18
MAR 2021
THURSDAY
1 GBP =105.65 INR
1 USD =83.48 INR
1 EUR =90.65 INR
breaking news : 'ലാലേട്ടന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാമെന്ന് കരുതി ആ ഡയലോഗ് ഒറ്റ ടേക്കില്‍ പറഞ്ഞു, പക്ഷെ അഭിനന്ദനം പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് മറ്റൊന്നായിരുന്നു' അനുഭവം തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍ >>> '42 കൊല്ലമായി ഇവിടെ, ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്, വിട്ടിട്ടില്ല ഇതുവരെ, ഇനി വിടത്തില്ല എന്ന് ഉറപ്പുണ്ട്':മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ >>> വിദ്യാര്‍ത്ഥികളുടെ മാനസികവും കുടുംബപരവുമായ പ്രശ്നങ്ങളാല്‍ ഇംഗ്ലണ്ടിലെ അധ്യാപകര്‍ വലയുന്നുവെന്ന് എംപിമാര്‍; ശമ്പളക്കുറവിനേക്കാള്‍ അധ്യാപകര്‍ ജോലി ഉപേക്ഷിക്കാന്‍ കാരണം ഉയര്‍ന്ന ജോലിഭാരം >>> ആറു വയസ്സുകാരിയുടെ മരണം ആശുപത്രിയുടെ ഗുരുതരമായ അവഗണനയെ തുടര്‍ന്ന്; കെന്റ് എന്‍എച്ച്എസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍, വീഴ്ച സമ്മതിച്ച് ട്രസ്റ്റ് >>> ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ ഐശ്വര്യയുടെ ലുക്കോ ഔട്ട്ഫിറ്റോ ഒന്നിലുമല്ല ആരാധകരുടെ കണ്ണ് ഉടക്കിയത്, കൈയ്യില്‍ പരുക്കുമായി എത്തിയ ഐശ്വര്യയ്ക്ക് എന്ത് പറ്റിയെന്ന് ആരാധകര്‍ >>>
Home >> TECHNOLOGY
ഇനി വാട്‌സ്ആപ്പ് ചാറ്റില്‍ മൂന്ന് സന്ദേശങ്ങള്‍ വരെ പിന്‍ ചെയ്തുവെക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-05-02

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വളരെ സുഗമമായുള്ള ഉപയോഗത്തിനു വേണ്ടിയും വാട്‌സ്ആപ്പ് പുതിയ അപ്‌ഡേഷനുകള്‍ പുറത്തിറക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തില്‍ ചാറ്റുകള്‍ എളുപ്പമാക്കാന്‍ പുതിയ അപ്‌ഡേഷനാണ് വന്നിരിക്കുന്നത്.

ഇപ്പോള്‍ മൂന്ന് സന്ദേശങ്ങള്‍ വരെ ഒരു ചാറ്റില്‍ പിന്‍ ചെയ്തുവെക്കാവുന്ന പുതിയ രീതിയാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന്‍ ചെയ്തുവെക്കാന്‍ സാധിച്ചിരുന്നത്. പ്രധാനപ്പെട്ടതും ഓര്‍ത്തുവെക്കേണ്ടതുമായ സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിവരെ ഇനി പിന്‍ ചെയ്തുവെക്കാം.

ഇങ്ങനെ പിന്‍ ചെയ്തുവെക്കുന്ന സന്ദേശങ്ങള്‍ ചാറ്റില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സാധ്യമാണ്. പിന്‍ ചെയ്തുവെച്ച സന്ദേശങ്ങള്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി കാണാം.

ഒരു സന്ദേശം വളരെ എളുപ്പം പിന്‍ ചെയ്തുവെക്കാനാവും. ഇതിനായി പിന്‍ ചെയ്തുവെക്കേണ്ട സന്ദേശത്തിന് മേല്‍ അല്‍പനേരം വിരല്‍ അമര്‍ത്തിവെക്കുക. തുറന്നുവരുന്ന ഓപ്ഷനുകളില്‍ പിന്‍ തിരഞ്ഞെടുക്കുക. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയില്‍ പിന്‍ ചെയ്യാം.

