![](https://britishpathram.com/malayalamNews/97512-uni.jpg)
ഇന്ന് സിനിമാ ഷൂട്ടിങ്ങിന് എത്തുന്ന ഒട്ടുമിക്ക താരങ്ങള്‍ക്കും കാരവന് കൊടുക്കുന്നത് സ്വാഭാവികമാണ്. കുറച്ച് കാലമായി കണ്ടുവരുന്ന ഒരു രീതിയാണിത്. താരങ്ങള്‍ക്ക് സ്വസ്ഥമായി മേക്കപ്പ് ചെയ്യാനും ഷൂട്ടിനിടയില്‍ വിശ്രമിക്കാനും ഉപയോഗപ്രദമാണ് കാരവാനുകള്‍. എന്നാല്‍ ഇതേ കുറിച്ച് പറയുകയാണ് പ്രശസ്ത നടന് ബൈജു സന്തോഷ്.
എന്ത് കാര്യത്തെ കുറിച്ചും തുറന്ന് പറയാന്‍ മിടിയില്ലാത്ത താരമാണ് ബൈജു. ബാലതാരമായി എത്തിയ ബൈദു നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ നിറസാന്നിധ്യമാണ് ബൈജു. എല്ലാ സൗകര്യങ്ങളും അടങ്ങിയ കാരവന് നല്കിയാലും വേണ്ടെന്ന് പറയുന്ന ഒരു താരമേ ഉള്ളൂ എന്നാണ് ബൈജു പറയുന്നത്.
'പണ്ട് കാലത്ത് സിനിമകളുടെ ഷൂട്ടിംഗിന് പോകുമ്പോള്‍ ഒരു താരത്തിന് മേക്കപ്പ് ചെയ്യാന്‍ സെറ്റിലെ തന്നെ ഒതുങ്ങിയ ഒരു സ്ഥലമോ അതുമല്ലെങ്കില്‍ സമീപത്തെ ഒരു വീടോ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. എല്ലാവര്ക്കും കാരവാനുകളാണ് സൗകര്യം. പണ്ട് കാലത്ത് മേക്കപ്പ് ചെയ്യാന്‍ സ്ഥലം അനുവദിച്ചിരുന്ന സമീപത്തെ വീടുകളിലുള്ളവര്‍ക്ക് തന്നെ പിന്നീട് ഈ സമ്മതം നല്കല് ഒരു ബുദ്ധിമുട്ടായി മാറിയ നിരവധി സംഭവങ്ങളുണ്ട്.
മേക്കപ്പ് ചെയ്യാനും ഡ്രസ് മാറാനും ഒക്കെ സൗകര്യം നല്കിയ ശേഷം പിന്നീട് ഒന്ന് വിശ്രമിക്കാന്‍ ഒരു മണിക്കൂര്‍ വരെ അനുവദിച്ച ശേഷം വീട്ടുകാര്‍ക്ക് കിടക്കാന്‍ പറ്റാത്ത സ്ഥിതിയായ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. കാരവാനുകള്‍ വ്യാപകമായപ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു. വിശ്രമക്കാം, മേക്കപ്പ് ചെയ്യാം, കിടന്നുറങ്ങാം, വേണമെങ്കില്‍ മറ്റൊരു സിനിമയുടെ സ്ക്രിപ്റ്റ് വരെ വായിക്കാം. എന്നാല്‍ ഈ സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും കാരവാന് നല്കിയാല് വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂവെന്നും അത് ഇന്ദ്രന്‍സ് ആണെന്നും ബൈജു സന്തോഷ് പറയുന്നു.'
More Latest News
കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!
![](https://britishpathram.com/malayalamNews/thumb/97569-uni.jpg)
ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന് കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്
![](https://britishpathram.com/malayalamNews/thumb/97568-uni.jpg)
ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97567-uni.jpg)
യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്
![](https://britishpathram.com/malayalamNews/thumb/97566-uni.jpg)
ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും
![](https://britishpathram.com/malayalamNews/thumb/97565-uni.jpg)