18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച >>> കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ >>> സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് >>> കേംബ്രിഡ്ജില്‍ റെസിഡന്‍ഷ്യല്‍ ധ്യാനം ഇന്നു, നാല് ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും >>> 'ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു' വിവാദ വെളിപ്പെടുത്തല്‍ നടത്തി ഗായിക സുചിത്ര >>>
Home >> USA
അമേരിക്കയില്‍ പതിനെട്ട് പേരെ വെടിവെച്ച് കൊന്ന അക്രമി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തുന്നത് അക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

Story Dated: 2023-10-28

വാഷിംഗ്ടണ്‍ ഡിസി : രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ നടന്ന കൂട്ട കൊലപാതകം ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. പക്ഷെ കൊലപാതകിയെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഇതാ ആക്രമിയുടെ മൃതദേഹം ലഭിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പതിനെട്ട് പേരെ വെടിവച്ച് കൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. റോബര്‍ട്ട് കാര്‍ഡ്(40) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൂയിസ്റ്റണില്‍ നിന്ന് എട്ട് മൈല്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അമേരിക്കയിലെ ലൂയിസ്റ്റണ്‍ നഗരത്തിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പില്‍ 13 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മെയിന്‍ സംസ്ഥാനത്തുടനീളം ഇയാള്‍ക്കായി ഊര്‍ജിത തെരച്ചില്‍ നടന്നിരുന്നു. ലൂയിസ്റ്റണ്‍ നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവങ്ങളുടെ തുടക്കം. റസ്റ്ററന്റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

മെയിന്‍ സംസ്ഥാനത്തെ പോലീസ് സേന മുഴുവന്‍ അക്രമിയെ പിടികൂടാനുള്ള ശ്രമത്തില്‍ 38,000 പേര്‍ വസിക്കുന്ന ലൂയിസ്റ്റണ്‍ നഗരം അടച്ചുപൂട്ടി തെരച്ചില്‍ നടത്തിയിരുന്നു. ലൂയിസ്റ്റണിനും അയല്‍ നഗരമായ ലിസ്ബണിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു.

More Latest News

ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച

ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് ജൂണ്‍ 14ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ 16 ഞായര്‍ വൈകിട്ട് നാലു മണി വരെ യുകെയില്‍ വെച്ച് നടത്തുന്നു. ഷെക്കെയ്നയുടെ മാധ്യമ ശുശ്രൂഷയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാം. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ പയനീര്‍ സെന്റര്‍ ക്ലേബറി മോര്‍ടൈമര്‍ കിഡ്ഡര്‍മിന്‍സ്റ്ററിലാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:+44 7908772956, +44 7872628016, admin@shekinaheurope.org സ്ഥലത്തിന്റെ വിലാസം:Pioneer Centre Cleabury Mortimer Kidderminster, DY14 8JG - West Midlands

കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

സംസ്ഥാനത്ത് ചില ജില്ലകളിലെ പല ഭാഗങ്ങളില്‍ കൊതുകിനാല്‍ പകരുന്ന രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇപ്പോഴിതാ ജാഗ്രത പാലിക്കേണ്ട രോഗങ്ങളായ ഡെങ്കിപ്പനി ചിക്കന്‍ഗുനിയ മലേറിയ തുടങ്ങിയവയ്ക്ക് എതിരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം 8- 10 ദിവസത്തിനുള്ളില്‍ തന്നെ വൈറസുകള്‍ കൊതുകിന്റെ ഉമിനാര്‍ ഗ്രന്ഥിയില്‍ പ്രവേശിക്കുന്നു. ചിക്കന്‍ഗുനിയ, ഡെങ്കിപ്പിനി, മലേറിയ എന്നിവ കൊതുകിലൂടെ പിടിപെടുന്ന രോഗമാണ്. ജനങ്ങള്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍. 1. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും. 2. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും.  3. കുരുമുളകുപൊടി സ്‌പ്രേ ചെയ്യുന്നത് കൊതുകിനെ എളുപ്പം തുരത്താന്‍ സഹായിക്കും. കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുക. 4. കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിക്കുന്നതും കൊതുക് ശല്യം എളുപ്പം അകറ്റാനാകും.

