യുപി : മരുമകളുടെ പെരുമാറ്റത്തില്‍ പേടിച്ച് ജീവിക്കുകയാണ് ഒരു അമ്മായിഅമ്മ. സ്വാഭാവികമായും മരുമകള്‍ അമ്മായിഅമ്മ പോരാണോ കാരണം എന്ന് ഇതു കേള്‍ക്കുമ്പോള്‍ പലരും കരുതും. പക്ഷെ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി അമ്മയായി അമ്മയെ പിറകെ നടന്ന് പ്രണയിക്കുകയാണ് മരുമകള്‍.
മരുകമള്‍ക്ക് തന്നോട് പ്രണയമാണെന്നും ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞ് മരുമകള്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് സ്ത്രീ തന്റെ പരാതിയില്‍ പറയുന്നു. മാത്രമല്ല അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും അവള് നിര്‍ബന്ധിക്കുന്നുണ്ടെന്നും അമ്മായിഅമ്മ വ്യക്തമാക്കി.
യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് ഈ കാര്യങ്ങള്‍ അറിയിച്ച ്പൊലീസിനെ സമീപിച്ചിരിക്കുന്നത്. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നാണ് പൊലീസിനോട് പറഞ്ഞ പരാതി. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു.
അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവര്‍ഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭര്ത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു.
ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താന്‍ അറിയിച്ചിരുന്നു എന്നും, എന്നാല്‍ അവിടെ നിന്നും വളരെ വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നുമാണ് അവര്‍ പറയുന്നത്. 'അവള് വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കാണ് എന്നാണ് അവര്‍ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.' തന്റെ മകന് ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താന്‍ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.