18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.44 INR
1 EUR =89.60 INR
breaking news : ലൈംഗികമായി ദുരുപയോഗം ചെയ്തത് നാല് പെണ്‍കുട്ടികളെ; കുട്ടി പീഡകനായ മുന്‍ പ്രധാന അധ്യാപകന് 17 വര്‍ഷം തടവ്, ക്രൂരത ചെയ്തിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്ന് കോടതി >>> 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ ഒരുങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം >>> വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു >>> അന്യായമായ കാരണങ്ങളുടെ പേരില്‍ കുടിയേറ്റ കെയര്‍മാരെ ഇനി വെറുംകയ്യോടെ പിരിച്ചുവിടാനാകില്ല: ഇന്ത്യാക്കാരന്റെ ഹര്‍ജിയില്‍ നിര്‍ണ്ണായക വിധിയുമായി കോടതി >>> അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് >>>
Home >> CINEMA
'മറ്റുള്ളവര്‍ അലക്ഷ്യമായി മറിച്ചു നോക്കി വലിച്ചിടുന്ന പുസ്തകങ്ങള്‍ തിരികെ യഥാസ്ഥാനത്ത് സാപ്പി കൊണ്ട് വെക്കും, ഏറ്റവും ഇഷ്ടമുള്ള സ്ഥലം ലൈബ്രറിയായിരുന്നു' മകന്റെ ഓര്‍മ്മയില്‍ നീറുന്ന സിദ്ദിഖിനെ കുറിച്ച് അനൂപ് സത്യന്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-29

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്റെ മരണം അച്ഛനായ സിദ്ദിഖ് എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ചിന്തയിലാണ് എല്ലാവരും. ഇപ്പോഴിതാ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍ സിദ്ദിഖിനെ കുറിച്ചും റാഷിയെ കുറിച്ചും പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരച്ഛനില്‍ മകനെ കണ്ടപ്പോള്‍ - എന്ന തലക്കെട്ടിലാണ് കുറിപ്പെഴുതിയിരിക്കുന്നത്. ചടങ്ങുകളെല്ലാം കഴിഞ്ഞു, രാത്രി ആളൊഴിഞ്ഞ സമയത്താണ് സിദ്ധിഖ് ഇക്ക സാപ്പിയെ പറ്റി പറയുന്നത് അച്ഛനരികില്‍ ഇരുന്ന് ഞാന്‍ കേള്‍ക്കുന്നത്. അവന്‍  ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ തൊട്ടടുത്തുള്ള വരാന്തയില്‍ ഇരുന്ന് സിദ്ദീഖ് മകനെ പറ്റി പറഞ്ഞതാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഒരച്ഛനില്‍ മകനെ കണ്ടപ്പോള്‍ 
നടന്‍ സിദ്ദിഖ് ഇക്കയുടെ മകന്‍ റാഷിന്‍ ഇന്നലെ രാവിലെ മുതല്‍ ഉറക്കമെഴുന്നേറ്റിട്ടില്ല. ഇനിയങ്ങോട്ട് ഉറങ്ങാമെന്നാണ് 'സാപ്പി'യുടെ തീരുമാനം.   
'37 വയസുള്ള' ഒരു കുട്ടിയായിരുന്നു സാപ്പി.   

ചടങ്ങുകളെല്ലാം കഴിഞ്ഞു, രാത്രി ആളൊഴിഞ്ഞ സമയത്താണ് സിദ്ധിഖ് ഇക്ക സാപ്പിയെ പറ്റി പറയുന്നത് അച്ഛനരികില്‍ ഇരുന്ന് ഞാന്‍ കേള്‍ക്കുന്നത്. അവന്‍  ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ തൊട്ടടുത്തുള്ള വരാന്തയില്‍ ഇരുന്ന്.  