കേംബ്രിഡ്ജില്‍ റെസിഡന്‍ഷ്യല്‍ ധ്യാനം ഇന്നു, നാല് ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക്  ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക  റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19 നു ഞായറാഴ്ച വൈകുന്നേരം നാലു  മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും,  പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258 (evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

'ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു' വിവാദ വെളിപ്പെടുത്തല്‍ നടത്തി ഗായിക സുചിത്ര

തമിഴകത്തെ ഏറെ ഞെട്ടിച്ച വിവാഹമോന വാര്‍ത്തയായിരുന്നു ധനുഷ് ഐശ്വര്യയുടേത്. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളാണ് ഗായിക സുചിത്ര പുറത്ത് വിട്ടിരിക്കുന്നത്. താരങ്ങളെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തല്‍ ആണ് ഗായിക നടത്തിയിരിക്കുന്നത്. ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നെന്ന് ഗായിക സുചിത്ര. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹത്തിന് ശേഷവും ധനുഷിനും ഐശ്വര്യക്കും ചില രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സുചിത്ര പറയുന്നത്. രണ്ടുപേരും പരസ്പരം ചതിച്ചിട്ടുണ്ടെന്നും കല്യാണം കഴിഞ്ഞിട്ടും ഐശ്വര്യ ഡേറ്റിംഗിന് പോയിട്ടുണ്ടെന്നും സുചിത്ര അഭിമുഖത്തില്‍ വെളിപ്പെടുത്തി. മുന്‍ ഭാര്‍ത്താവ് കാര്‍ത്തിക്കും ധനുഷും തന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അവര്‍ ചെയ്ത ഒരു പ്രാങ്ക് കാരണം എന്റെ ജീവിതം, കരിയര്‍ എല്ലാം നാശമായെന്നും സുചിത്ര ആരോപിച്ചു.'കാര്‍ത്തിക് ഒരു ഗേ ആണ്. എന്നാല്‍ അത് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടിരുന്നു. തുടര്‍ന്നാണ് ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടത്', സുചിത്ര പറഞ്ഞു. ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇപ്പോഴിതാ, താരദമ്പതികളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര.  

'സിനിമയില്‍ സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ട്' വഴക്ക് സിനിമയുടെ വിവാദത്തിനിടയില്‍ സംവിധായകന്റെ പുതിയ വിശദീകരണം

