18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം >>> ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും >>> യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>> ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും >>>
Home >> TECHNOLOGY
വാട്‌സ്ആപ്പും ത്രെഡ്‌സും ചൈനയിലെ 'ആപ്പ് സ്റ്റോറില്‍' നിന്നും നീക്കം ചെയ്തു, നടപടി ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ 

സ്വന്തം ലേഖകൻ

Story Dated: 2024-04-21

വാട്‌സ്ആപ്പും ത്രഡ്‌സും സിഗ്നലും ടെലിഗ്രാമും ചൈനയിലെ 'ആപ്പ് സ്റ്റോറില്‍' നിന്നും നീക്കം ചെയ്തു. യു.എസ് ടെക് ഭീമന്‍ ആപ്പിള്‍ ആണ് ഈ ജനപ്രിയ ആപ്പുകളെല്ലാം ദേശീയ സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ നീക്കം ചെയ്തത്.

ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. സര്‍ക്കാരിന്റെ ഈ നടപടിയെ കുറിച്ച് ആപ്പിള്‍ വക്താവ് പറഞ്ഞത് 'വിയോജിപ്പുണ്ടെങ്കില്‍ പോലും നമ്മള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്' എന്നാണ്.

ചൈനയുടെ അപ്രതീക്ഷിത നീക്കം കാരണം, മാര്‍ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള യു.എസ് കമ്പനിയായ മെറ്റയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ കീഴിലുള്ള ഷോര്‍ട് വിഡിയോ ആപ്പായ ടിക് ടോക്കിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ചൈനയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.

മെറ്റയുടെ വാട്‌സ്ആപ്പിനും ത്രെഡ്‌സിനും ചൈനയില്‍ നിരവധി യൂസര്‍മാരുണ്ട്. ടെലഗ്രാമും സിഗ്‌നലുമടങ്ങുന്ന മെസേജിങ് ആപ്പുകളും ചൈനക്കാര്‍ ഉപയോഗിക്കാറുണ്ട്, എന്നാല്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (VPN-കള്‍) വഴി മാത്രമേ ഇവ ആക്സസ് ചെയ്യാന്‍ കഴിയൂ. ടെന്‍സെന്റിന്റെ 'വീചാറ്റ്' ആണ് ചൈനയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്പ്. ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും എക്‌സിനും ചൈനയില്‍ നിലവില്‍ പ്രവര്‍ത്തനാനുമതിയില്ല.

More Latest News

ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി പോസ്റ്റ് ചെയ്ത ഒരു വീഡിയോ കാണുന്നവര്‍ക്ക് ഇനിയൊന്ന് 'ആത്മാര്‍ത്ഥമായി വായ തുറക്കാന്‍ പേടി തേന്നും'. കാരണം സന്തോഷം കൊണ്ട് ഒന്ന് വായ തുറന്ന യുവതി പിന്നെ മണിക്കൂറുകളോളം അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച വിവരണമാണ് വീഡിയോയില്‍ ഉള്ളത്. താടിയെല്ല് കുടുങ്ങി വായ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു അമേരിക്കയിലെ ന്യൂജഴ്‌സി സ്വദേശിനി ജന്ന സിനത്ര എന്ന 21കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ലോകം പോലും കേട്ടിട്ടില്ലാത്ത സംഭവമാണ് യുവതി വിവരിച്ചത്. ജന്നയുടെ ജന്മദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. താടിയെല്ലു കുടുങ്ങി തുറന്ന വായയുമായി ആശുപത്രിയില്‍ ചികിത്സതേടുന്നതിന്റെ വിഡിയോ യുവതി തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഡോക്ടര്‍ യുവതിയോട് കാര്യങ്ങള്‍ തിരക്കുന്നതും വളരെ കഷ്ടപ്പെട്ട് പ്രതികരിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. ഏതാണ്ട് ഒരുമണിക്കൂറോളം വായ അടയ്ക്കാനോ സംസാരിക്കനോ സാധിച്ചില്ലെന്നും യുവതി ഡോക്ടര്‍മാരെ അറിയിക്കുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ജന്നയുടെ താടിയെല്ല് പൂര്‍വസ്ഥിതിയിലെത്തിച്ചു. നാല് ഡോക്ടര്‍മാരാണ് ജന്നയെ ചികിത്സിച്ചത്.ജന്ന സിനത്ര താടിയെല്ലുകള്‍ പഴയസ്ഥിതിയിലെത്തിച്ച ശേഷമുള്ള വിഡിയോയും യുവതി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ഇത് സാധാരണയായി പലര്‍ക്കും സംഭവിക്കുന്നതാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍ തന്റെ മകളുടെ നിര്‍ത്താതെയുള്ള വര്‍ത്താനം നിയന്ത്രിക്കാന്‍ താന്‍ ജന്നയുടെ അനുഭവം മകളുമായി പങ്കുവെക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തു  