നടനായത് കൊണ്ടാണോ എന്നറിയില്ല. മകനെപ്പറ്റി പറയുമ്പോള്‍ മുന്നിലിരിക്കുന്ന സിദ്ധിഖ് ഇക്ക സാപ്പിയായി മാറും. നടക്കുന്ന വഴിയിലുള്ളതെല്ലാം അടുക്കി പെറുക്കി വക്കുന്ന, ചിക്കന്‍ കണ്ടാല്‍ കൊതി വരുന്ന, ഇരുട്ട് കണ്ടാല്‍ പേടിക്കുന്ന, ഓര്‍ക്കാപ്പുറത്ത് വീശുന്ന കാറ്റു പോലെ വരുന്ന അപസ്മാരത്തില്‍ വിറയ്ക്കുന്ന സാപ്പി. കണ്ണ് നിറഞ്ഞു തുളുമ്പുമ്പോള്‍ മകന്‍ വീണ്ടും അച്ഛനായി മാറും.   

സാപ്പിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ലൈബ്രറിയായിരുന്നു. World books ആയിരുന്നു ഏറ്റവും ഇഷ്ടം. ഒരു ഗ്യാപ്പ് വരുമ്പോള്‍ സാപ്പിയുടെ മുഖം ചെറുതായൊന്നു വാടും. ഉടനെ ലൈബ്രറിയില്‍ കൊണ്ട് പോയാല്‍ സാപ്പി ഹാപ്പി. മറ്റുള്ളവര്‍ അലക്ഷ്യമായി മറിച്ചു നോക്കി വലിച്ചിടുന്ന പുസ്തകങ്ങള്‍ തിരികെ യഥാസ്ഥാനത്ത് സാപ്പി കൊണ്ട് വെക്കും. അത് കൊണ്ട് ലൈബ്രെറിയന് ഇഷ്ടമാണ് സാപ്പി വരുന്നത്. ഇന്ന് മുതല്‍ അയാള്‍ അത് ഒറ്റക്ക് ചെയ്യണം.   

സമാധാനിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നതിനിടയില്‍ അച്ഛന്‍ സിദ്ധിഖ് ഇക്കയോട് പറഞ്ഞതില്‍ ഒന്നിങ്ങനെയായിരുന്നു - 'അവന്‍ സന്തോഷവാനായിരുന്നു സിദ്ധിക്കേ. അവന്റെ ലോകം ഒന്നാലോചിച്ചു നോക്കിയേ. നമുക്കെല്ലാവര്‍ക്കും ഉള്ള കാപട്യമോ, മുഖം മൂടിയോ ഇല്ലാതെ, ഇങ്ങനൊരു വീട്ടില്‍ സ്‌നേഹം മാത്രം അനുഭവിച്ച് അവനു ജീവിക്കാന്‍ പറ്റിയില്ലേ'. ശരിയാണ് എന്തൊരു സമാധാനമുള്ള ജീവിതമായിരിക്കും അത്.   

വീടിറങ്ങി പോയ മകനെപ്പറ്റി പറയും പോലെ സിദ്ധിഖ് ഇക്ക സാപ്പിയെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു.  'ഭയങ്കര മെമ്മറി ആണവന്. എല്ലാ ഡീറ്റൈല്‍സും ഓര്‍മയില്‍ കാണും. അടുത്ത വര്‍ഷത്തെ ഒരു ദിവസത്തെപ്പറ്റി ചോദിച്ചാല്‍ ആ തിയതിയും ആഴ്ചയും സെക്കന്റുകള്‍ക്കുള്ളില്‍ പറയും. ഒരു ദിവസം ഞങ്ങളെല്ലാവരെയും ഞെട്ടിച്ച് മുറ്റത്താരോ വച്ചിരുന്ന ഒരു സൈക്കിളുമെടുത്ത് അവന്‍ പുറത്തു പോയി. പാനിക്കായി ഞങ്ങള്‍ ഓരോരുത്തരും അവനെ തപ്പാന്‍ ഓരോ വഴിക്കിറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞു തനിയെ സൈക്കിളോടിച്ച് അവന്‍ തിരിച്ചെത്തി. അവന്‍ സൈക്കിള്‍ ചവിട്ടുന്നത് അതിനു മുന്‍പ് ഞങ്ങളാരും കണ്ടിട്ടില്ല. എന്നെ കണ്ടപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് 'വഴക്ക് പറയല്ലേ വാപ്പാ' ന്നാണ്. ഇല്ലാന്ന് പറഞ്ഞു അവന്റെ കൈ രണ്ടും ഞാന്‍ മുറുക്കി പിടിച്ചു.'   