മൂന്ന് സന്ദേശങ്ങള്‍ മാത്രമേ പിന്‍ ചെയ്യാനാവൂ. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണം എങ്കില്‍ അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല.

More Latest News

'ലാലേട്ടന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാമെന്ന് കരുതി ആ ഡയലോഗ് ഒറ്റ ടേക്കില്‍ പറഞ്ഞു, പക്ഷെ അഭിനന്ദനം പ്രതീക്ഷിച്ച എനിക്ക് ലഭിച്ചത് മറ്റൊന്നായിരുന്നു' അനുഭവം തുറന്ന് പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

കൊമേഡിയനായി തുടക്കമിട്ട് പിന്നീട് സവന്തം കഴിവു കൊണ്ട് സിനിമയില്‍ വില്ലനായും നായകനായും തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. മോഹന്‍ലാലിനൊപ്പമുള്ള ദൃശ്യത്തില്‍ സഹദേനവെന്ന കഥാപാത്രം കലാഭവന്‍ ഷാജോണിന്റെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റി മറിച്ചു. ഇപ്പോഴിതാ ഷാജോണ്‍ നായകനാകുന്ന സിഐഡി രാമചന്ദ്രന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം വ്യക്തമാക്കുകയാണ് താരം. ലാലേട്ടനൊപ്പം 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ അനുഭവമാണ് നടന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഷാജോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിഐഡി രാമചന്ദ്രന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം. മോഹന്‍ലാലുമൊത്തുള്ള ചിത്രത്തിലെ ഒരു സീനില്‍ ഡയലോഗ് മുഴുവനും തനിക്കായിരുന്നു. ലാലേട്ടന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതി മുഴുവന്‍ ഡയലോഗും ഒറ്റയടിക്ക് കാണാതെ പഠിച്ചു. ആ സീനില്‍ ലാലേട്ടന് ഡയലോഗ് ഉണ്ടായിരുന്നില്ലെന്നും എക്സ്പ്രെഷന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നടന്‍ പറയുന്നു. 'സിദ്ദിഖ് ഇക്ക ആയിരുന്നു പടത്തിന്റെ ഡയറക്ടര്‍, ആ സീന്‍ എടുക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ഡയലോഗ് മുഴുവനും കാണാതെ പഠിച്ചു. അവസരം മുതലെടുക്കാനായി ഒറ്റ ടേക്കില്‍ തന്നെ പഠിടച്ച ഡയലോഗ് മുഴുവന്‍ പറഞ്ഞു. സിദ്ദിഖ് ഇക്ക കട്ട് പറഞ്ഞതും ഞാന്‍ ലാലേട്ടന്റെ അഭിനന്ദനം കേള്‍ക്കാന്‍ കാത്തുനിന്നു. പക്ഷേ ലാലേട്ടന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ അപ്പോള്‍ അങ്ങോട്ട് പോയി ചോദിച്ചു എങ്ങനെയുണ്ടായിരുന്നു എന്ന്, നീ നന്നായി ഡയലോഗ് പറഞ്ഞു എന്നായിരുന്നു ലാലേട്ടന്റെ മറുപടി' ഷാജോണ്‍ പറഞ്ഞു. പിന്നീട് അതല്ല അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു ലാലേട്ടന്‍ തിരിച്ച് ചോദിച്ചതെന്നും കലാഭവന്‍ ഷാജോണ്‍ പറയുന്നു. അങ്ങനെ പറഞ്ഞ ശേഷം ഓരോ ഡയലോഗ് പറയുമ്പോഴും എങ്ങനെയാണ് ബിഹേവ് ചെയ്യേണ്ടതെന്ന് ലാലേട്ടന്‍ പഠിപ്പിച്ചു തന്നുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.  

