![](https://britishpathram.com/malayalamNews/97490-uni.jpg)
വളരെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് തബു. മലയാളത്തിലും തന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ള നടിയാണ് തബു. തമിഴിലും ഹിന്ദിയിലുമെല്ലാം തബു തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോള്‍ തബുവിന്റേതായി പുറത്തിറങ്ങാനുള്ളത് 'ഔറൊന്‍ മേ കഹന്‍ ദം ഥാ' എന്ന ചിത്രമാണ്. ചിത്രത്തിന്റെ പ്രൊമോഷന് തിരക്കുകളിലാണ് തബു ഇപ്പോള്‍.
കഴിഞ്ഞ ദിവസം തബു നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിരാസത് എന്ന പ്രിയദര്ശന് ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം ആണ് താരം പങ്കുവയ്ച്ചത്. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലാണ് തബു രസകരമായ സംഭവം തുറന്നു പറഞ്ഞത്.
'ആ കഥാപാത്രത്തിനായി പ്രിയന് (പ്രിയദര്ശന്) എനിക്ക് എണ്ണമയമുള്ള മുടിയും നാടന്‍ ലുക്കും വേണമെന്ന് പറഞ്ഞു. മുടിയില്‍ എണ്ണമയം തോന്നാന്‍ കുറച്ച് ജെല്‍ എടുത്ത് തേക്കാന്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ ഞാന്‍ നിന്നോട് എണ്ണ തേക്കാന്‍ പറഞ്ഞതല്ലേ എന്ന് പ്രിയന് ചോദിച്ചു. അതെ കുറച്ച് എണ്ണയുണ്ട്. നല്ല തിളക്കം വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ പിറകിലൂടെ ഒരു കുപ്പി വെളിച്ചെണ്ണയുമായി എത്തി. അത് മുഴുവന്‍ എന്റെ തലയിലേക്ക് ഒഴിച്ചു.
എണ്ണ തേക്കുക എന്നത് കൊണ്ട് താന്‍ ഇതാണ് ഉദ്ദേശിച്ചതെന്ന് പ്രിയന് പറഞ്ഞു. എന്നാല്‍ പിന്നീട് മേക്കപ്പ് ചെയ്യുമ്പോള്‍ തനിക്ക് വളരെ എളുപ്പമായി മാറിയെന്നും തബു ഓര്‍ത്തെടുത്തു. എനിക്ക് ഹെയര്‍സ്റ്റൈലിങ് ഒന്നും ചെയ്യേണ്ടി വന്നില്ല. അഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ റെഡിയാകുമായിരുന്നു. നീളമുള്ള മുടി എണ്ണ തേച്ച് മടഞ്ഞ് സെറ്റിലേക്ക് പോയാല്‍ മതിയായിരുന്നു'- തബു കൂട്ടിച്ചേര്‍ത്തു.
തേവര് മകന് എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് വിരാസത്. അനില്‍ കപൂര്‍, തബു, പൂജ ബത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗെഹ്ന എന്ന ഗ്രാമീണ സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ തബു എത്തിയത്.
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)