ഒന്ന് നിര്‍ത്തി, വിതുമ്പിക്കൊണ്ട് സിദ്ധിഖ് ഇക്ക പറഞ്ഞു - 'അവന്റെ കൈ നമ്മളുടെ കൈ പോലെ ഒന്നുമല്ല... പൂവൊക്കെ പോലെ ഭയങ്കര സോഫ്റ്റാ.'  

ആ പറഞ്ഞത് പുറകിലെ മുറിയിലെ ജനവാതിലില്‍ ചാരി നിന്ന് സാപ്പി കേട്ടിട്ടുണ്ടാകും. ഇരുട്ടാണ് അവിടെ. ചെലപ്പോ സാപ്പിക്ക് ഇരുട്ടിനോടുള്ള പേടി പോയിക്കാണും.

More Latest News

'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ ഒരുങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആണ് ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം. ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.  സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എന്റര്‍ടെയിനര്‍ നിരവധി വൈകാരികമുഹൂര്‍ത്തങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് കുടുംബപ്രേക്ഷകര്‍ക്കായി അണിയിച്ചൊരുക്കുന്നു. ഉണ്ണിമുകുന്ദന്റെ മറ്റൊരു തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവര്‍ത്തകള്‍ പ്രത്യാശിക്കുന്നു. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. സുനില്‍ കെ ജോര്‍ജ് ആണ്‌പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം- സമീറാ സനീഷ്. ചീഫ് അസോസിയേറ്റ്- സുകു ദാമോദര്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.

വണ്ടി നിര്‍ത്തിയിടാന്‍ ഇടം കിട്ടാതെ ഇനി നഗരത്തില്‍ കറങ്ങി തിരിയേണ്ട, പുതിയ മാതൃകയായി എറണാകുളത്ത് പാര്‍ക്കിങ്ങിന് സഹായിക്കുന്ന 'പാര്‍ക്കിങ്ങിന് ആപ്പ്' വരുന്നു

തിരക്ക് പിടിച്ച നഗരത്തില്‍ എവിടെയെങ്കിലും പോകുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഡ്രൈവര്‍മാരെ സംബന്ധിച്ച് വലിയ തലവേദനയാകുന്ന കാര്യമാണ്. എന്നാല്‍ ഇനി പാര്‍ക്കിങ് ഏരിയ അന്വേഷിച്ച് നഗരത്തില്‍ കറങ്ങി തിരിയേണ്ട ആവശ്യം വരില്ല. പുതിയ സംവിധാനം ഒരുങ്ങുകയാണ്. കൊച്ചി പോലത്തെ ഒരു തിരക്ക് പിടിച്ച നഗരത്തില്‍ ആണ് ആപ്പിന്റെ ആദ്യ പരീക്ഷണം. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും പുതിയ മാതൃകയായിട്ടാണ് കേരളത്തില്‍ പാര്‍ക്കിങ്ങിന് ആപ്പ് വരുന്നത്. ഇതിനായി കെ.എം.ടി.എ. (കൊച്ചി മെട്രോപോളിന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണ്. മുന്‍കൂട്ടി പണം അടച്ച് പാര്‍ക്കിങ് സ്ഥലം ബുക്ക് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. എറണാകുളം ജില്ലയില്‍ തുടക്കമിട്ട് പിന്നീട് മറ്റ് ജില്ലകളിലും നടപ്പാക്കും. അഞ്ചുകോടിയോളം രൂപ ചെലവുവരുന്ന പദ്ധതി ആറുമാസത്തിനകം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് പങ്കിടും. കൊച്ചി മെട്രോ, ജി.സി.ഡി.എ., കൊച്ചി കോര്‍പ്പറേഷന്‍, ജിഡ (ഗോശ്രീ ഐലന്‍ഡ്സ് ഡിവലപ്‌മെന്റ് അതോറിറ്റി) എന്നിവയുടെ കീഴിലുള്ള 51 പാര്‍ക്കിങ് സ്ഥലങ്ങളെ കുറിച്ച് ഇതിനു മുന്നോടിയായി പഠനം നടത്തി. സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ക്കും ആപ്പില്‍ ചേരാം. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ സി.സി.ടി.വി.യും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും. വിവിധ പൊതുഗതാഗത മാര്‍ഗങ്ങളുടെ ഏകോപനത്തിനും വികസനത്തിനും ആസൂത്രണത്തിനുമായാണ് കെ.എം.ടി.എ. നിലവില്‍ വന്നത്. സേവനത്തിനൊപ്പം സര്‍ക്കാരിനും വ്യക്തികള്‍ക്കും പുതിയ വരുമാന സാധ്യത തുറക്കുന്നതാണ് പുതിയ പാര്‍ക്കിങ് സംവിധാനം.

അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍!!! പയ്യോളി നഗരസഭയിലെ കുളത്തില്‍ കുളിച്ച ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

കോഴിക്കോട് : കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണം റിപ്പോര്‍ട്ട് ചെയ്തു. തിക്കോടി സ്വദേശി പതിനാലുകാരനാണ് ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടി പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരവുമായി (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.  മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്. ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം.  

മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവേ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ 23 അടി താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക് മറഞ്ഞു, യുവതി മരിച്ചു, മകളും സഹോദരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

തിരുവനന്തപുരം: ദേശീയപാതയിലൂടെ സഞ്ചരിക്കവേ വെണ്‍പാലവട്ടം മേല്‍പ്പാലത്തിലേക്കെത്തിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് 23 അടി താഴ്ചയുള്ള സര്‍വീസ് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ഒപ്പം വീണ മൂന്നുവയസുകാരി മകള്‍ക്കും സഹോദരിക്കും ഗുരുതര പരിക്ക്.  തിരുവനന്തപുരം കോവളം നെടുമം വയലിന്‍കര വീട്ടില്‍ സിമിയാണ് (34) മരിച്ചത്. മകള്‍ ശിവന്യ, സഹോദരി സിനി (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലത്ത് മയ്യനാട്ട് അടുത്ത ബന്ധുവിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണ സംഭവം. സിനിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. സിനിക്കും പിന്‍സീറ്റിലിരുന്ന സിമിക്കും നടുവിലാണ് ശിവന്യ ഇരുന്നത്. ഇരുവരും കിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴക്കൂട്ടം- കോവളം ബൈപ്പാസിലെ വെണ്‍പാലവട്ടം മേല്‍പ്പാലത്തിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങി മൂവരും രണ്ടടി പൊക്കമുള്ള പാര്‍ശ്വഭിത്തിക്ക് മുകളിലൂടെ താഴേക്ക് വീണു. സിമി സര്‍വീസ് റോഡില്‍ തലയിടിച്ചാണ് വീണത്. ഹെല്‍മറ്റ് തെറിച്ചുപോയി. സിനി റോഡിനോട് ചേര്‍ന്നുള്ള ഓടയിലേക്കും ശിവന്യ സിമിയുടെ മുകളിലേക്കും വീണു. സ്‌കൂട്ടര്‍ മേല്‍പ്പാലത്തില്‍തന്നെയാണ് പതിച്ചത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ മൂവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിമിയെ രക്ഷിക്കാനായില്ല. സിനി കോവളത്തും ചേച്ചി സിമി ഭര്‍തൃവീടായ നാലാഞ്ചിറയിലുമാണ് താമസം. സിമിയെ ചാക്കയില്‍ ഇറക്കിയശേഷം കോവളത്തേക്ക് പോകാനായിരുന്നു സിനിയുടെ തീരുമാനം. അതിനിടെയായിരുന്നു അപകടം. സിമിയുടെ മൃതദേഹം ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഭര്‍ത്താവ് ശിവപ്രസാദിന്റെ നാലാഞ്ചിറയിലുള്ള വസതിയിലെത്തിക്കും. മകന്‍: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശരണ്‍. കൊല്ലോട് അന്തിയൂര്‍ക്കോണം കുറ്റിക്കാട് വടക്കേക്കര പുത്തന്‍വീട്ടില്‍ രാജീവിന്റെ ഭാര്യയാണ് സിനി. രണ്ടു മക്കളുണ്ട്

