![](https://britishpathram.com/malayalamNews/97436-uni.jpg)
നടനും തിരക്കഥാകൃത്തും എന്ന നിലയില്‍ തിളങ്ങുന്ന താരമാണ് മുരളി ഗോപി. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അഭിനേതാവാണ് താനെന്ന് മുരളി ഗോപി പറഞ്ഞിട്ടുണ്ട്. അതെല്ലാം താന്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ച് തന്നിട്ടുമുണ്ട്.ട
ഇപ്പോഴിതാ പുതിയ ചിത്രമായ 'കനകരാജ്യ'ത്തിലും അത്തരത്തില്‍ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മുരളി ഗോപി കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചത്. മാത്രമല്ല ദിലീപ് ചെയ്ത കഥാപാത്രം കണ്ട് ഞെട്ടിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.
'ഏറ്റവും കൂടുതല്‍ ശ്രദ്ധ ആവശ്യമുളള രണ്ട് പ്രവൃത്തികളാണ് എഴുത്തും അഭിനയവും. ഞാന്‍ എഴുതുന്ന സമയത്ത് അഭിനയിക്കാറില്ല. ഒരു സമയം ഒന്നുമാത്രമേ ചെയ്യാറുളളൂ. എഴുത്തുളളതുകൊണ്ട് ഒരുപാട് സിനിമകള്‍ വേണ്ടന്ന് വച്ചിരുന്നു. എമ്പുരാനെക്കുറിച്ച് പല ചോദ്യങ്ങളും ഉണ്ടായി. അതിനെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതിനുശേഷമേ ഞാന്‍ സംവിധായകരുമായി ചര്‍ച്ച നടത്താറുളളൂ. അരുണ്‍ കുമാര്‍ അരവിന്ദും പൃഥ്വിരാജ് സുകുമാരനും നല്ല സഹകരണമുളള സംവിധായകരാണ്.
ലൂസിഫറിന് മൂന്ന് ഭാഗങ്ങളായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗമാണ് നമ്മള് ലൂസിഫറിലൂടെ കണ്ടത്. രണ്ടാമത്തെ ഭാഗം എമ്പുരാനില്‍ കാണും. മൂന്നാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ്. ഒരു സിനിമയെ വിലയിരുത്തേണ്ടത് കാഴ്ചക്കാരാണ്. അല്ലാതെ അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരല്ല. നമ്മള് പറയുന്ന ആശയം കണക്ട് ചെയ്യുന്ന ഒരാള്‍ കാണും. അങ്ങനെയുളള വ്യക്തിയാണ് രാജു (പൃഥ്വിരാജ്). ടിയാന് എന്ന ചിത്രത്തിലാണ് ഞാനും രാജുവും തമ്മില്‍ കൂടുതല്‍ മനസിലാക്കുന്നത്. അങ്ങനെ നടത്തിയ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ലൂസിഫര്‍ എന്ന ചിത്രം ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്.
സാധാരണ എന്റെ ചിത്രങ്ങളില്‍ തമാശ വളരെ കുറവാണ്. നമ്മുടെ ഒരു ദിവസം എടുത്ത് കഴിഞ്ഞാല്‍ മുഴുവനും തമാശയല്ലല്ലോ. അതുപോലെയാണ് സിനിമയിലും. ഞാനും ഇന്ദ്രന്‍സും തമ്മില്‍ വലിയ ആത്മബന്ധമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ആറോളം സിനിമകള്‍ ചെയ്തു.
കമ്മാരസംഭവം എന്ന ചിത്രത്തില്‍ ദിലീപിന്റെ അഭിനയം എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഞാന്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ വലിയ മാറ്റങ്ങള്‍ ദിലീപ് കൊണ്ടുവന്നിട്ടുണ്ട്. രസികന്‍ സിനിമയില്‍ കാള ഭാസ്കരന് എന്ന കഥാപാത്രം പൊട്ടുന്ന കതിനകള്ക്കിടയിലൂടെ നടന്നുവരുന്ന ഒരു സീനുണ്ട്. അതിപ്പോഴാണ് ചെയ്യാന്‍ പറഞ്ഞതെങ്കില്‍ ചെയ്യില്ല. അത് അത്ര അപകടം നിറഞ്ഞ ഒരു സീനായിരുന്നു. ആ കഥാപാത്രത്തെ ആരും അഭിനയിക്കാന്‍ തയ്യാറാകില്ലായിരുന്നു. അതിനുശേഷം അഞ്ച് വര്‍ഷത്തോളം കഴിഞ്ഞാണ് ഭ്രമരം എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. ചില കഥാപാത്രങ്ങള്‍ എഴുതിവരുമ്പോള്‍ അച്ഛന് ചെയ്താല്‍ കൊളളാമായിരുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്.
ഞാനെപ്പോഴും വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ഒരുപാട് കഥകള്‍ കേട്ടതിനുശേഷമാണ് ഒന്ന് തിരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു കഥാപാത്രമാണ് ഞാന്‍ കനകരാജ്യം എന്ന ചിത്രത്തിലും ചെയ്തിരിക്കുന്നത്'- മുരളി ഗോപി പറഞ്ഞു.
More Latest News
എഐയുടെ സഹായത്തോടെ ചരക്കുനീക്കത്തില്‍ വന്‍ കുതിപ്പിന് ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് കാഗോ-ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം
![](https://britishpathram.com/malayalamNews/thumb/97508-uni.jpg)
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനാലു വയസ്സുകാരനാണ് മരിച്ചു
![](https://britishpathram.com/malayalamNews/thumb/97507-uni.jpg)
ട്വിറ്ററിന് പകരക്കാരനായി എത്തിയ 'കൂ' അടച്ചുപൂട്ടുന്നു, വന്‍ നഷ്ടത്തില്‍ പോകുന്നതിനാലാണ് അടച്ചുപൂട്ടല്‍
![](https://britishpathram.com/malayalamNews/thumb/97506-uni.jpg)
'ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യത, അതീവ ജാഗ്ത വേണം' മന്ത്രി വീണാ ജോര്‍ജ്
![](https://britishpathram.com/malayalamNews/thumb/97504-uni.jpg)
'ഇനി നാട്ടില്‍ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ട ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാം' നന്ദി പറഞ്ഞ അബ്ദുല്‍ റഹീമിന് ബോചെയുടെ വാക്ക്
![](https://britishpathram.com/malayalamNews/thumb/97503-uni.jpg)