18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും കൗമാരക്കാര്‍ നിയമവിരുദ്ധമായി വലിയ കത്തികള്‍ വാങ്ങി കൂട്ടുന്നുവെന്ന് പോലീസ്; പലതും മയക്കുമരുന്ന് ഇടപാടുകള്‍ക്കും കവര്‍ച്ചകള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കാനെന്ന് റിപ്പോര്‍ട്ട് >>> ഐപിഎല്‍ മത്സരത്തിനിടെ സിക്‌സര്‍ അടിച്ച് ഗ്യാലറിയിലേക്കെത്തിയ പന്ത് പോക്കറ്റിലാക്കാന്‍ ശ്രമിച്ച് ആരാധകന്‍, പാന്റിനുള്ളില്‍ ഒളിപ്പിച്ച പന്ത് തിരികെ വാങ്ങി പൊലീസ് (വീഡിയോ) >>> എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!! >>> വീട്ടിലെ ഊണ് വീട്ടിലെത്തണോ, സ്വിഗ്ഗി 'ഹോംസ്റ്റൈല്‍ മീല്‍സ്' വരുന്നു!!! മിതമായ നിരക്കില്‍ വീട്ടിലെ ഊണ് കഴിക്കാം >>> ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍ >>>
Home >> TECHNOLOGY
വാട്‌സ്ആപ്പിന്റെ ലിങ്ക് പ്രൈവസി ഫീച്ചര്‍ വരുന്നു, ഇനി തട്ടിപ്പ് ലിങ്കുകളെ പേടിക്കേണ്ട!!

സ്വന്തം ലേഖകൻ

Story Dated: 2024-04-08

ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ വാട്‌സ്ആപ്പ് പുലര്‍ത്തുന്ന ശ്രദ്ധ പ്രശംസനീയമാണ്. ഓരോ പുതിയ ഫീച്ചറുകളും അവതരിപ്പിക്കുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വാട്‌സ്ആപ്പ് കൊടുക്കാറുണ്ട്. അത്തരത്തില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഒരുപാട് ഉപകാരപ്പെടും.

വാട്‌സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്നതാണ് പുതിയ ഫീച്ചര്‍. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന പേരിലാണ് ഇതിനായി വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ലിങ്ക് പ്രിവ്യു ഓഫ് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. അതായത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ ലിങ്കുമായി ബന്ധപ്പെട്ട് സാധാരണനിലയില്‍ വരുന്ന തമ്പ്‌നെയില്‍ അല്ലെങ്കില്‍ മറ്റു ഡേറ്റകള്‍ ദൃശ്യമാകില്ല.

വാട്‌സ്ആപ്പില്‍ സുരക്ഷിതമായി ചാറ്റുകള്‍ നടത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍. ഡേറ്റാ ചോര്‍ച്ച തടയുക എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാനപ്പെട്ട ഉദ്ദേശം. പ്രൈവസിയില്‍ പോയി ലിങ്ക് പ്രിവ്യൂ ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

 

More Latest News

ഐപിഎല്‍ മത്സരത്തിനിടെ സിക്‌സര്‍ അടിച്ച് ഗ്യാലറിയിലേക്കെത്തിയ പന്ത് പോക്കറ്റിലാക്കാന്‍ ശ്രമിച്ച് ആരാധകന്‍, പാന്റിനുള്ളില്‍ ഒളിപ്പിച്ച പന്ത് തിരികെ വാങ്ങി പൊലീസ് (വീഡിയോ)

ക്രിക്കറ്റ് കളിക്കിടയില്‍ ആരാധകര്‍ക്കിടയിലേക്ക് പറന്നെത്തുന്ന പന്ത് എങ്ങനെയും ക്യാച്ചെടുത്ത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിക്കുന്ന ആരാധകരെ പലപ്പോഴും സ്‌റ്റേഡിയത്തില്‍ കാണാറുണ്ട്. അതിനായി ഗ്രൗണ്ടിന്റെ ബൗണ്ടറിക്ക് ഇപ്പുറം ബോള്‍ വരുന്നതും കാത്തിരിക്കുന്നവരാണ് പല ആരാധകരും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരത്തിനിടയില്‍ കണ്ടത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയിലേക്കെത്തിയ പന്ത് കൈക്കലാക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. ഗ്യാലറിയിലേക്കെത്തിയ പന്ത് വിദഗ്ധമായി കവര്‍ന്നെടുക്കുകയും പോക്കറ്റിലാക്കാന്‍ ശ്രമിക്കുകയുമായിരുന്നു ആരാധകന്‍ ചെയ്തത്.  ഗ്യാലറിയിലേക്ക് സിക്സര്‍ പറത്തിയ പന്ത് തിരികെ എറിഞ്ഞു നല്‍കാതെ കൈവശം വെക്കാനാണ് ഈ ആരാധകന്‍ ശ്രമിച്ചത്. പാന്റ്സിനുള്ളിലാണ് താരം പന്ത് ഒളിപ്പിച്ചത്. എന്നാല്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇതു കാണുകയും പന്ത് തിരികെ വാങ്ങുകയുമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വൈറലായി. പന്ത് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് യുവ ആരാധകനെ പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 18 റണ്‍സിന് കൊല്‍ക്കത്ത വിജയം നേടിയിരുന്നു. മഴമൂലം 16 ഓവറാക്കി വെട്ടി ചുരുക്കിയ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് കെകെആര്‍ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ ആയുള്ളൂ. നിലവില്‍ പ്ലേഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.

എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!

സമൂഹത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ഗുണകരുവുമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുക കമ്പനികള്‍ പതിവാണ്. ഇത്തരത്തില്‍ ഇക്കുറി സോഷ്യല്‍ മീഡിയ ആപ്പായ 'എക്‌സ്' നീക്കം ചെയ്തത് രണ്ട് ലക്ഷത്തോളം അക്കൗണ്ടുകളാണ്. അനുവാദമില്ലാതെ നഗ്നത പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ എന്നിവ പങ്കുവെച്ചെതിന്റെ ഭാഗമായാണ് ഈ രണ്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ എക്‌സ് നീക്കം ചെയ്തിരിക്കുന്നത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യന്‍ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. നിശ്ചിത ഇടവേളകളില്‍ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 26 നും ഏപ്രില്‍ 25 നും ഇടയില്‍ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് ലഭിച്ചത്. അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും 118 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിന്നും നാല് അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ 212627 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്.

വീട്ടിലെ ഊണ് വീട്ടിലെത്തണോ, സ്വിഗ്ഗി 'ഹോംസ്റ്റൈല്‍ മീല്‍സ്' വരുന്നു!!! മിതമായ നിരക്കില്‍ വീട്ടിലെ ഊണ് കഴിക്കാം

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിഗ്ഗിയുടെ ഹോംസ്‌ററൈല്‍ മീല്‍സ് സേവനം പുനരാരംഭിക്കുന്നു. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ഭരിക്കുന്ന കാലമാണെങ്കിലും വീട്ടിലെ ഊണിന് ഇപ്പോഴും ആരാധകരുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയില്‍ ഇഷ്ട ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഫുഡ് ഡെലിവറി ഭീമനായ സ്വഗ്ഗിയുടെ ഈ സംവിധാനം. ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് സ്വിഗ്ഗി ഇതിലൂടെ ലക്ഷയമിടുന്നത്. അതിനു വേണ്ടി 2019ല്‍ തുടക്കമിട്ട ഈ സ്വഗ്ഗി പുനരാരംഭിക്കുകയാണ്. 2019 ല്‍ തുടക്കമിട്ട സേവനം കൊവിഡ് മഹാമാരിയുടെ വരവോടെ ഡിമാന്റ് കുറഞ്ഞിരുന്നു. അതോടെ സ്വിഗ്ഗി ആ സേവനം നിറുത്തുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഇതേ സേവനം പുനരാരംഭിക്കുന്നതിലൂടെ ഡെയ്ലി ഫ്‌ലെക്‌സിബിള്‍ സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷനുകള്‍ സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു.  മൂന്ന് ദിവസം മുതല്‍ ഒരു മാസം വരെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. സ്വിഗ്ഗിയുടെ ഈ നീക്കം സൗകര്യപ്രദവും താങ്ങാനാവുന്നതുമായ വിലയില്‍ ആരോഗ്യകരമായ ഭക്ഷണം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ്. സ്വിഗ്ഗി ഡെയ്ലി എന്ന സേവനത്തിലൂടെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഭക്ഷണം ചില ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സമയബന്ധിതമായി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നും സ്വിഗ്ഗി ഉറപ്പാക്കുന്നുണ്ട്. സ്വിഗ്ഗിയുടെ പോലെത്തന്നെ സൊമാറ്റോയും ഇത്തരത്തിലുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. സൊമാറ്റോ എവരിഡേ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാന്‍ കഴിയുന്ന ഒരു സേവനം എന്ന നിലയിലാണ് സ്വിഗ്ഗി ഡെയ്ലിയും സൊമാറ്റോ എവരിഡേയും പ്രവര്‍ത്തിക്കുക.