വള്ളിക്കുന്നിലെ വില്ലന്‍ വെല്‍ക്കം ഡ്രിങ്ക് തന്നെ, വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണെന്ന് സ്ഥിരീകരണം

മലപ്പുറം : വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സത്ക്കാരത്തിന് വിളമ്പിയ വെല്‍ക്കം ഡ്രിങ്കില്‍ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ഈ കാര്യം വ്യക്തമാക്കി. വള്ളിക്കുന്നില്‍ 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്. ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. ചേലേമ്പ്രയില്‍ 15 വയസുകാരി കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം - ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Other News in this category

  • 'ഗെറ്റ് സെറ്റ് ബേബി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സെല്‍ഫി പോസുമായി ഉണ്ണി മുകുന്ദനും നിഖില വിമലും, സാമൂഹിക പ്രസക്തിയുള്ള ചിത്രത്തില്‍ ഒരുങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം
  • 'പൊതുവേ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല, പക്ഷെ ഇതെനിക്ക് വളരെ സ്‌പെഷ്യലാണ്' സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് നയന്‍താര പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു
  • 'ചില കഥാപാത്രങ്ങള്‍ എഴുതിവരുമ്പോള്‍ അച്ഛന്‍ ചെയ്താല്‍ കൊളളാമായിരുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്, രസികന്‍ സിനിമയിലെ ആ രംഗം ഇപ്പോള്‍ ചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് സാധിക്കില്ല' തുറന്ന് പറഞ്ഞ് മുരളി ഗോപി
  • 'അമ്മ'യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത് നടന്‍ സിദ്ദിഖ്, 25 വര്‍ഷത്തിനു ശേഷം അമ്മയിലേക്ക് പുതിയ ജനറല്‍ സെക്രട്ടറി, ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാറായി തെരെഞ്ഞടുക്കപ്പെട്ടു
  • 'മുംബൈ പൊലീസിന്റെ ക്ലൈമാക്‌സ് ട്വിസ്റ്റ് പറഞ്ഞതും ഞാന്‍ കൈയ്യടിച്ചു, അതൊരിക്കലും ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു' നടന്‍ പൃഥ്വിരാജ്
  • ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്ത് സുസ്മിത സെന്‍, ആ പ്രധാന ദിനം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ
  • ജീത്തു ജോസഫിന്റെ 'നുണക്കുഴി', ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍, ചിത്രം ഓഗസ്റ്റ് 15 ന് തീയേറ്ററുകളിലേക്ക്
  • മമ്മൂട്ടിയുടെ ബുള്‍ബള്‍ ചിത്രം ലേലത്തിന്, ചിത്രത്തിന് ഇട്ടിരിക്കുന്ന വില ഒരു ലക്ഷം, ദര്‍ബര്‍ ഹാളില്‍ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദര്‍ശനം നാളെ
  • ഗുരുവായൂരപ്പന്റെ നടയില്‍ നടി മീര നന്ദന് പ്രണയസാഫല്യം, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടി മീര നന്ദന്‍ വിവാഹിതയായി
  • മണവാട്ടിയാവാന്‍ ഒരുങ്ങി നടി മീര നന്ദന്‍, മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍, ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍
  • Most Read

    British Pathram Recommends