18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ >>> പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല >>> ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>> ഒരു വര്‍ഷത്തിനുള്ളില്‍ 310 ലക്ഷം ഭക്ഷണ പൊതികള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയതായി പ്രമുഖ ചാരിറ്റി ട്രസ്സല്‍ ട്രസ്റ്റ്; രാജ്യത്തെ ദരിദ്രരുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയായി >>> വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി >>>
Home >> ASSOCIATION
'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷം ഏപ്രില്‍ 27 ന്; പീറ്റര്‍ ചേരാനല്ലൂര്‍, മൊഹമ്മദ് യാസിന്‍ എംപി തുടങ്ങിയവര്‍ അതിഥികളായെത്തും

അപ്പച്ചന്‍ കണ്ണന്‍ചിറ

Story Dated: 2024-04-20

ബെഡ്‌ഫോര്‍ഡ് : ബെഡ്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍-വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി ക്രൈസ്തവര്‍ ആചരിക്കുന്ന ഈസ്റ്ററും, വിളവെടുപ്പ് ഉത്സവവും, സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും അനുഗ്രഹ സുദിനവുമായി ഹൈന്ദവര്‍ ആഘോഷിക്കുന്ന വിഷുവും, സംയുക്തമായി ബെഡ്‌ഫോര്‍ഡില്‍ ആഘോഷിക്കുമ്പോള്‍, അത് സൗഹാര്‍ദ്ധത്തിന്റെയും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

'ബി എം കെ എ' ഒരുക്കുന്ന പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തില്‍ പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റന്‍ MP മുഹമ്മദ് യാസിന്‍, ബെഡ്‌ഫോര്‍ഡ് ബോറോ കൗണ്‍സിലേഴ്സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന്‍ തുടങ്ങിയവര്‍ അതിഥികളായി പങ്കുചേരും.

പ്രശസ്ത ഗായകരായ അനീഷും, ടെസ്സയും ചേര്‍ന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യുകെയിലെ നൃത്ത സദസ്സുകളില്‍ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാന്‍സ് ഫെസ്റ്റ്', കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിക്കുന്ന വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍, ഡീ ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങള്‍' എന്നിവ ഈസ്റ്റര്‍ വിഷു ആഘോഷ സദസ്സിനായി അണിയറയില്‍ ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോന്‍ മാമ്മൂട്ടില്‍, സെക്രട്ടറി ആന്റോ ബാബു എന്നിവര്‍ അറിയിച്ചു.

യുകെയിലെ ഇതര സംഘടനകളില്‍ നിന്നും വിഭിന്നമായി, അസ്സോസ്സിയേഷന്‍ അംഗങ്ങളുടെ പാചക നൈപുണ്യ അരങ്ങായ 'BMKA കിച്ചന്‍' സ്വന്തമായി തയ്യാറാക്കുന്ന, വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ 'അപ്നാ ഖാന' ഈസ്റ്റര്‍-വിഷു ആഘോഷത്തില്‍ വിളമ്പുന്നുവെന്ന സവിശേഷത ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.

ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ വിസ്തൃതവും, വിശാലവുമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള അഡിസണ്‍ സെന്ററില്‍  ഉച്ച കഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നു മണിവരെ നീണ്ടു നില്‍ക്കുന്ന ആഘോഷരാവില്‍ ഡീ ജെ അടക്കം ആകര്‍ഷകങ്ങളായ നിരവധി ഇനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മഴവില്‍ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും, നൃത്ത വിരുന്നും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാന്‍ മുഴുവന്‍ മെംബര്‍മാരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. 

VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN

More Latest News

മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ

ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.  ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ്  സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .

ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചിയില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പോള്‍ വഴി തെറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം.  ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഗോശ്രീ പാലത്തില്‍ കാണാന്‍ വേണ്ടിയാണ് മതില്‍ ചാടിക്കടന്നതെന്നും റഷ്യന്‍ പൗരന്‍ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള മതില്‍ ചാടിക്കടന്നാണ് 26കാരനായ റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറുകയായിരുന്നു. 2022ലാണ് റഷ്യന്‍ പൗരന്‍ ഇന്ത്യയില്‍ എത്തിയത്. ഒരു വര്‍ഷ വിസയാണ് റഷ്യന്‍ പൗരന് അനുവദിച്ചിരുന്നത്. ഗോവയില്‍ ജോലി ചെയ്തിരുന്ന റഷ്യന്‍ പൗരന്‍ വിസ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ച് വരികയായിരുന്നു. റഷ്യന്‍ പൗരന്‍ രണ്ടുദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് റഷ്യന്‍ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യന്‍ പൗരന്‍ നല്‍കിയ മൊഴി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ റഷ്യന്‍ പൗരനെതിരെ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെല്ലാം റഷ്യന്‍ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തികളില്‍ റഷ്യന്‍ പൗരന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.  ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി  ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ  (92വയസ്സ്)അന്തരിച്ചു. പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ഒന്റാറിയോയിലെ കെയര്‍ ഹോമിലാണു ആലിസ് കഴിഞ്ഞിരുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ആലിസ് ഏറെയും പറഞ്ഞിരുന്നത്. . 'കനേഡിയന്‍ ചെക്കോവ്' എന്നും ആലിസിനെ വിശേഷിപ്പിക്കാറുണ്ട്. 2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ ? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.  