യുകെയില്‍ നിര്യാതയായ സ്നോബിമോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും; അന്ത്യ വിശ്രമം ഒരുങ്ങുക സ്വപ്നങ്ങള്‍ പുല്‍കാനെത്തിയ പീറ്റര്‍ബറോയില്‍; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം വഹിക്കും

പീറ്റര്‍ബറോ : പീറ്റര്‍ബറോയില്‍ നിര്യാതയായ സ്നോബിമോള്‍ സനിലിന് മെയ് 20 ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. യുകെയില്‍ പുതുജീവിത മോഹവുമായെത്തിയ സ്നോബിമോളെ മരണം ക്യാന്‍സറിന്റെ രൂപത്തില്‍ തേടിയെത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വിസയില്‍ സ്നോബിമോള്‍ എത്തുന്നത്. ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനക്കുള്ള പരിശോധയിലാണ് ബോണ്‍ ക്യാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സ്നോബിയുടെ രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കുകയായിരുന്നു. സ്നോബിമോള്‍ സനിലിന്റെ അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും മെയ്‌ന് 20ന് തിങ്കളാഴ്ച നടക്കും. അന്ത്യോപചാര ശുശ്രുഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനും പൊതുദര്‍ശ്ശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.   സ്നോബിമോള്‍ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ) ലിസമ്മ ജോയി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയില്‍ തന്നെ ഒരു നഴ്‌സിങ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ത്ഥിയാണ്. സ്നോബിയുടെ സഹോദരി മോളി സൈമണ്‍ പീറ്റര്‍ബറോയില്‍ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭര്‍ത്താവ് സൈമണ്‍ ജോസഫ് അടക്കം കുടുംബാംഗങ്ങളും മലയാളി സമൂഹവും ദു:ഖാര്‍ത്തരായ സനിലിനും, ആന്റോക്കും ഒപ്പം സദാ സഹായഹസ്തവും സാന്ത്വനവുമായി കൂടെ ഉണ്ട്. അകാലത്തില്‍ വിടചൊല്ലിയ സ്നോബിക്ക് പീറ്റര്‍ബറോയില്‍ യാത്രാമൊഴി നേരുവാന്‍ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെയാണ് സ്നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്. അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്‌ക്കാരത്തിലും  പങ്കുചേരുവാനായി പരേതയുടെ സഹോദരികള്‍ നാട്ടില്‍ നിന്നും എത്തുന്നതാണ്. ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ശേഷം, സെന്റ് ഓസ്വാള്‍ഡ്‌സ് ചര്‍ച്ച് ഹാളില്‍ ചായയും ലഘുഭക്ഷണവും ഒരുക്കുന്നുണ്ട്. ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയും സാന്ത്വനവും അറിയിക്കുന്നതിനും, സ്നോബിമോളുടെ അനുസ്മരണത്തില്‍ പങ്കുചേരുവാനുമുള്ള അവസരമാവും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ജോസഫ് -07727641821 അന്ത്യോപചാര ശുശ്രുഷകള്‍:മെയ് 20ന് തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ആരംഭിക്കും. Parish  Of  Sacred  Heart & St. Oswald, 933 Lincoln Road, Walton,Peterborough PE4 6AE   Interment: 14:30 PMFletton Cemetery, 20 St Johns Road , Peterborough PE2 8BN   Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ കോണ്‍ഗ്രിഗേഷനില്‍ പെരുന്നാള്‍ ആഘോഷം ഈ മാസം നടത്തപ്പെടുന്നു. ഈ മാസം 26ന് ഞായറാഴ്ച പ്രാര്‍ത്ഥനകളോടെ പെരുന്നാള്‍ ആഘോഷം നടക്കും. വികാരി റവ. ഫാ. ജോമോന്‍ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.  ഉച്ചയ്ക്ക് 2.55ന് കൊടികയറ്റത്തോടെയാണ് പെരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം. മൂന്ന് മണിയോടെ പ്രാര്‍ത്ഥനയും ശേഷം കുര്‍ബാനയും നടത്തപ്പെടും. എല്ലാ വിശ്വാസികളും ഒന്നിക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പരിപാടികള്‍ ഇങ്ങനെ:-വചന പ്രഭാഷണം-റാസ, ആദ്യഫല ലേലം-നേര്‍ച്ച, സ്‌നേഹവിരുന്ന്-വെടിക്കെട്ട്, കൊടിയിറക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്:ബാബു മത്തായി (ട്രസ്റ്റീ) 07809686597ജെയിന്‍ കുര്യാക്കോസ് (സെക്രട്ടറി) 07886627238 സ്ഥലം:St. Augustine's Church,Bucklesham Road,Ipswich IP3 8TJഎല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മൂന്ന് മണിക്ക് ഇവിടെ മാസ കുര്‍ബാന ഉണ്ടായിരിക്കും.

മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ

ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.  ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ്  സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .

ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചിയില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പോള്‍ വഴി തെറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം.  ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഗോശ്രീ പാലത്തില്‍ കാണാന്‍ വേണ്ടിയാണ് മതില്‍ ചാടിക്കടന്നതെന്നും റഷ്യന്‍ പൗരന്‍ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള മതില്‍ ചാടിക്കടന്നാണ് 26കാരനായ റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറുകയായിരുന്നു. 2022ലാണ് റഷ്യന്‍ പൗരന്‍ ഇന്ത്യയില്‍ എത്തിയത്. ഒരു വര്‍ഷ വിസയാണ് റഷ്യന്‍ പൗരന് അനുവദിച്ചിരുന്നത്. ഗോവയില്‍ ജോലി ചെയ്തിരുന്ന റഷ്യന്‍ പൗരന്‍ വിസ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ച് വരികയായിരുന്നു. റഷ്യന്‍ പൗരന്‍ രണ്ടുദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് റഷ്യന്‍ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യന്‍ പൗരന്‍ നല്‍കിയ മൊഴി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ റഷ്യന്‍ പൗരനെതിരെ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെല്ലാം റഷ്യന്‍ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തികളില്‍ റഷ്യന്‍ പൗരന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category

  • എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!
  • ഇനി സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം, പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍
  • വാട്‌സ്ആപ്പില്‍ അടിപൊളി സുരക്ഷാ ഫീച്ചര്‍!!! ഇനി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയും
  • എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്
  • ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്
  • ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം
  • ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം
  • ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും
  • വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • എക്സില്‍ പുതുപുത്തന്‍ എഐ അധിഷ്ഠിത സൗകര്യങ്ങള്‍ അടങ്ങിയ ഫീച്ചര്‍, എക്സിലെ പ്രീമിയം വരിക്കാര്‍ക്ക് പുതിയ സൗകര്യം
  • Most Read

    British Pathram Recommends