18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : ഇംഗ്ലണ്ടില്‍ ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് നിരോധിക്കുന്നു; നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും, നടപടി രാഷ്ടീയപ്രേരിതമെന്ന് ഹെഡ് ടീച്ചേഴ്സ അസോസിയേഷന്‍ >>> 'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ് >>> കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ >>> ''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു >>> പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!! >>>
Home >> NAMMUDE NAADU
പിറന്നാള്‍ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തല്‍

സ്വന്തം ലേഖകൻ

Story Dated: 2024-04-23

പിറന്നാള്‍ ദിനത്തില്‍ മധുരം നുണഞ്ഞ് നിമിഷങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറതത് വന്നത്. കുട്ടിയുടെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോഴിതാ കുട്ടിയുടെ മരണത്തിന് കാരണമായ കാര്യം ആണ് പുറത്ത് വരുന്നത്.

കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് മരണത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയതായി പോലീസ്. മാര്‍ച്ച് 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലേക്കാണ് പാട്യാലയിലെ പ്രമുഖ ബേക്കറിയില്‍ നിന്നും ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തത്. കൂടുതല്‍ പരിശോധനയ്ക്കായി കേക്കിന്റെ കഷ്ണം അയച്ചതോടെയാണ് മരണകാരണം പുറത്ത് വന്നത്. മധുരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃതിമ സാമഗ്രിയായ സാക്കറിന്‍ ശരീരത്തില്‍ അമിതമായ അളവില്‍ കടന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.

ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാകറീന്‍ ചെറിയ അളവില്‍ ചേര്‍ക്കാറുണ്ടെങ്കിലും ഇത് വലിയതോതില്‍ ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കുത്തനെ ഉയരാനിടയാക്കുമെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാക്കറിന്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ സാഹചര്യത്തില്‍ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്നും ഉയര്‍ന്ന പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി മരണത്തിന് കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു കേക്കിന്റെ സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്.

 

More Latest News

'ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്, പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു' ആ ചിത്രം കണ്ട് അന്ന് ജ്യോതിക പറഞ്ഞത് വെളിപ്പെടുത്തി പൃഥ്വിരാജ്

ബേസില്‍ ജോസഫിന്റെ അഭിനയനത്തിലെ റിയല്‍ മാജിക്ക് കാണിച്ചു തന്നെ, ഒരു പക്ഷെ കാണുന്നവര്‍ക്ക് പോലും ഒരു തല്ല് കൊടുക്കാന്‍ തോന്നിപ്പിച്ചേക്കാവുന്ന ചിത്രമായിരുന്നു ജയ ജയ ജയഹേ. സ്ത്രീ പ്രാധാന്യമുള്ള ചിത്രം ആയിരുന്നിട്ടു കൂടി ബേസിലിന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ ജഡ്ജിയായി എത്തിയ മഞ്ജു പിള്ള പറയും പോലെ 'കണ്ടാല്‍ ഒരു തനി നിഷ്‌കളങ്കന്‍' ലുക്കിലായിരുന്നു ബേസില്‍ എത്തിയത്. പക്ഷെ ഭാര്യയെ ഭരിച്ചും ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉപദ്രവിച്ചും പെരുമാറുന്ന ഒരു ഭര്‍ത്താവ്. ആ കഥാപാത്രം അത്രയും മനോഹരമായിട്ടാണ് ബേസില്‍ ചെയ്ത് വെച്ചതും. ഇപ്പോഴിതാ സിനിമയെ കുറിച്ചും ബേസിലിനെ കുറിച്ചും നടി ജ്യോതിക പറഞ്ഞ കാര്യമാണ് നടന്‍ പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. ഒരിക്കല്‍ താന്‍ മുംബൈയിലുള്ള ജ്യോതികയുടെയും സൂര്യയുടെയും വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു എന്നും അവിടെ വെച്ച് തങ്ങള്‍ ആ സിനിമയെ കുറിച്ച് സംസാരിച്ചത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.  'ബേസിലിന്റെ റിയല്‍ ലൈഫ് പേഴ്‌സണാലിറ്റിയെക്കുറിച്ച് ഞാന്‍ കേട്ട ഏറ്റവും നല്ല റിമാര്‍ക്ക് ജ്യോതികയില്‍ നിന്നാണ്. ഞാന്‍ മുംബൈയിലുള്ള അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഞാന്‍ പോവുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പാണ് അവര്‍ ജയ ജയ ജയഹേ കാണുന്നത്. ആ സമയത്താണ് സിനിമ ഒ.ടി.ടി സ്ട്രീമിങ് തുടങ്ങിയത്. ഭക്ഷണമൊക്കെ കഴിച്ച ശേഷം ഞങ്ങള്‍ ആ സിനിമയെക്കുറിച്ച് സംസാരിച്ചു. എന്ത് ബ്രില്യന്റാണ് ആ സിനിമ എന്നൊക്കെ പറഞ്ഞ് ഒടുക്കം ബേസിലിലേക്ക് ചര്‍ച്ചയെത്തി. എനിക്ക് ആ സമയത്ത് ബേസിലുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല. ജ്യോതിക എന്നോട് പറഞ്ഞത്, ബേസിലിന്റെ ആ ക്യാരക്ടറിനെ കാണുമ്പോള്‍ ഒരെണ്ണം പൊട്ടിക്കാനാണ് തോന്നിയത്. പക്ഷേ ഇവനായത് കൊണ്ട് സ്‌നേഹിക്കാനും തോന്നുന്നു എന്ന്. ആ ക്യാരക്ടര്‍ അവന്‍ നന്നായി ചെയ്തുവെച്ചിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും ജ്യോതിക പറഞ്ഞതുപോലെയാണ് തോന്നുന്നത്,' പൃഥ്വി പറഞ്ഞു.