'42 കൊല്ലമായി ഇവിടെ, ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്, വിട്ടിട്ടില്ല ഇതുവരെ, ഇനി വിടത്തില്ല എന്ന് ഉറപ്പുണ്ട്':മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

മമ്മൂട്ടിയുടെ ടര്‍ബോ മലയാളി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. പലയിടത്തു വെച്ചും മമ്മൂട്ടി ടര്‍ബോ ലുക്കില്‍ എത്തിയത് ആരാധകര്‍ക്ക് ഏറെ ആവേശമായിരുന്നു. ഈ മാസം 23ന് ടര്‍ബോ റിലീസാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിക്കമ്പനി പുറത്തുവിട്ട ഒരു പ്രമൊ വീഡിയോ ആണ് വൈറലാകുന്നത്.  പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നാണ് പറയുന്ന വീഡിയോ ആരാധകരെ എല്ലാവരെയും ഒരുപോലെ കോരിത്തരിപ്പിക്കുകയാണ്.  മ്മമൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:'ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത്. 42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല'', എന്നാണ് താരം വിഡിയോയില്‍ പറയുന്നത്. ഈ സിനിമയില്‍ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാര്‍ഥത്തില്‍ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. അതിപ്പോഴും നടക്കുന്ന, ഇനിയും നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പ്. നമ്മള്‍ പലതും അറിയുന്നില്ലെന്നേ ഒള്ളൂ. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താന്‍. ജോസ് ചട്ടമ്പിയോ തെമ്മാടിയോ വഴക്കാളിയോ ഒന്നും അല്ല. ഒരു ഡ്രൈവറാണ്. ജോസിന് ജീവിതത്തില്‍ നേരിടേണ്ടി വരുന്നത് ഒരു വലിയ അടിയാണ്. അവിടെ പതറിപ്പോകും. ഈ സാഹചര്യത്തില്‍ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കില്‍ നമുക്ക് 'ടര്‍ബോ' എന്ന് വിളിക്കാം. ഇടിക്കാന്‍ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കില്‍ ഇതിനെ സര്‍വൈവല്‍ ത്രില്ലറൊന്നൊക്കെ പറയാം. കഥയുടെ ഒരു ഒരുപാട് ഭാഗങ്ങള്‍ തമിഴ്നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ സംഭവിച്ച ഒന്നു രണ്ട് സംഭവങ്ങള്‍ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. കഥയുമായി ചേര്‍ന്നുപോകുന്ന ചെറിയ തമാശകള്‍, കുടുംബ ബന്ധങ്ങള്‍, വികാരവിക്ഷോഭങ്ങള്‍, ദേഷ്യം, രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ അങ്ങനെ സ്വാഭാവികമായി മനുഷ്യന്‍ ചെയ്യുന്നതൊക്കെയാണ് സിനിമയുടെ ബലം. ഇങ്ങനെയൊരു തരം സിനിമ കൂടി എടുക്കണമെന്നുണ്ടായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്. കുറച്ചൊക്കെ പോയിട്ടും കുറച്ച് കിട്ടിയിട്ടുണ്ട്. എല്ലാം കൂടെ ചുരുട്ടി കൂട്ടി ഇതില്‍ ഇട്ടിരിക്കുകയാണ്. ഇതിനു മുടക്കിയത് വന്നാല്‍, അടുത്തതിനിറങ്ങാം. ഇവരുടെ ധൈര്യത്തിനാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല. സിനിമയിലെ സംഘട്ടന രംഗങ്ങളെല്ലാം കൂടുതല്‍ സമയമെടുത്താണ് ചെയ്തത്. 120 ദിവസത്തോളം ചിത്രീകരണം നടത്തിയിട്ടുണ്ട്. അതില്‍ കൂടുതലും ആക്ഷനായിരുന്നു. എന്തെങ്കിലും തട്ടുകേടുവന്നാല്‍ കാത്തോളണം. കാര്‍ ചേസിങ് രംഗമെല്ലാം പുറത്തുപോയാണ് എടുത്തത്. നല്ല ചെലവായിരുന്നു. എന്റെ കമ്പനിയാണെങ്കില്‍ കൂടി ഞാന്‍ ജോലി ചെയ്യുമ്പോള്‍ പ്രതിഫലം വാങ്ങണമെന്നാണ് കണക്ക്. അതുകൊണ്ട് എന്റെ ശമ്പളം എഴുതിയെടുത്തേ പറ്റൂ. അതിന് നികുതിയും നല്‍കണം.  

ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ ഐശ്വര്യയുടെ ലുക്കോ ഔട്ട്ഫിറ്റോ ഒന്നിലുമല്ല ആരാധകരുടെ കണ്ണ് ഉടക്കിയത്, കൈയ്യില്‍ പരുക്കുമായി എത്തിയ ഐശ്വര്യയ്ക്ക് എന്ത് പറ്റിയെന്ന് ആരാധകര്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തുന്ന ഐശ്വര്യയുടെ ലുക്ക് എപ്പോഴും ബോളീവുഡ്ഡില്‍ സെന്‍സേഷന്‍ ആണ്. ഇക്കുറിയും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തുന്ന ഐശ്വര്യയുടെ ഔട്ട്ഫിറ്റ് എങ്ങനെയായിരിക്കും എന്നാണ് ആരാധകര്‍ ചിന്തിച്ചത്. പക്ഷെ എല്ലാവരെയും ഞെട്ടിച്ച് മറ്റൊരു പ്രത്യേകതയോടെയാണ് ഐശ്വര്യ എത്തിയത്. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ്കാര്‍പ്പറ്റില്‍ എത്തുന്ന ഐശ്വര്യയെ കാത്തിരുന്നവര്‍ക്ക് പക്ഷെ പുറത്ത് വന്ന ഒരു വീഡിയോ ഞെട്ടലുണ്ടാക്കി. കൈയ്യില്‍ പരിക്ക് പറ്റിയ വിധത്തില്‍ പ്ലാസ്റ്ററിട്ടാണ് താരം മകള്‍ക്കൊപ്പം എത്തിയത്. വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ വേഗമാണ് വൈറലായത്. ഐശ്വര്യയ്ക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. താരം വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നവരും കുറവല്ല. പരുക്കേറ്റ കൈയ്യുമായി മകള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലെത്തിയ ഐശ്വര്യയെ അഭിനന്ദിക്കുന്നവരുമുണ്ട്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ദേവദാസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഐശ്വര്യ ആദ്യമായി അന്ന് കാനിലെത്തുന്നത്.

