![](https://britishpathram.com/malayalamNews/97510-uni.jpg)
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ഭാരവാഹികളെ തിരഞ്ഞെടുത്ത സംഭവം വാര്‍ത്തകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചിരുന്നു.
മാത്രമല്ല തന്നെക്കാള്‍ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്തമായിരുന്നെന്നും പിഷാരടി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണെന്ന് പറയുകയാണ് ടോവിനോ.
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ പ്രതികരിച്ച് നടന് ടോവിനോ തോമസ്.രമേഷ് പിഷാരടിയുടെ ആവശ്യം ന്യായമാണെന്നാണ് ടോവിനോ പറയുന്നത്. ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ ഉണ്ടാകും എന്നും ടൊവിനോ തോമസ് പറഞ്ഞു.ഇത് സാഹചര്യവശാല്‍ സംഭവിച്ചത് പോയതാണ്. തീര്‍ച്ചയായും തെറ്റായിപ്പോയി, അത് തിരുത്തുകയും ചെയ്യും. ഒരു പരാതിയായിട്ട് പോലുമല്ല അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്. വരുംകാലങ്ങളില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിട്ടുള്ളത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി കൊണ്ട് പറഞ്ഞതാണ്.
ടൊവിനോ തോമസിന്റെ വാക്കുകള്‍ ഇങ്ങനെ: ഞാനൊക്കെ സിനിമയില്‍ വരുന്നതിന് എത്രയോ മുന്‍പുള്ള സംഘടനയാണ് അമ്മ. അവിടെ നമുക്ക് ഒരുപാട് പേരെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വരാന്‍ പറ്റുന്നു എന്നുള്ളത് വലിയ ഉത്തരവാദിത്തമാണ്. വിവാദങ്ങളില്‍ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. തീര്‍ച്ചയായും ന്യായമായിട്ടുള്ള കാര്യമാണ്. ആരും മനപൂര്‍വം ചെയ്തിട്ടുള്ള കാര്യമല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇപ്പോഴുണ്ടായ സംഭവത്തിന്റെ വെളിച്ചത്തില്‍ തിരുത്തലുകള്‍ തീര്‍ച്ചയായും ഉണ്ടാകും.
ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് നമ്മള് അതിനെ കുറിച്ച് ബോധവാന്മാരായത്. അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും. ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല. അമ്മ സംഘടനയുടെ വളരെ ആക്ടീവായിട്ടുള്ള അംഗമാണ് പിഷാരടി. അമ്മ ഷോ നടക്കുന്ന സമയത്ത് ത്രൂ ഔട്ട് കാര്യങ്ങള്‍ നോക്കി നടത്തുന്ന ആളാണ്. ഒരിക്കലും പിഷാരടിയോട് അങ്ങനെ ഒരുകാര്യം ചെയ്യില്ല.
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)