കൈതണ്ടയില്‍ കരീന എന്ന പേരില്ല, പകരം ശിവന്റെ ത്രിശൂലം കൈയ്യില്‍ ടാറ്റൂ ചെയ്ത് സെയ്ഫ് അലിഖാന്‍, താര ദമ്പതികള്‍ വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍

ബോളീവുഡ്ഡില്‍ താര ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ വളരെ സെന്‍സേഷണല്‍ വാര്‍ത്തകളാണ്. അതുകൊണ്ട് തന്നെ താര ദമ്പതികളുടെ പിന്നാലെയായിരിക്കും പാപ്പരാസികളുടെ കണ്ണുകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രണ്‍വീര്‍ സിങും-ദീപികയും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ വളരെ ചൂടേറിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ആ വാര്‍ത്ത സത്യമല്ലെന്ന് തെളിഞ്ഞു. ഇപ്പോഴിതാ സെയ്ഫ് അലിഖാനും കരീന കപൂറും വേര്‍പിരിയുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. അതിന് കാരണം സെയ്ഫിന്റെ കൈയ്യില്‍ നിന്നും മാഞ്ഞ് പോയ കരീനയുടെ പേരാണെന്നാണ് കണ്ടെത്തല്‍. നടന്‍ ഭാര്യയുടെ പേര് കൈയില്‍ ടാറ്റു ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ചിത്രത്തില്‍ കൈ തണ്ടയില്‍ കരീന എന്ന് ഹിന്ദിയില്‍ പതിച്ചിരുന്ന ടാറ്റു ശിവന്റെ ത്രിശൂലമായി രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇതാണ് വാര്‍ത്തകള്‍ക്ക് ആധാരം. മുംബൈ വിമാനത്താവളത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്തുവന്നത്. ഇത് പുതിയ ചിത്രത്തിന് വേണ്ടി ചെയ്തതാണെന്ന് ഒരു വിഭാഗം ആരാധകരും വാദിക്കുന്നുണ്ട്. എന്തായാലും നടനോ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. സാധാരണ ഷൂട്ടിംഗിനായി ഈ ടാറ്റു താത്കാലികമായി കവര്‍ ചെയ്യുകയാണ് നടന്റെ പതിവ്. രൂപ മാറ്റം വരുത്തുന്നത് ആദ്യമെന്നാണ് ആരാധകരുടെ പ്രതികരണം. 2008ലാണ് നടന്‍ കരീനയുടെ പേര് ഇടതു കൈ തണ്ടയില്‍ ടാറ്റു ചെയ്യുന്നത്. ദീര്‍ഘ കാലത്തെ പ്രണയത്തിനൊടുവില്‍ 2012ലാണ് ഇരുവരും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് തൈമൂര്‍ അലിഖാന്‍ ജഹാംഗീര്‍ അലി ഖാന്‍ എന്ന് പേരുള്ള രണ്ടു മക്കളുമുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.  

''കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മുരളി ഗോപിയോട് ഞാന്‍ നസ്ലിനെ കുറിച്ച് പറഞ്ഞിരുന്നു, അതിപ്പോള്‍ സത്യമായി' പൃഥ്വിരാജ് പറയുന്നു

യങ് സ്റ്റാറുകള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേര് നസ്ലിന്റേതാണ്. വളരെ നിഷ്‌കളങ്കമായി സംസാരിച്ച് ആളുകളെ ആരാധകരാക്കുന്ന കഴിവ് നസ്ലിനുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളും നസ്ലിനെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ പറയുകയും ചെയിതട്ടുണ്ട്. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി പോലും നസ്ലിനെ പ്രശംസിച്ചത് താരത്തിന് വലിയ അംഗീകാരമായിരുന്നു.    ഇപ്പോഴിതാ പൃഥ്വിരാജ് -ബേസില്‍ ചിത്രമായ ഗുരുവായൂരമ്പലനടയിലിന്റെ പ്രമോഷന്‍ വേളയില്‍ പൃഥ്വിരാജും നസ്ലിനെ കുറിച്ച് പറയുകയുണ്ടായി. നസ്‌ലിന്‍ എന്ന ചെറുപ്പക്കാരന്‍ ഭാവിയില്‍ ഒരു സ്റ്റാര്‍ ആകുമെന്ന് തന്‍ പറഞ്ഞത് സത്യമായി എന്നും പുതിയ അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടാകുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.  ''ഒരു പുതിയ ടാലന്റെഡ് ആയിട്ടുള്ള അഭിേനതാവിനെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. നമുക്ക് ഒരാളും കൂടെ ആകുകയല്ലേ ഇന്‍ഡസ്ട്രിയില്‍. ഇവരൊക്കെ ഭാവിയില്‍ മലയാളത്തിലെ പ്രധാന താരങ്ങളായി വരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മലയാള സിനിമയില്‍ ഇതിഹാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ട് എന്നെ ഇപ്പോഴും യുവതലമുറയില്‍പ്പെടുന്ന ഒരാളായാണ് കാണുന്നത് എന്നാണ് എനിക്കു തോന്നുന്നത്. ആ ഞാന്‍ തന്നെ എത്രയോ ആളുകളെ കണ്ടിരിക്കുന്നനു. ഇപ്പോള്‍ ടൊവിനോയാണെങ്കിലും, അങ്ങനെ ഒരുപാട് പേരുണ്ടല്ലോ. ഇപ്പോള്‍ ഇതാ നസ്ലിന്‍. എനിക്കിപ്പോഴും ഓര്‍മയുണ്ട്. 'കുരുതി'യെന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മുരളി (മുരളി ഗോപി) ജോയിന്‍ ചെയ്യുന്നതിനു മുമ്പ് മുരളിയുമായി ഞാനൊരു ദിവസം സംസാരിച്ചൊരു കാര്യമുണ്ട്. നസ്‌ലിന്‍ എന്നൊരു പയ്യനുണ്ട്, അവന്‍ മിടുക്കനാണ്. ഭാവിയില്‍ വലിയ സ്റ്റാര്‍ ആകുമെന്ന് തോന്നുവെന്നു പറഞ്ഞു. ഇപ്പോള്‍ നസ്‌ലിന്‍ നല്ല പോപ്പുലറായ യങ് സ്റ്റാര്‍ ആയി മാറിയില്ലേ.''-പൃഥ്വിരാജ് പറഞ്ഞു.

പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!