പത്തൊമ്പതാം വയസ്സില്‍ അയല്‍വാസി തട്ടിക്കൊണ്ടു പോയി തടവിലാക്കി, തൊട്ടടുത്ത വീട്ടില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ പുറത്ത് വന്നത് ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മകനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് അള്‍ജീരിയയില്‍ ഒരു കുടുംബം. ഒമര്‍ ബിന്‍ ഒമ്രാന്‍ എന്ന മകനെ പത്തൊമ്പതാം വയസ്സില്‍ ആണ് കാണാതാകുന്നത്. പക്ഷെ ഒരു വിളിപ്പാടകലെ മകന്‍ തടവറയില്‍ കഴിയുകയായിരുന്നെന്നും അവിടെ മകന്‍ അനുഭവിച്ച ക്രൂരതകളുടെ കഥയും കേട്ടപ്പോള്‍ ഈ കുടുംബം തകര്‍ന്നു പോയി. കേട്ടുകേള്‍വി മാത്രമുള്ള സംഭവങ്ങളാണ് ഈ കുടുംബം നേരിട്ടനുഭവിക്കുന്നത്. വൊക്കേഷണല്‍ സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ ഒമ്രാനെ പെട്ടെന്നൊരു ദിവസം കാണാതാവുകയായിരുന്നു. പക്ഷെ അയല്‍ക്കാരന്റെ ക്രൂരതയില്‍ അവന്‍ കഷ്ടപ്പെടുകയായിരുന്നു. മകനെ കണ്ടുകിട്ടുമെന്ന പ്രതീക്ഷയില്‍ ഒരമ്മ കാലങ്ങളോളം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി. ഒടുവില്‍ 2013ല്‍ ആ അമ്മ മരിച്ചു. എന്നെങ്കിലും തന്റെ മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ജീവിച്ചിരുന്ന അവര്‍, മകനെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അന്ത്യശ്വാസം വലിച്ചത്. വര്‍ഷങ്ങളോളം ഒമ്രാന് വേണ്ടി നടത്തിയ തിരച്ചില്‍ ഇപ്പോള്‍ പര്യവസാനിച്ചിരിക്കുകയാണ്. കാരണം അയല്‍ക്കാരന്റെ വീട്ടില്‍ നിന്നും ഒമ്രാനെ കണ്ടെത്തി! ഒമ്രാന് 45 വയസുള്ളപ്പോഴാണ് കണ്ടെത്തുന്നത്. അയല്‍ക്കാരന്റെ ക്രൂരതയ്ക്ക് ഇരയായ ഒമ്രാന് നഷ്ടപ്പെട്ടത് കേവലം 26 വര്‍ഷം മാത്രമായിരുന്നില്ല. തന്റെ മനുഷ്യായുസിലെ ഏറ്റവും മനോഹരമായ കാലഘട്ടം കൂടിയായിരുന്നു. അള്‍ജീരിയയിലെ ഡിജേല്‍ഫ സംസ്ഥാനത്തായിരുന്നു ഞെട്ടിപ്പിക്കുന്ന ക്രൂരത നടന്നത്. ആടുകളുടെ ഫാം നടത്തുന്ന അയല്‍ക്കാരന്റെ തടവുകാരനായിരുന്നു 26 വര്‍ഷം ഒമ്രാന്‍. വൈക്കോല്‍ മേഞ്ഞ ഒരു കൂരയ്ക്കുള്ളില്‍ അവന്‍ രണ്ടര ദശാബ്ദക്കാലം കഴിഞ്ഞു. ചെറിയ ജനല്‍ അഴികളിലൂടെ ഒമ്രാന്‍ തന്റെ വീട്ടിലേക്ക് നോക്കുമായിരുന്നു. അമ്മയും സഹോദരങ്ങളും വേദനയോടെ നടക്കുന്ന കാഴ്ചയും അവന്‍ കണ്ടു. ഒന്ന് ഒച്ചവയ്ക്കാന്‍ പോലുമാകാതെ അവന്‍ 26 വര്‍ഷം കഴിഞ്ഞു. ഒടുവില്‍ ഒമ്രാനെ കണ്ടെത്തുമ്പോള്‍ താടിയും മുടിയും നീട്ടി വളര്‍ത്തി, കട്ടിക്കുപ്പായങ്ങള്‍ ധരിച്ച്, തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു അവന്‍. മുന്‍ സര്‍ക്കാര്‍ ജീവനക്കാരനും 61-കാരനുമായ പ്രതി പൊലീസിനെ കണ്ടതും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. യഥാര്‍ത്ഥത്തില്‍ പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് പ്രതിയുടെ സഹോദരന്‍ തന്നെയായിരുന്നു. ഒമ്രാനെ തടവില്‍ വച്ചിരിക്കുന്നുവെന്ന സംശയം പ്രതിയുടെ സഹോദരനായിരുന്നു ആദ്യം പങ്കുവച്ചത്. ഇതേ തുടര്‍ന്ന് അള്‍ജീരിയയിലെ ക്രമസമാധാന ചുമതലയുള്ള അന്വേഷണ ഏജന്‍സിയായ നാഷണല്‍ ജെന്‍ഡര്‍മേരീ ഒമ്രാന്റെ മിസ്സിംഗ് കേസ് വീണ്ടും പുനരന്വേഷിക്കാന്‍ തീരുമാനിച്ചു. സംശയത്തിന്റെ നിഴലിലായിരുന്ന അയല്‍ക്കാരന്റെ വീട്ടിലും പരിസര പ്രദേശത്തും റെയ്ഡ് നടത്തി. ഒടുവിലാണ് ഒമ്രാനെയും തടവില്‍ വച്ച 61കാരനെയും കണ്ടെത്തിയത്. 19-കാരനെ കാണാതായ ആദ്യ ഒരുമാസം അവനുമായി ഏറെ ചങ്ങാത്തത്തിലായിരുന്ന വളര്‍ത്തുനായ അയല്‍ക്കാരന്റെ വീടിന് പരിസരത്ത് എപ്പോഴും ചുറ്റിപ്പറ്റി നില്‍ക്കുമായിരുന്ന കാഴ്ച കുടുംബം ഓര്‍ത്തു. ഇതിന് പിന്നാലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ആരോ വിഷം കൊടുത്ത് കൊന്നതാണെന്നും വീട്ടുകാര്‍ക്ക് മനസിലായിരുന്നു. ഒരുപക്ഷെ ഒമ്രാന്റെ വളര്‍ത്തുനായ ഒരു ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ പ്രതി തന്നെയാകാം അതിന് പിന്നിലെന്ന് കരുതുന്നു. നിലവില്‍ അറസ്റ്റിലായ പ്രതിയെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുകയാണ്. മാനസികവും ശാരീരികവുമായ ആരോ?ഗ്യവും നഷ്ടപ്പെട്ട ഒമ്രാനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൂ പറിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് പാമ്പ് കടിയേറ്റു, കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച കൂട്ടത്തില്‍ പാമ്പിനെയും 'ജീവനോടെ' എത്തിച്ച് വീട്ടുകാര്‍!!! പിന്നീട് സംഭവച്ചിത് അപ്രതീക്ഷിതമായ സംഭവങ്ങള്‍