ചായയും കാപ്പിയും ഒരു ദിവസം പോലും ഒഴിവാക്കാന്‍ പറ്റാത്തവരാണോ? പണി വരുന്നുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

പലരുടേയും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ചാണ്. ചിലര്‍ക്ക് ഒരു ഗ്ലാസ് ചായയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ ചായ നിര്‍ബന്ധമാണ്. പക്ഷെ ചായ കുടിയുടെ അപകടത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. അടുത്തിടെ ഭക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചപ്പോഴാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ആരോഗ്യ പ്രശ്‌നത്തിന് കാരണമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയില്‍ ഒരു വലിയ ജനവിഭാഗവും ചായയ്ക്കോ കാപ്പിക്കോ അടിമകളാണ്. ഭക്ഷണത്തിന് മുന്‍പോ ശേഷമോ ചായയും കാപ്പിയും കുടിക്കരുതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.  ചായയിലും കാപ്പിയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കഫീന്‍ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് മാനസികമായ പിരിമുറുക്കത്തിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍.പ്രതിദിനം വെറും 300 മില്ലിഗ്രാം കഫീന്‍ മാത്രമേ കഴിക്കാന്‍ പാടുള്ളു. ഒരു കപ്പ് (150 മില്ലി) ബ്രൂഡ് കാപ്പിയില്‍ 80-120 മില്ലിഗ്രാം കഫീന്‍ അടങ്ങിയിരിക്കുന്നു. സാധാരണ കാപ്പിയില്‍ 50-65 മില്ലിഗ്രാമും ചായയില്‍ 30-65 മില്ലിഗ്രാം കഫീനും അടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ശേഷവും നിര്‍ബന്ധമായും കാപ്പിയും ചായയും ഒഴിവാക്കാന്‍ വിദഗ്ദ്ധര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ചായയിലും കാപ്പിയിലും ടാനിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരം ഇരുമ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിന് കാരണമാകുന്നു. തുടര്‍ന്ന് അനീമിയ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരാന്‍ ഇടയാക്കും. അമിതമായ കാപ്പി ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമവും വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Other News in this category

  • മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ
  • ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേയില്‍ ആതുരസേവന രംഗത്തെ മാലാഖമാര്‍ക്ക് സ്‌നേഹാദരവുമായി നോര്‍ത്ത് ലിങ്കണ്‍ഷയറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ് 
  • വാറിംഗ്ടണില്‍ ഓള്‍ യുകെ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20ന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 ടീമുകള്‍ക്ക് മാത്രം അവസരം, രജിസ്ട്രേഷന്‍ ആരംഭിച്ചു
  • സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിംക മുന്‍കൈ എടുത്ത് തുടങ്ങിയ 'മേഴ്‌സി മ്യൂസ്' രണ്ടാം എഡിഷന്‍ ഇന്ന്
  • ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ആഘോഷങ്ങള്‍ നടത്തപ്പെടും
  • ബ്രിട്ടണ്‍സ് ഗോട്ട് ടാലെന്‍സ് മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്‍സ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവന്‍ ലണ്ടന്‍, ഒപ്പം സൗന്ദര്യ മത്സരവും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡിന്റെ രൂപീകരണവും
  • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയാം', യുകെയില്‍ പുതുതായി എത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു
  • ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമാകാന്‍ എസെക്സ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരം ജൂലൈ 27ന്, കലാ കായിക പ്രേമികളെ സ്വാഗതം ചെയ്ത് സംഘാടകര്‍
  • യുകെയിലെ മിഡ്‌ലാന്‍ഡ്‌സിലെ ലെസ്റ്ററില്‍ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് സ്വപ്‌നസാക്ഷാത്ക്കാരം,  'മിഡ്ലാന്റ് ഫോക്സസ് എഫ്സി' ഫുട്ബോള്‍ ടീമിന് ഗംഭീര തുടക്കം
  • Most Read

    British Pathram Recommends