ഉള്ളില്‍ ധൈര്യം ആര്‍ജ്ജിച്ച് എല്ലാ പ്രശ്‌നങ്ങളെയും സമീപിച്ചാല്‍ അത് പുഷ്പം പോലെ മറികടക്കാന്‍ സാധിക്കും. മനസ്സിന്റെ ധൈര്യവും സമയോചിതമായ ഇടപെടലും ഓരോ ആപകട ഘട്ടത്തിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അഥ്തരത്തില്‍ ഒരു സന്ദര്‍ഭത്തിലൂടെ കടന്നു പോയ ഒരു പൈലറ്റ് തന്റെ യാത്രികരെ രക്ഷിച്ച സംഭവം ആണ് ഇപ്പോള്‍ പ്രശംസ നേടുന്നത്. തകരാര്‍ പറ്റിയ ഒരു വിമാനത്തിന്റെ നിയന്ത്രണം അതിസാഹസികമായി ഏറ്റെടുത്ത് ജീവന്‍ രക്ഷിച്ചിരിക്കുകയാണ് പൈലറ്റ്. തിങ്കളാഴ്ച രാവിലെ 8.30ന് ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ കിംഗ് എയര്‍ വിമാനം പോര്‍ട്ട് മക്വാരിയിലേക്ക് പോകുമ്പോള്‍ ആണ് ലാന്‍ഡിംഗ് ഗിയറിലെ തകരാര്‍ പൈലറ്റ് ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ നിമിഷം പേടിക്കാതെ ധൈര്യമായി അതിനെ സമീപിക്കുകയായിരുന്നു ഇദ്ദേഹം. മോശം കാലാവസ്ഥ, മെക്കാനിക്കല്‍ തകരാറുകള്‍, വിമാനത്തിന് നേരെ പറന്നെത്തിയ പക്ഷികളുടെ ആക്രമണം എന്നിവയ്ക്കെതിരെ പോരാടിയ ശേഷം ശാന്തമായ സമീപനം സ്വീകരിച്ച പൈലറ്റ് വലിയൊരു ദുരന്തം ഒഴിവാക്കി. ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളം ചുറ്റിയ ശേഷം ന്യൂകാസിലിന് വടക്കുള്ള ഒരു എയര്‍ഫോഴ്‌സ് ബേസില്‍ പീറ്റര്‍ ഷോട്ടിനെ അടിയന്തരമായി ഇറക്കാന്‍ നിര്‍ബന്ധിതനായി. പൈലറ്റ് പീറ്റര്‍ ഷോട്ടും അദ്ദേഹത്തിന്റെ യാത്രക്കാരായ 60 വയസ്സുള്ള പുരുഷനും 65 വയസ്സുള്ള സ്ത്രീയുമായിരുന്നു സഞ്ചരിച്ചിരുന്നത്. പെട്ടന്ന് ലാന്‍ഡ് ചെയ്താല്‍ റണ്‍വേയില്‍ അടിതട്ടി തീപിടിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഇദ്ദേഹം മുന്നില്‍ കണ്ടു. മൂന്ന് മണിക്കൂറോളം പറന്ന് അധിക ഇന്ധനം കത്തിച്ച് കളഞ്ഞാണ് വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തത്. പ്രശ്നങ്ങളില്ലാതെ എന്തായാലും എല്ലാവരും രക്ഷപ്പെട്ടു. പൈലറ്റ് 15 വയസ്സ് മുതല്‍ വിമാനം പറത്തുന്നയാളാണ്.

നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍ 

പ്രേതം ഉണ്ടോ ഇല്ലെയോ എന്നത് ഇന്നും എല്ലാവരും പൂര്‍ണ്ണമായും അംഗീകരിക്കാത്ത ഒന്നാണ്. ചില സംഭവങ്ങള്‍ പ്രേതം ഉണ്ടെന്ന് തെളിയിക്കുന്നുണ്ടെങ്കിലും അതേ കുറിച്ച് ചിലരെങ്കിലും വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറയുന്നു. മിഷിഗണില്‍ സ്വദേശിയായ ജോണ്‍ കിപ്‌കെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഏറെ ഞെട്ടിക്കുന്നതാണ്. കാരണം 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ സംഭവങ്ങള്‍ ഇദ്ദേഹത്തിന് ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.  ജോണ്‍ കിപ്‌കെയുടെ ഇളയമകന്‍ തറയില്‍ ഉറങ്ങുമ്പോള്‍ അവന്റെ മേല്‍ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.  വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളില്‍ ഒന്ന് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്‌കെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ പിതാവിന്റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോണ്‍ കിപ്‌കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.

Other News in this category

  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റില്‍ കടുത്ത നാശനഷ്ടം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതര്‍, വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു
  • അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസം, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ട്: ബോംബെ ഹൈക്കോടതി
  • പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി: സമരപരിപാടികള്‍ കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍
  • എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇന്നും പ്രതിസന്ധി: നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്
  • ഓട്ടോറിക്ഷയ്ക്കു 'ബോചെ പാര്‍ട്ണര്‍' ഫ്രാഞ്ചൈസി നല്‍കി, ഉദ്ഘാടനം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്നെ 8000 രൂപയുടെ വില്‍പ്പന നടന്നു
  • മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍, ഇന്നലെ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി, ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്
  • Most Read

    British Pathram Recommends