'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ്

ബേസില്‍ ജോസഫിന്റെ അഭിനയനത്തിലെ റിയല്‍ മാജിക്ക് കാണിച്ചു തന്നെ, ഒരു പക്ഷെ കാണുന്നവര്‍ക്ക് പോലും ഒരു തല്ല് കൊടുക്കാന്‍ തോന്നിപ്പിച്ചേക്കാവുന്ന ചിത്രമായിരുന്നു ജയ ജയ ജയഹേ. സ്ത്രീ പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ടു കൂടി ബേസിലിന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ ജഡ്ജിയായി എത്തിയ മഞ്ജു പിള്ള പറയും പോലെ 'കണ്ടാല്‍ ഒരു തനി നിഷ്‌കളങ്കന്‍' ലുക്കിലായിരുന്നു ബേസില്‍ എത്തിയത്. പക്ഷെ ഭാര്യയെ ഭരിച്ചും ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉപദ്രവിച്ചും പെരുമാറുന്ന ഒരു ഭര്‍ത്താവ്. ആ കഥാപാത്രം അത്രയും മനോഹരമായിട്ടാണ് ബേസില്‍ ചെയ്ത് വെച്ചതും. ഇപ്പോഴിതാ സിനിമയെ കുറിച്ചും ബേസിലിനെ കുറിച്ചും നടി ജ്യോതിക പറഞ്ഞ കാര്യമാണ് നടന്‍ പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. ഒരിക്കല്‍ താന്‍ മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു എന്നും അവിടെ വെച്ച് തങ്ങള്‍ ആ സിനിമയെ കുറിച്ച് സംസാരിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.  'ബേസിലിന്റെ റിയല്‍ ലൈഫ് പേഴ്‌സണാലിറ്റിയെക്കുറിച്ച് ഞാന്‍ കേട്ട ഏറ്റവും നല്ല റിമാര്‍ക്ക് ജ്യോതികയില്‍ നിന്നാണ്. ഞാന്‍ മുംബൈയിലുള്ള അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഞാന്‍ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പാണ് അവര്‍ ജയ ജയ ജയഹേ കാണുന്നത്. ആ സമയത്താണ് സിനിമ ഒ.ടി.ടി സ്ട്രീമിങ് തുടങ്ങിയത്. ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങള്‍ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്ത് ബ്രില്യന്റാണ് ആ സിനിമ എന്നൊക്കെ പറഞ്ഞ് ഒടുക്കം ബേസിലിലേക്ക് ചര്‍ച്ചയെത്തി. എനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല. ജ്യോതിക എന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു എന്ന്. ആ ക്യാരക്ടര്‍ അവന്‍ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നത്,' പൃഥ്വി പറഞ്ഞു.

കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍

ബോളീവുഡ്ഡില്‍ താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ വളരെ സെന്‍സേഷണല്‍ വാര്‍ത്തകളാണ്. അതുകൊണ്ട് തന്നെ താര ദമ്പതികളുടെ പിന്നാലെയായിരിക്കും പാപ്പരാസികളുടെ കണ്ണുകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്‍വീര്‍ സിങും-ദീപികയും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ വളരെ ചൂടേറിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ആ വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞു. ഇപ്പോഴിതാ സെയ്ഫ് അലിഖാനും കരീന കപൂറും വേര്‍പിരിയുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അതിന് കാരണം സെയ്ഫിന്റെ കൈയ്യില്‍ നിന്നും മാഞ്ഞ് പോയ കരീനയുടെ പേരാണെന്നാണ് കണ്ടെത്തല്‍. നടന്‍ ഭാര്യയുടെ പേര് കൈയില്‍ ടാറ്റു ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ കൈ തണ്ടയില്‍ കരീന എന്ന് ഹിന്ദിയില്‍ പതിച്ചിരുന്ന ടാറ്റു ശിവന്റെ ത്രിശൂലമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇതാണ് വാര്‍ത്തകള്‍ക്ക് ആധാരം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നത്. ഇത് പുതിയ ചിത്രത്തിന് വേണ്ടി ചെയ്തതാണെന്ന് ഒരു വിഭാഗം ആരാധകരും വാദിക്കുന്നുണ്ട്. എന്തായാലും നടനോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. സാധാരണ ഷൂട്ടിംഗിനായി ഈ ടാറ്റു താത്കാലികമായി കവര്‍ ചെയ്യുകയാണ് നടന്റെ പതിവ്. രൂപ മാറ്റം വരുത്തുന്നത് ആദ്യമെന്നാണ് ആരാധകരുടെ പ്രതികരണം. 2008ലാണ് നടന്‍ കരീനയുടെ പേര് ഇടതു കൈ തണ്ടയില്‍ ടാറ്റു ചെയ്യുന്നത്. ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവില്‍ 2012ലാണ് ഇരുവരും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് തൈമൂര്‍ അലിഖാന്‍ ജഹാംഗീര്‍ അലി ഖാന്‍ എന്ന് പേരുള്ള രണ്ടു മക്കളുമുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.  

Other News in this category

  • എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!
  • ഇനി സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം, പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍
  • വാട്‌സ്ആപ്പില്‍ അടിപൊളി സുരക്ഷാ ഫീച്ചര്‍!!! ഇനി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയും
  • എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്
  • ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്
  • ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം
  • ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം
  • ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും
  • വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം
  • Most Read

    British Pathram Recommends