പാമ്പിനെ ജീവനോടെ തൊട്ടുത്ത് കണ്ടാല്‍ ആരും ഒന്ന് പേടിക്കും. അത്തരത്തില്‍ ഒരു പാമ്പ് ഒരാശുപത്രിയില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കിയ കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്.   ബിഹാറിലെ നളന്ദയില്‍ ആണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്നാെരു സംഭവം നടന്നത്. ഒരു പെണ്‍കുട്ടിയെ പാമ്പുകടിയേറ്റ് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. കാരണം പെണ്‍കുട്ടിക്കൊപ്പം പെണ്‍കുട്ടിയെ കടിച്ച പാമ്പിനെയും വീട്ടുകാര്‍ കൊണ്ടുവന്നിരുന്നു. പെണ്‍കുട്ടിക്ക് പൂ പറിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഇതറിഞ്ഞതോടെ ബന്ധുക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതോടെ ബിഹാര്‍ഷരിഫ് സര്‍ദാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവിടെ കൊണ്ടുപോയപ്പോഴാണ് കടിച്ച പാമ്പിനെയും ഇവര്‍ ഒപ്പം കൂട്ടിയത്. പെണ്‍കുട്ടിയെ കടിച്ച വിഷ പാമ്പിനെയാണ് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി കുടുംബം ആശുപത്രിയിലെത്തിച്ചത്. ഇതിനെ കണ്ടതോടെ ഡോക്ടര്‍മാരടങ്ങുന്ന ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. ആശുപത്രിയിലെത്തിയപാടെ പ്ലാസ്റ്റിക് മൂടി പൊട്ടിച്ച് പുറത്തിറങ്ങിയ പാമ്പ് എമര്‍ജന്‍സി വാര്‍ഡിലേക്ക് ഇഴഞ്ഞു കയറി.ഇതോടെ രോഗികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ പാമ്പിനെ പണിപ്പെട്ട് പിടികൂടി പ്ലാസ്റ്റിക് ഡ്രമ്മില്‍ അടച്ചു.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായിട്ടുണ്ട്. കുട്ടി അപകടനില തരണം ചെയ്തതിന് പിന്നാലെ പാമ്പിനെ ഇവര്‍ കാട്ടിലേക്ക് വിട്ടു.

Other News in this category

  • വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
  • എക്‌സ് രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തു, കാരണം ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചത്!!!
  • ഇനി സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം, പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍
  • വാട്‌സ്ആപ്പില്‍ അടിപൊളി സുരക്ഷാ ഫീച്ചര്‍!!! ഇനി അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ എടുക്കുന്നത് തടയും
  • എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താല്‍ പണമുണ്ടാക്കാം, പുതിയ പ്രഖ്യാപനവുമായി ഇലേണ്‍ മസ്‌ക്
  • ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍, രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്
  • ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി, ഇനി പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതം
  • ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രം, നാല് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം
  • ഇനി യൂറിന്‍ ടെസ്റ്റുകള്‍ ചെയ്യണോ? പബ്ലിക് ശുചിമുറിയിലെ 'സ്മാര്‍ട്ട് യൂറിനലുകള്‍' ഇനി അതും പറഞ്ഞ് തരും
  • വാട്‌സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാം, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • Most Read

    British Pathram Recommends