെ കുര്‍ത്തിയും ദുപ്പട്ടയുമായിരുന്നു മീര നന്ദന് ധരിച്ചിരുന്നത്. വെള്ള ഷര്‍വാണിയായിരുന്നു വരന് ശ്രീജുവിന്റെ വേഷം. ഇരുവരും മഞ്ഞള്‍ തേച്ചിരിക്കുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റ് ആണ് ശ്രീജു. മാട്രിമോണി സൈറ്റുവഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം ഉറപ്പിക്കല്‍.
ദിലീപ് നായകനായെത്തിയ മുല്ലയിലൂടെയാണ് മീര നന്ദന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലും കന്നഡയിലും താരം അഭിനയിച്ചു. 2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദന് സിനിമയില്‍ അഭിനയിച്ചിരുന്നില്ല. സിനിമയില്‍ സജീവമല്ലാത്ത സമയം ദുബായില്‍ ആര് ജെയായി പ്രവര്‍ത്തിക്കുകയായിരുന്നു താരം. 2023ല്‍ വര്‍ഷം പുറത്തിറങ്ങിയ 'എന്നാലും ന്റളിയാ' എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മീര എത്തിയിരുന്നു.
More Latest News
സിറ്റിവെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി, 'അത്തപ്പൂവും നുള്ളി'യുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്ത് മേയര്‍ ബേബി പെരേപ്പാടന്
![](https://britishpathram.com/malayalamNews/thumb/97426-uni.jpg)
വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഇന്ന്, ഡെര്‍ബി സെന്റ് ജോസഫ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് കൊടിയേറ്റ്
![](https://britishpathram.com/malayalamNews/thumb/97425-uni.jpg)
ന്യൂയോര്‍ക്കിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തിയോഡര്‍ 'ടെഡ്ഡി' റൂസ്വെല്‍റ്റിന്റെ വാച്ച് തിരികെ ലഭിച്ചു, ലഭിക്കുന്നത് 37 വര്‍ഷത്തിന് ശേഷം!!!
![](https://britishpathram.com/malayalamNews/thumb/97424-uni.jpg)
ആവേശത്തിലെ രംഗണ്ണന് മറ്റൊരു എതിരാളി, ശരീരം മുഴുവന്‍ ഇങ്ങനെ സ്വര്‍ണം ഇട്ട് നടക്കുന്ന 'ദ ഗോള്‍ഡന്‍ മാന്‍ ഓഫ് ബിഹാര്‍'
![](https://britishpathram.com/malayalamNews/thumb/97423-uni.jpg)
ഇന്നാണ് എന്റെ വിവാഹം, ആ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് സ്റ്റാര്‍ മാജിക്ക് താരം ഐശ്വര്യ രാജീവ്, ഹല്‍ദി ദിവസത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
![](https://britishpathram.com/malayalamNews/thumb/97422-uni.jpg)