വഴക്ക് സിനിമയെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ പ്രിവ്യൂ കോപ്പി സംവിധായകന്‍ സനല്‍കുമാര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ടൊവിനോക്കും ഗിരീഷിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സനല്‍കുമാര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:വഴക്കിന്റെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയേത്തുടര്‍ന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നു. പാരറ്റ്മൗണ്ട് പിക്‌ച്ചേഴ്‌സിനു വേണ്ടി ഗിരീഷ് നായര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സിനിമ ജനങ്ങളില്‍ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന എന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഞാന്‍ പോസ്റ്റിട്ടപ്പോള്‍ അസത്യങ്ങള്‍ നിറഞ്ഞ മറുപടിയുമായി ടൊവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നു. സിനിമ ആരും വിതരണം ചെയ്യാന്‍ തയ്യാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അത് പെട്ടിയില്‍ പൂട്ടി വെയ്ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്. ജനങ്ങള്‍ സിനിമ കാണുന്നതില്‍ ആരും തടസം നില്‍ക്കുന്നില്ല എങ്കില്‍ അത് റിമൂവ് ചെയ്യാന്‍ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ. ഈ പ്രവര്‍ത്തിയില്‍ നിന്നുതന്നെ സിനിമ ജനം കാണരുത് എന്ന ആഗ്രഹം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.അങ്ങനെയൊരു അജണ്ട നിലനില്‍ക്കുന്നില്ലെങ്കില്‍ സിനിമ എങ്ങനെയെങ്കിലും പബ്ലിക് ഡോമൈനില്‍ വരട്ടെ എന്നല്ലേ കരുതേണ്ടത്. സിനിമ ഏതെങ്കിലും യുട്യൂബ് ചാനലില്‍ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ ടോവിനോ വിചാരിച്ചാല്‍ കഴിയില്ല എന്നാണോ?എന്തായാലും കുറച്ചു കാര്യങ്ങള്‍ കൂടി വ്യക്തമാക്കിക്കൊണ്ട് ഇക്കാര്യത്തിലെ എന്റെ എഴുത്തുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ്. 1. ഞാന്‍ സിനിമ ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്തതുകൊണ്ട് പ്രൊഡ്യൂസര്‍ക്ക് നഷ്ടമുണ്ടായി എന്ന് ചില കൂലി എഴുത്തുകള്‍ വായിച്ചു. ഇത്രയും കാലം ഈ സിനിമയുടെ പകര്‍പ്പ് എവിടെയാണ് ഉള്ളതെന്നുപോലും അന്വേഷിക്കാത്ത പ്രൊഡ്യൂസര്‍ക്ക് എങ്ങനെയാണോ എന്തോ നഷ്ടം വരുന്നത്. ഇപ്പോഴും ഈ സിനിമയുടെ പകര്‍പ്പുകള്‍ എവിടെയെന്നു ടൊവിനോയ്ക്കോ ഗിരീഷ് നായര്‍ക്കോ അറിയില്ല. അന്വേഷിച്ചിട്ടുമില്ല. അന്വേഷിക്കുകയും ഇല്ല. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകരുതെന്ന് മാത്രമേ അവര്‍ക്കൊക്കെ ആഗ്രഹമുള്ളൂ. 2. ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവാക്കിയത് ഞാനാണ്. ടൊവിനോ 27 ലക്ഷം രൂപ ചെലവാക്കിയതേക്കുറിച്ചും പ്രതിഫലം കിട്ടിയില്ല എന്നതേക്കുറിച്ചും പറഞ്ഞുകെട്ടു. ടോവിനോ 17-20 ദിവസങ്ങള്‍ ആണ് ഈ സിനിമയ്ക്ക് ചെലവഴിച്ചത്. എന്നാല്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍, സംവിധാനം ഇവ നിര്‍വഹിക്കുകയും ഇപ്പോഴും അതിന്റെ ഫയലുകളുടെ കാവല്‍കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന (നാലു വര്‍ഷങ്ങള്‍) എനിക്ക് എത്രയാണ് ടൊവിനോ പ്രതിഫലം നല്‍കിയത്? 3. ഈ സിനിമയില്‍ ടൊവിനോ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. സുദേവ് നായര്‍ ഈ സിനിമയില്‍ അഭിനയിച്ചത് വെറും രണ്ടു ലക്ഷം രൂപ പ്രതിഫലത്തിനാണ്. അസീസ് നെടുമങ്ങാട് ഇതില്‍ അഭിനയിക്കുന്നത് അമ്പതിനായിരം രൂപ പ്രതിഫലത്തിനാണ്. കനി പ്രതിഫലം എത്രയെന്നു പോലും ചോദിച്ചിട്ടില്ല. അവരവരുടെ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച എല്ലാ ടെക്‌നീഷ്യന്‍ മാരെയും ഞാനാണ് സമീപിച്ചതും വളരെ ചുരുങ്ങിയ പ്രതിഫലം മാത്രമേ നല്‍കാനുണ്ടാവൂ എന്ന് അറിയിച്ചതും. അവര്‍ ആരും ഇതില്‍ സഹകരിച്ചത് ടൊവിനോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആയതുകൊണ്ടല്ല, എന്റെ സിനിമയില്‍ സഹകരിക്കാന്‍ സന്നദ്ധത ഉള്ളതുകൊണ്ടാണ്. അവര്‍ക്ക് പ്രതിഫലം അല്ലായിരുന്നു പ്രധാനം. പക്ഷെ സിനിമ പുറത്തുവരണം എന്ന് അവര്‍ക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. (ഈ രീതിയില്‍ അല്ല എങ്കിലും). സിനിമ ഞാന്‍ പുറത്തിറക്കിയത് അവര്‍ക്കും കൂടി വേണ്ടിയാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ തന്നെ ഏറ്റെടുക്കുന്നു. 4. സിനിമ ഞാന്‍ പബ്ലിഷ് ചെയ്തപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വേണ്ടി കരയുന്ന, ഒന്നര മണിക്കൂര്‍ സിനിമ അഞ്ചുമിനിട്ടുകൊണ്ട് കണ്ടുതീര്‍ത്തു എന്ന് ആക്രോശിക്കുന്ന കൂലിയെഴുത്തുകാര്‍ അറിയാന്‍: എന്റെ സിനിമയ്ക്ക് വളരെ കുറച്ച് പ്രേക്ഷകരാണ് ഉള്ളത് അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് വളരെ തുച്ഛമായ തുകയ്ക്ക് ഞാന്‍ സിനിമയെടുക്കുന്നത്. എന്റെ സിനിമയുടെ പ്രേക്ഷകര്‍ നിങ്ങളല്ല. അവരിലേക്ക് സിനിമ എത്തരുത് എന്നതുകൊണ്ടാണ് ഇപ്പോള്‍ കൂലിതന്ന് നിങ്ങളെക്കൊണ്ട് പുലഭ്യം പറയിച്ചിട്ട് സിനിമ നീക്കം ചെയ്യിച്ചത്. 