വെറുമൊരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല സുസ്മിത സെന്‍ ആരാധകര്‍ക്കിടയില്‍ പ്രിയപ്പെട്ടതാകുന്നത് താരം പങ്കുവയ്ക്കുന്ന വാക്കുകളിലൂടെയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുകയും ആരാധകര്‍ക്ക് പ്രചോദനം ആകാറുണ്ട്.
ഇപ്പോഴിതാ വീണ്ടും സുസ്മിത സെന്‍ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്താണ് താരം ശ്രദ്ധ നേടുന്നത്. മിസ്സ് യൂണിവേഴ്സ് കൂടിയായ താരം എന്തിനാണ് രണ്ടാമത്തെ ജനനത്തീയതി ചേര്‍ത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
'രണ്ടാം ഡി.ഒ.ബി: 27/02/2023.' എന്നാണ് താരാമതില്‍ കുറിച്ചിരിക്കുന്നത്. സത്യത്തില്‍ ഇത് ഒരു സുപ്രധാന സംഭവത്തെ അനുസ്മരിക്കുന്നതാണ് എന്നാണ് ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 2023 ഫെബ്രുവരിയില്‍ സുസ്മിതയ്ക്ക് വെബ് സീരീസ് *ആര്യ* സീസണ് 3 ചിത്രീകരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷം താരം സുഖം പ്രാപിച്ചു. ഈ തീയതി ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. അതാണ് 'രണ്ടാം ജനനത്തീയതി' എന്ന് താരം കുറിച്ചിരിക്കുന്നത്.
പതിവ് പോലെ താരത്തിന്റെ പുതിയ അപ്പ്ഡേറ്റ് ശ്രദ്ധിക്കപെടുകയാണ്. കൗതുകവും ഒപ്പം പ്രചോദനവും ആരാധകര്‍ക്കിത് നല്‍കുന്നുണ്ട്.