5. ഞാന്‍, എന്റെ സിനിമയുടെ കാര്യത്തില്‍ നേരിട്ട അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ചില സത്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ പുലഭ്യം പറഞ്ഞും ടോവിനോയെ സപ്പോര്‍ട്ടു ചെയ്തും മുന്നോട്ടുവന്ന ഇതുമായി ഒരു ബന്ധവുമില്ലാത്ത വിശ്വചലചിത്രകാരന്‍മാരുടെ കുറിപ്പുകളും വായിച്ചു. ടൊവിനോ എന്നെ സംബന്ധിച്ച് ''വീണ്ടും വീണ്ടും ഏതു രീതിയിലും'' പാകം ചെയ്തു വിഴുങ്ങാനുള്ള മെറ്റീരിയല്‍ അല്ലാത്തതുകൊണ്ട് എനിക്ക് സിനിമയ്ക്ക് വേണ്ടി സത്യം വിളിച്ചുപറയേണ്ടി വരുന്നു. സിനിമയ്ക്ക് വേണ്ടി(എന്റെ സിനിമയ്ക്ക് വേണ്ടി അല്ല എങ്കില്‍ പോലും) ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ പേരിലുള്ള ശത്രുതകള്‍ എനിക്ക് പ്രശ്‌നമല്ല. 6. പറയണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചിട്ട് പറയാതിരുന്ന ഒരു കാര്യം കൂടി പറയാം. സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഒരു ദിവസം ടൊവിനോ എന്നെ വിളിച്ചു. സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. നല്ലതാണ് എന്ന് ഞാന്‍ പറഞ്ഞു. പോരായ്മകള്‍ ഉണ്ടെങ്കില്‍ മനസിലാക്കാന്‍ ആണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കുത്തിക്കുത്തി ചോദിച്ചു. അപ്പോഴും നല്ലത് തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞു. (നല്ലതാണുതാനും). സുദേവ് നായരുടെ അഭിനയവുമായി താരതമ്യം ചെയ്തുകൊണ്ട് അയാള്‍ എന്നോട് ചില ചോദ്യങ്ങള്‍ സ്‌പെസിഫിക് ആയി ചോദിച്ചപ്പോള്‍, തന്റെ അഭിനയം മെച്ചപ്പെടുത്താനുള്ള സത്യസന്ധത കൊണ്ടാവും അയാള്‍ അത് ചോദിക്കുന്നത് എന്ന് ഞാന്‍ കരുതി. അയാള്‍ക്ക് അപ്രിയമായേക്കാവുന്ന എന്റെ ചില അഭിപ്രായങ്ങള്‍ ഞാന്‍ പറഞ്ഞു. അതിനു ശേഷം സിനിമയുടെ യാത്ര മുന്നോട്ടായിരുന്നില്ല. സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്ന ടൊവിനോയുടെ തോന്നല്‍ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ടോ എന്നെനിക് സംശയമുണ്ടായി.ഇപ്പോള്‍ ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും ജനങ്ങള്‍ സിനിമ കാണുന്നതില്‍ നിന്ന് തടസം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആ സംഭാഷണം ഓര്‍മ്മവരുന്നു. ടൊവിനോയ്ക്ക് വ്യക്തിപരമായി തന്റെ കലാസപര്യയില്‍ ഗുണകരമാവുമെങ്കില്‍ ആവട്ടെ എന്ന ചിന്തകൊണ്ടും അയാളെ വീണ്ടും വീണ്ടും പാകം ചെയ്തു വിഴുങ്ങാമെന്ന മോഹം എനിക്കില്ലാത്തതുകൊണ്ടുമാണ് ഞാന്‍ എന്റെ ചിന്തകള്‍ സത്യസന്ധമായി പങ്കുവെച്ചത്. സിനിമ എന്തായാലും ഇപ്പോള്‍ പബ്ലിക് ഡോമെയിനില്‍ എത്തി. ഇനി അത് അതിന്റെ പ്രേക്ഷകരെ കണ്ടെത്തും. സമയമെടുക്കുമായിരിക്കും. സാരമില്ല. കൂലിക്കെഴുത്തുകാരുടെയും സാംസ്‌കാരിക ബോക്‌സര്‍മാരുടെയും സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് സിനിമ എന്തിനു പിന്‍വലിച്ചു എന്ന ചോദ്യത്തിന് തല്ക്കാലം ടൊവിനോ ഉത്തരം പറയേണ്ടിവരില്ല. സാരമില്ല. സത്യങ്ങള്‍ കാലം തെളിയിക്കട്ടെ. സിനിമയോടും സഹപ്രവര്‍ത്തകരായ കലാകാരന്മാരോടും അല്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കില്‍ അയാളത് പുറത്തിറങ്ങാന്‍ അനുവദിക്കട്ടെ.

Other News in this category

  • അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
  • ഫോമാ 'ടീം യുണൈറ്റഡ്' ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍ തിളങ്ങി നിന്നു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവം: ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ
  • യുഎസില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തി!!!
  • മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
  • അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മരണം മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കകം
  • അമേരിക്കയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്, എട്ട് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ്
  • വിമാനത്തില്‍ യാത്രക്കാരന്‍ അടിച്ചു പാമ്പായി ക്യാബിന്‍ അറ്റന്ററെ കടിച്ചു, ചോദ്യം ചെയ്യലില്‍ സംഭവത്തെ കുറിച്ച് 'ഒന്നും ഓര്‍മ്മയില്ലെന്ന്' യാത്രക്കാരന്‍
  • ഗാസയില്‍ ആക്രമണം ശക്തമാകുന്നു, ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
  • യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു, ആക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായി റിപ്പോര്‍ട്ട്
  • Most Read

    British Pathram Recommends